Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിൽ നിന്ന് വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടുപേർ പറഞ്ഞത് വീട്ടിൽ എത്തിക്കാമെന്ന്; ഒൻപതാം ക്ലാസുകാരി പ്രതികരിക്കും മുൻപ് തന്നെ തൂക്കിയെടുത്ത് ബൈക്കിന് നടുവിൽ ഇരുത്തി; എത്തിച്ചത് പുതുക്കുറിച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലും; കോവളത്തും വർക്കലയിലും കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടിയുടെ മൊഴി; പോക്‌സോ കേസിൽ അകത്തായത് കഠിനംകുളം സ്വദേശികളായ യുവാക്കൾ

സ്‌കൂളിൽ നിന്ന് വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടുപേർ പറഞ്ഞത് വീട്ടിൽ എത്തിക്കാമെന്ന്; ഒൻപതാം ക്ലാസുകാരി പ്രതികരിക്കും മുൻപ് തന്നെ തൂക്കിയെടുത്ത് ബൈക്കിന് നടുവിൽ ഇരുത്തി; എത്തിച്ചത് പുതുക്കുറിച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലും; കോവളത്തും വർക്കലയിലും കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടിയുടെ മൊഴി; പോക്‌സോ കേസിൽ അകത്തായത് കഠിനംകുളം സ്വദേശികളായ യുവാക്കൾ

എം മനോജ് കുമാർ

കഴക്കൂട്ടം: ഒമ്പതാം ക്ലാസുകാരിയായ ദളിത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകുമ്പോൾ യുവാക്കൾ പെൺകുട്ടിക്ക് ഓഫർ ചെയ്തത് വീട്ടിലേക്കുള്ള ലിഫ്റ്റ്. സ്‌കൂളിൽ നിന്നും തൊട്ടടുത്തുള്ള ഹോസ്റ്റലിൽ പോകാതെ വീട്ടിലേക്ക് പോകാനായി തിരിച്ച പെൺകുട്ടിയെ യുവാക്കൾ തടഞ്ഞു നിർത്തിയാണ് ലിഫ്റ്റ് വാഗ്ദാനം നടത്തിയത്. വീട്ടിൽ എത്തിച്ച് തരാമെന്നു ബൈക്കിലെക്ക് പിടിച്ചു കയറ്റുകയായിരുന്നു. ആ സമയത്ത് ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു. നടുവിലിരുത്തിയാണ് പെൺകുട്ടിയെ യുവാക്കൾ ബൈക്കിൽ കയറ്റി പോയത്. തുടർന്ന് പുതുക്കുറിച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയ്‌ക്കോ യുവാക്കൾക്കോ മുൻപരിചമില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ (24), അഭിലാഷ് (25), ടോമി (23) നിരഞജൻ (20) എന്നിവരാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.

വീട്ടിലേക്ക് എത്തിച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോൾ പെൺകുട്ടി ഒരെതിർപ്പും പ്രകടിപ്പിച്ചില്ല എന്ന പ്രതികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. യുവാക്കൾ എല്ലാം സ്‌കൂളിനു അടുത്തുള്ള യുവാക്കളാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണിവർ. ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചയുവാക്കൾ രാത്രി മുഴുവൻ തടഞ്ഞുവെച്ചു. പിറ്റേന്ന് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇറക്കിവിടുകയായിരുന്നു. സ്‌കൂൾ സമയം കഴിഞ്ഞിട്ടും ഹോസറ്റലിൽ എത്താത്തതിനെ തുടർന്ന് വാർഡനാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം കഠിനംകുളം പൊലീസിൽ അറിയിച്ചത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഉച്ചയോടെ സ്‌കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്തുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പെൺകുട്ടിക്കായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കോവളം, വർക്കല ബീച്ചുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണു വിദ്യാർത്ഥിനി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സ്‌കൂളിൽനിന്ന പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയി. പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു- മൊഴിയിൽ കുട്ടി പറയുന്നു.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് പൊലീസ് കസറ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്‌പി വിദ്യാധരന്റെ നേതൃത്വത്തിൽ കഠിനംകുളം സിഐ വിനോദ്കുമാർ, എസ്‌ഐമാരായ അഭിലാഷ്, സവാദ്ഖാൻ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP