Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കോപ്പി അടിച്ചെങ്കിൽ അത് എന്റെ കഴിവ്': പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം വീരവാദം മുഴക്കി ഫേസ്‌ബുക്കിൽ; 'തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു ഞാൻ ആദ്യമായി വിജയിച്ചത്' എന്ന കുറിപ്പോടെ പുതിയ ഫോട്ടോയും പങ്കുവെച്ചു

'കോപ്പി അടിച്ചെങ്കിൽ അത് എന്റെ കഴിവ്': പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം വീരവാദം മുഴക്കി ഫേസ്‌ബുക്കിൽ; 'തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു ഞാൻ ആദ്യമായി വിജയിച്ചത്' എന്ന കുറിപ്പോടെ പുതിയ ഫോട്ടോയും പങ്കുവെച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് വീരവാദം മുഴക്കി പിഎസ് സി പരീക്ഷാ തട്ടിപ്പു കേസിലെ പ്രതി നസീം ഫേസ്‌ബുക്കിൽ. യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിയ കേസിലും പ്രതിയാണ് നസീ. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലും 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം നൽകാതിരുന്നതോടെ നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തിൽ ജയിൽ മോചിതരായിരുന്നു. ഇതിന് പിന്നാലെയാണ് കോപ്പിയടി അടക്കം തന്റെ കഴിവാണെന്ന് വ്യാഖ്യാനവിച്ചു കൊണ്ട് നസീം ഫേസ്‌ബുക്കിൽ രംഗത്തെത്തിയത്.

'തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു. ഞാൻ ആദ്യമായി വിജയിച്ചത്' എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെയ്ക്കുകയായിരുന്നു. എന്നാൽ കോപ്പിയടിക്കുന്നതിനാൽ എങ്ങിനെ തോൽക്കുമെന്ന് ഒരാൾ കമന്റിട്ടു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവെന്ന് നസീം മറുപടി നൽകിയത്. എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ കുത്തിയതിലുള്ള വധശ്രമ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനും രണ്ടാം പ്രതിയായ നസീമിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിനും സെക്രട്ടറിയായ നസീമിനും പിഎസ്‌സി പരീക്ഷാ ക്രമക്കേടിലും സ്വാഭാവിക ജാമ്യം നൽകാമെന്ന് ഉത്തരവുണ്ടായത്. വധശ്രമക്കേസിൽ 19 പ്രതികളാണെന്നും ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് പൊലീസ് വാദം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ അന്വേഷണം വൈകിയതുകൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വിശദീകരണം. ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം പരീക്ഷാ തട്ടിപ്പ് കേസിലെ മറ്റ് പ്രതികളായ ഗോകുൽ, സഫീർ, പ്രണവ് എന്നിവർ ഇപ്പോഴും ജയിലിലാണ്.

ഓഗസ്റ്റ് 8 നാണ് ശിവരഞ്ജിത്ത് നസീം എന്നിവർ ഉൾപ്പെടെ 5 പേർക്കെതിരെ പരീക്ഷാ ക്രമക്കേടിൽ പൊലീസ് കെസേടുത്തത്. കോപ്പിയടിച്ചെന്ന് പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. റാങ്ക് പട്ടികയിൽ ഉള്ളവരാണ് കുത്തുകേസിലെ പ്രതികളെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണമുണ്ടാകുന്നതും ക്രമക്കേട് വെളിപ്പെടുന്നതും. നസീമിന് പൊലീസ് പട്ടികയിൽ 28 ആം റാങ്കായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP