Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അമ്പലപ്പുഴ പാൽപായസം ഗോപാല കഷായം എന്ന് പേര് മാറ്റിയത് എ.കെ.ജിയുടെ സ്മരണയ്ക്ക്; പത്മകുമാർ പടിയിറങ്ങും മുമ്പ് എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിമ കൂടി സ്ഥാപിക്കണം; ചുവട്ടിൽ ശബരിമലയിൽ 'നവോത്ഥാനം' നടപ്പാക്കിയ വിപ്ലവകാരി എന്നും എഴുതിവെക്കണം'; പരിഹാസവുമായി എം.എം ഹസൻ; എതിർപ്പുമായ ശ്രീകുമാരൻ തമ്പി, പ്രയാർ ഗോപാലകൃഷ്ണൻ, ഡോ അമ്പലപ്പുഴ ഗോപകുമാർ തുടങ്ങിയ പ്രമുഖരും; അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരിൽ വിവാദം തുടരുന്നു

'അമ്പലപ്പുഴ പാൽപായസം ഗോപാല കഷായം എന്ന് പേര് മാറ്റിയത് എ.കെ.ജിയുടെ സ്മരണയ്ക്ക്; പത്മകുമാർ പടിയിറങ്ങും മുമ്പ് എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിമ കൂടി സ്ഥാപിക്കണം; ചുവട്ടിൽ ശബരിമലയിൽ 'നവോത്ഥാനം' നടപ്പാക്കിയ വിപ്ലവകാരി എന്നും എഴുതിവെക്കണം'; പരിഹാസവുമായി എം.എം ഹസൻ; എതിർപ്പുമായ ശ്രീകുമാരൻ തമ്പി, പ്രയാർ ഗോപാലകൃഷ്ണൻ, ഡോ അമ്പലപ്പുഴ ഗോപകുമാർ തുടങ്ങിയ പ്രമുഖരും; അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരിൽ വിവാദം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിഖ്യാതമായ അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് മറ്റാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസത്തിന്റെ പേര് ഗോപാല കഷായം എന്ന് മാറ്റിയത്. ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാൽപ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബൽ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നൽകുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞിരുന്നു.അമ്പലപ്പുഴ പാൽപ്പായസം, തിരുവാർപ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ.പത്മകുമാർ പറഞ്ഞിരുന്നു. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ മാറ്റാനുള്ള തീരുമാനത്തിനെതിരെ വിമർശനവമായി കോൺഗ്രസ് നേതാവ് എം എം ഹസൻ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു. ഗോപാല കഷായം എന്ന് പേര് മാറ്റാനുള്ള തീരുമാനം സിപിഎം നേതാവ് ആയിരുന്ന എകെ ഗോപാലന്റെ സ്മരണയ്ക്കാണെന്ന് എം.എം ഹസൻ പറഞ്ഞു.ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണർത്തുന്ന പത്മകുമാർ പടിയിറങ്ങും മുമ്പ് എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്നും അതിന്റെ ചുവട്ടിൽ ശബരിമലയിൽ 'നവോത്ഥാനം' നടപ്പാക്കിയ വിപ്ലവകാരി' എന്നെഴുതി വയ്ക്കണമെന്നും ഹസൻ പരിഹസിച്ചു.ഇത്തരത്തിൽ ചെയ്താൽ പത്മകുമാറിന്റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപ്പെടുത്താമെന്നും എം.എം ഹസൻ പറഞ്ഞു.

പാൽപായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി, പ്രയാർ ഗോപാലകൃഷ്ണൻ, അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള ഡോ അമ്പലപ്പുഴ ഗോപകുമാർ എന്നിവരും രംഗത്ത് എത്തിയിരുന്നു.നേരത്തെ അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിൽ പാൽപ്പായസം വിറ്റതിന്റെ പേരിൽ തോംസൺ ബേക്കറി ഉടമയ്ക്കെതിരെ ഒരു കൂട്ടമാളുകൾ രംഗത്തെത്തിയിരുന്നു. ഗൾഫിലും സ്വദേശത്തുമായി അമ്പലപ്പുഴ പാൽപായസം എന്ന പേരിൽ പഴയിടം മോഹനൻ നമ്പൂതിരി പായസം വിൽക്കുന്നുണ്ട്.

കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. ഇത് ഏർപ്പെടുത്തിയതു ചെമ്പകശ്ശേരി രാജാവാണെന്നാണ് വിശ്വാസം.അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിൽ ആര് പായസ വിൽപ്പന നടത്തിയാലും നടപടിയെടുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞ ദിവസവും വ്യക്താമക്കിയിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP