Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെയ്യാത്ത ജോലിക്ക് കൂലി അടക്കം വ്യാപകക്രമക്കേട്; സർക്കാരിന് വരുത്തിയത് 1.77 കോടി നഷ്ടം; പൊതുമരാമത്ത് ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരിച്ചുപിടിക്കുമെന്ന് മന്ത്രി.ജി.സുധാകരൻ

ചെയ്യാത്ത ജോലിക്ക് കൂലി അടക്കം വ്യാപകക്രമക്കേട്; സർക്കാരിന് വരുത്തിയത് 1.77 കോടി നഷ്ടം; പൊതുമരാമത്ത് ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരിച്ചുപിടിക്കുമെന്ന് മന്ത്രി.ജി.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട് നടത്തിയ അഞ്ച് ഉദ്യോഗസ്ഥർക്കു സസ്‌പെൻഷൻ. ആലപ്പുഴ ഡിവിഷനിൽ എക്‌സിക്യൂട്ടിവ് എൻജിനീയർ ലതാ മങ്കേഷ്, അസിസ്റ്റന്റ് എൻജിനീയർ മനോജ്, ജൂനിയർ സൂപ്രണ്ട് ഷെൽമി, എറണാകുളം ഡിവിഷനിൽ ക്ലാർക്കുമാരായ വി. ജയകുമാർ, പ്രസാദ് എസ്. പൈ എന്നിവരെയാണു സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് എറണാകുളം, ആലപ്പുഴ ഡിവിഷനുകളിൽ വ്യാപക ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെയ്യാത്ത ജോലിക്കു പണം നൽകുകയടക്കമുള്ള ഗുരുതര ക്രമക്കേടുകൾ വഴി സർക്കാരിന് 1.77 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഇതേതുടർന്നു ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാനും ക്രമക്കേടു നടത്തിയ ഉദ്യോഗസ്ഥരിൽനിന്നു പണം തിരിച്ചുപിടിക്കാനും മന്ത്രി ജി. സുധാകരൻ ഉത്തരവിടുകയായിരുന്നു. ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിനും മന്ത്രി ശിപാർശ ചെയ്തു. ആരോപണവിധേയരായ 14 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

സൂപ്രണ്ടിങ് എൻജിനീയർമാരായ എസ്.ഹുമയൂൺ, ബൽദേവ്, ടി.എസ്. സുജാറാണി, ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ എ. സലീന, എക്‌സിക്യൂട്ടിവ് എൻജിനീയർമാരായ കെ.എസ്. ജയരാജ്, ബെന്നി ജോൺ, എം ടി. ഷാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർമാരായ എസ്.ജെ. സജിന, എസ്.സുനിൽ, അസിസ്റ്റന്റ് എൻജിനീയർ വി. മെജോ ജോർജ്, ഫിനാൻഷൽ അസിസ്റ്റന്റ് ജെറി ജെ. തൈക്കുടൻ, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.ശ്രീരേഖ, ഓവർസിയർ സി.കെ.സജീവ് കുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP