Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടൻ പശുക്കൾ മാത്രമാണ് നമ്മൂടെ മാതാവ്; മുലപ്പാൽ കഴിഞ്ഞാൽ ശ്രേഷ്ഠം നാടൻ പശുവിന്റെ പാൽ; വിദേശത്ത് നിന്ന് വിവാഹം കഴിച്ചവർ പലരും പ്രശ്‌നങ്ങൾക്ക് നടുവിലാണ്; വിദേശ ഇനത്തിൽപ്പെട്ട വളർത്തുനായ്ക്കളുടെ വിസർജ്യം വ്യത്തിയാക്കുന്നതിൽ അഭിമാനിക്കുന്ന വിദ്യാസമ്പന്നരാണ് റോഡ് സൈഡിൽ നിന്ന് ബീഫ് കഴിക്കുന്നത്; ബീഫിന്റെ പേരിൽ വിവാദ പരാമർശവുമായി വീണ്ടും ബിജെപി നേതാവ് ദിലീപ് ഘോഷ്

നാടൻ പശുക്കൾ മാത്രമാണ് നമ്മൂടെ മാതാവ്; മുലപ്പാൽ കഴിഞ്ഞാൽ ശ്രേഷ്ഠം നാടൻ പശുവിന്റെ പാൽ; വിദേശത്ത് നിന്ന് വിവാഹം കഴിച്ചവർ പലരും പ്രശ്‌നങ്ങൾക്ക് നടുവിലാണ്; വിദേശ ഇനത്തിൽപ്പെട്ട വളർത്തുനായ്ക്കളുടെ വിസർജ്യം വ്യത്തിയാക്കുന്നതിൽ അഭിമാനിക്കുന്ന വിദ്യാസമ്പന്നരാണ് റോഡ് സൈഡിൽ നിന്ന് ബീഫ് കഴിക്കുന്നത്; ബീഫിന്റെ പേരിൽ വിവാദ പരാമർശവുമായി വീണ്ടും ബിജെപി നേതാവ് ദിലീപ് ഘോഷ്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശുവിന്റേ പേരിൽ വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. ബീഫ് കഴിക്കുന്നവർക്കെതിരെ വിമർശനവുമായുയർത്തിയാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പശുവിനെ കൊല്ലുന്നത് സാമൂഹ്യവിരുദ്ധമാണ്. ഭാരതത്തിൽ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നിൽക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

മുലപ്പാലിന് ശേഷം നാടൻപശുവിൻ പാൽ കുടിച്ചാണ് കുട്ടികൾ വളരുന്നത്. പശുവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിൻ പാലിന് സ്വർണം നിറത്തിൽ കാണപ്പെടുന്നതെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ബുർദ്വാനിൽ സംഘടിപ്പിച്ച ഗോപാഷ്ടമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

വിദേശ ഇനങ്ങൾ അല്ല, നാടൻ പശുക്കൾ മാത്രമാണ് നമ്മുടെ മാതാവ്. വിദേശത്തു നിന്ന് വിവാഹം കഴിച്ച പലരും ഇപ്പോൾ പ്രശ്‌നങ്ങൾക്ക് നടുവിലാണെന്ന പരിഹാസത്തോടെയായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം.

വിദേശ ഇനത്തിൽപ്പെട്ട വളർത്തുനായ്ക്കളുടെ വിസർജ്ജ്യം വൃത്തിയാക്കുന്നതിൽ അഭിമാനിക്കുന്നവരാണ് റോഡ് സൈഡിലെ സ്റ്റാളുകളിൽ നിന്ന് ബീഫ് കഴിക്കുന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സമൂഹത്തിലെ വിദ്യാസമ്പന്നരായ ആളുകളാണ് റോഡ് സൈഡിൽ നിന്ന് ബീഫ് കഴിക്കുന്നത്. അവർ എന്താണ് ബീഫ് മാത്രം കഴിക്കുന്നത്, അവർക്ക് പട്ടിയുടെ മാംസവും കഴിച്ചൂടെയെന്ന് ദിലീപ് ഘോഷ് ചോദിച്ചു. ഇതാദ്യമല്ല ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP