Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടഞ്ഞു നിൽക്കുന്ന മൂന്ന് യു.ഡി.എഫ് അംഗങ്ങളെ ചേർത്ത് നിർത്തിയാൽ കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ കസേര അനായാസേന പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിൽ ഇടത് മുന്നണി; ഇടഞ്ഞു നിൽക്കുന്ന മൂന്ന് കൗൺസിലർമാർ വോട്ടു ചെയ്തില്ലെങ്കിലോ ഇടതിന് കുത്തിയാലോ ലോട്ടറി അടിക്കുമെന്ന വിശ്വാസത്തിൽ എൽ.ഡി.ഫ്; ബിജെപിയുടെ രണ്ട് കൗൺസിലർമാർ ചാഞ്ഞാലും ചരിഞ്ഞാലും പ്രതീക്ഷ തെറ്റുമോയെന്ന് ആശങ്കയും

ഇടഞ്ഞു നിൽക്കുന്ന മൂന്ന് യു.ഡി.എഫ് അംഗങ്ങളെ ചേർത്ത് നിർത്തിയാൽ കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ കസേര അനായാസേന പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിൽ ഇടത് മുന്നണി; ഇടഞ്ഞു നിൽക്കുന്ന മൂന്ന് കൗൺസിലർമാർ വോട്ടു ചെയ്തില്ലെങ്കിലോ ഇടതിന് കുത്തിയാലോ ലോട്ടറി അടിക്കുമെന്ന വിശ്വാസത്തിൽ എൽ.ഡി.ഫ്; ബിജെപിയുടെ രണ്ട് കൗൺസിലർമാർ ചാഞ്ഞാലും ചരിഞ്ഞാലും പ്രതീക്ഷ തെറ്റുമോയെന്ന് ആശങ്കയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗ്രൂപ്പ് വഴക്കും പാളയത്തിൽപടനീക്കവും ശക്തമായ കൊച്ചി കോർപ്പറേഷൻ ഭരണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി ഇടത് മുന്നണി. യു.ഡി.എഫിലെ ആശയക്കുളപ്പങ്ങളും തമ്മിലടിയും മുതലെടുത്താണ് ഡെപ്യൂട്ടി മേയർ സ്ഥാനം പിടിച്ചെടുക്കാൻ തിരക്കിട്ട ശ്രമം ഇടത് മുന്നണി നടത്തുന്നത്. ഈ മാസം 13നു നടക്കുന്ന ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചേക്കും. യു.ഡി.എഫിന് നേരിയ ഭൂരിപക്ഷമുള്ള കോർപ്പറേഷനിൽ ഇടഞ്ഞു നിൽക്കുന്ന മൂന്ന് അംഗങ്ങളുടെ പിന്തുണയാണ് ഇടത് ലക്ഷ്യം.

ടി.െജ.വിനോദിന്റെ രാജിയോടെ 73 ആണ് കൊച്ചി കോർപറേഷനിലെ ആകെ കൗൺസിലർമാരുടെ എണ്ണം. ഇതിൽ 37 പേർ യുഡിഎഫാണ്. ഇടതുപക്ഷത്ത് 34. രണ്ടു ബിജെപിക്കാരും. യുഡിഎഫിനൊപ്പമുള്ള 37ൽ 2 വനിതാ കൗൺസിലർമാർ മേയർ അനുകൂലികളാണ്. ധനകാര്യ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോൺഗ്രസ് അംഗത്തിന്റെ മനസും മേയർക്കൊപ്പമെന്നാണ് സൂചന. മേയറെ നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയാൽ ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ഈ മൂന്നു പേരുടെയും പിന്തുണ യുഡിഎഫിനെതിരാകുമോ എന്ന ആശങ്കയും മുന്നണി നേതൃത്വത്തിനുണ്ട് .

യുഡിഎഫിലെ ഈ ആശയക്കുഴപ്പമാണ് ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള ഇടതുമുന്നണി ആലോചനകളുടെ അടിസ്ഥാനം. യുഡിഎഫ് പക്ഷത്തെ മൂന്ന് വിമതർ ഇടതുപക്ഷത്തിനു വോട്ടു ചെയ്താലും,വോട്ടു രേഖപ്പെടുത്താതെ വിട്ടു നിന്നാലും അത് ഇടതുമുന്നണിക്ക് നേട്ടമാകും. അങ്ങിനെ വന്നാൽ രണ്ട് കൗൺസിലർമാർ മാത്രമുള്ള ബിജെപിയുെട നിലപാടും നിർണായകമാകും.

സാധാരണഗതിയിൽ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വോട്ടുെചയ്യാതെ വിട്ടുനിൽക്കാറുള്ള ബിജെപി ഇത്തവണ സ്വീകരിക്കേണ്ട നിലപാട് ഇനിയും തീരുമാനിച്ചിട്ടില്ല . എന്നാൽ മേയറെ മാറ്റിയാലും ഇല്ലെങ്കിലും മുഴുവൻ യുഡിഎഫ് അംഗങ്ങളും ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP