Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

11 ദിവസം പിന്നിട്ടിട്ടും അളന്നുമുറിച്ച ഡയലോഗുകളുമായി നേതാക്കൾ; ഫട്‌നവിസ് അമിത്ഷായുമായും പവാർ സോണിയയുമായും സഞ്ജയ് റാവത്ത് ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു; താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പവാർ; ബിജെപിയെ വെട്ടിലാക്കാൻ പുതിയ നീക്കവുമായി ശിവസേന; ബിജെപി സർക്കാരിന് 25 ശിവസേന എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന് സ്വതന്ത്ര എംഎ‍ൽഎ രവി റാണ

11 ദിവസം പിന്നിട്ടിട്ടും അളന്നുമുറിച്ച ഡയലോഗുകളുമായി നേതാക്കൾ; ഫട്‌നവിസ് അമിത്ഷായുമായും പവാർ സോണിയയുമായും സഞ്ജയ് റാവത്ത് ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു; താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പവാർ; ബിജെപിയെ വെട്ടിലാക്കാൻ പുതിയ നീക്കവുമായി ശിവസേന; ബിജെപി സർക്കാരിന് 25 ശിവസേന എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന്  സ്വതന്ത്ര എംഎ‍ൽഎ രവി റാണ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായെയും, ശരദ് പവാർ സോണിയ ഗാന്ധിയെയും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവർണറെയും കണ്ടുവെങ്കിലും ഇതുവരെയും ഒരുവ്യക്തത കൈവന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം പിന്നിട്ടിട്ടും സാഹചര്യം ഇങ്ങനെ.

താൻ മുഖ്യമന്ത്രിയായി വരാനുള്ള സാധ്യത എൻസിപി നേതാവ് ശരദ് പവാർ തള്ളിക്കളഞ്ഞു. ശിവസേനയെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചപ്പോൾ തന്നെ ശിവസേനയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു പവാറിന്റെ മറുപടി. ജനവിധി പ്രകാരം എൻസിപി പ്രതിപക്ഷത്തിരിക്കണം. സർക്കാർ രൂപീകരിക്കാൻ മതിയായ അംഗബലം എൻസിപിക്കില്ല, പവാർ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കേണ്ടത് ബിജെപിയാണ്. അതേസമയം സർക്കാർ രൂപീകരണത്തിൽ എൻ.സി.പിയുടെ പങ്കാളിത്തം ഉണ്ടാകുമോ എന്ന കാര്യം പവാർ വ്യക്തമാക്കിയിട്ടില്ല.

അമിത്ഷായെ കണ്ട ഫട്‌നവിസ് പറഞ്ഞത് സർക്കാർ ഉടൻ രൂപീകരിക്കുമെന്നാണ്. ശിവസേന സർക്കാരിന്റെ ഭാഗമാകുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതിനിടെ ശിവസേനാ നേതാക്കളായ സഞ്ജയ് റാവത്തും രാംദാസ് കദമും ഗവർണർ ഭഗത് സിങ് കോശ്യാരിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണറോട് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നായിരിക്കും ശിവസേന ആവശ്യപ്പെടുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിയരുന്നു. ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ശിവസേന നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചാൽ 105 സീറ്റുള്ള ബിജെപിയെയാണ് ഗവർണർക്കു വിളിക്കേണ്ടി വരിക. എന്നാൽ 145 എന്ന കേവല ഭൂരിപക്ഷം തികയ്ക്കാൻ ബിജെപിക്ക് കഴിയാത്ത സാഹചര്യത്തിൽ 56 സീറ്റുള്ള ശിവസേനയ്ക്ക് എൻ.സി.പിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കഴിയുമെന്നാണ് ശിവസേന കണക്കുകൂട്ടുന്നത്.

അതേസമയം ബിജെപി സർക്കാർ രൂപീകരിക്കാൻ 25 ശിവസേന എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി സ്വതന്ത്ര എംഎ‍ൽഎ രവി റാണ രംഗത്തെത്തി.ശിവസേന വളരെ ധാർഷ്ട്യമുള്ള പാർട്ടിയാണെന്നും ഉദ്ധവ് താക്കറെ നയിക്കുന്ന പാർട്ടി പിളരുമെന്നും രവി റാണ മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുങ്കുമ സഖ്യമില്ലാതെ അടുത്ത സർക്കാർ രൂപീകരിച്ചാൽ രണ്ട് ഡസനോളം സേന എംഎ‍ൽഎമാർ ബിജെപിയിൽ ചേരുമെന്നും രവിറാണ അവകാശപ്പെട്ടു. ശിവസേനയില്ലാതെ ഫഡ്‌നാവിസ് ഒരു സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ സേന പിളരുകയും 25 എംഎ‍ൽഎമാർ ബിജെപിയിൽ ചേരുകയും ചെയ്യും.'- രവി റാണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP