Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടന്നത് വ്യാജ ഏറ്റുമുട്ടൽ തന്നെ;പൊലീസ് വെടിവെച്ചത് ഏകപക്ഷീയമായി; സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ആവശ്യപ്പെടുന്ന സിപിഐ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും

നടന്നത് വ്യാജ ഏറ്റുമുട്ടൽ തന്നെ;പൊലീസ് വെടിവെച്ചത് ഏകപക്ഷീയമായി; സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ആവശ്യപ്പെടുന്ന സിപിഐ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സിപിഐ നിയോഗിച്ച അന്വേഷണ കമ്മീഷൻ. പൊലീസ് ഏകപക്ഷീയമായി വെടിവെയ്ക്കുകയായിരുന്നു എന്നാണ് കമ്മീഷൻ കണ്ടെത്തിയത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്. കമ്മീഷൻ പാർട്ടി സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട് നാളെ കാനം രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറും.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച ശേഷം പാർട്ടിക്ക് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും, ഏറ്റുമുട്ടൽ വ്യാജമാണെന്ന് ബോധ്യപെട്ടതായും സന്ദർശനത്തിനു ശേഷം കെ പ്രകാശ് ബാബു പറഞ്ഞിരുന്നു.

മഞ്ചക്കണ്ടിയിലെത്തിയ സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തി. നിയമസഭയിലും പുറത്തും പ്രതിപക്ഷം വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സിപിഐയുടെ റിപ്പോർ്ട്ടും മുഖ്യമന്ത്രിക്ക് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP