Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോസഫിനെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കരുത്; മോൻസ് ജോസഫിനെ ചീഫ് വിപ്പായും അംഗീകരിക്കരുത്; തർക്കം ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ; ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായെന്നും അതംഗീകരിക്കരുതെന്നും ജോസ് കെ മാണി വിഭാഗം; സ്പീക്കർക്ക് കത്ത് കൈമാറിയതോടെ കേരള കോൺഗ്രസിലെ തർക്കം അതിരൂക്ഷം

ജോസഫിനെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കരുത്; മോൻസ് ജോസഫിനെ ചീഫ് വിപ്പായും അംഗീകരിക്കരുത്; തർക്കം ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ; ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായെന്നും അതംഗീകരിക്കരുതെന്നും ജോസ് കെ മാണി വിഭാഗം; സ്പീക്കർക്ക് കത്ത് കൈമാറിയതോടെ കേരള കോൺഗ്രസിലെ തർക്കം അതിരൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാക്കി പി.ജെ.ജോസഫിനെതിരെ സ്പീക്കർക്ക് ജോസ് കെ.മാണി വിഭാഗം കത്തയച്ചു. നിയമസഭാകക്ഷി നേതാവായി ജോസഫിനെ അംഗീകരിക്കരുതെന്നാണ് മുഖ്യആവശ്യം. ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായിട്ടാണെന്നും കത്തിൽ പറയുന്നു. മോൻസ് ജോസഫിനെ ചീഫ് വിപ്പായി അംഗീകരിക്കരുതെന്നും തർക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റ പരിഗണനയിലാണെന്നും കത്തിൽ പറയുന്നു. എൻ. ജയരാജ് ആണ് സ്പീക്കർക്ക് കത്ത് നൽകിയത് .

കേരളാ കോൺഗ്രസ് (എം) നിയമസഭാ കക്ഷി നേതാവായി പി ജെ ജോസഫിനെ നവംബർ ഒന്നിനാണ് തിരഞ്ഞെടുത്തത്. സിഎഫ് തോമസാണ് ഡെപ്യൂട്ടി ലീഡർ. മോൻസ് ജോസഫ് വിപ്പും സെക്രട്ടറിയുമാണ്. അഞ്ചിൽ മൂന്ന് എംഎൽഎമാർ നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുത്തതായി പി ജെ ജോസഫ് അവകാശപ്പെട്ടിരുന്നു. മൂന്ന് എംഎൽഎമാർ ചേർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റ് രണ്ടുപേർക്കും നോട്ടീസ് നൽകിയിരുന്നു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടി നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി നൽകിയ അപ്പീൽ കട്ടപ്പന സബ്‌കോടതി തള്ളി. ഇതോടെയായിരുന്നു ജോസഫിന്റെ നീക്കം.

ചെയർമാനായിരുന്ന കെ. എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിച്ച് ചേർക്കാനുള്ള അധികാരം വർക്കിങ് ചെയർമാനാണെന്നും കോടതിവിധി ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. അതേസമയം, കോടതി വിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, ജോസഫ് നുണ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി കോട്ടയത്ത് ആരോപിച്ചിരുന്നു,

കേരള കോൺഗ്രസ് എമ്മിനെ കേരള കോൺഗ്രസ് ജെ ആക്കാൻ അനുവദിക്കില്ല. വർക്കിങ് ചെയർമാന് ചെയർമാന്റെ അധികാരം ഇല്ലെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. ഇത് ജോസഫിന് കനത്ത തിരിച്ചടിയാണ്. ജോസഫിന് ചെയർമാന്റെ അധികാരത്തിലുള്ള തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എമ്മിലെ അധികാര തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി നൽകി കട്ടപ്പന സബ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു.ചെയർമാന്റെ അധികാരം തടഞ്ഞ മുൻസിഫ് കോടതി വിധി, സബ് കോടതി ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ജൂണിൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം ഇടുക്കി കോടതിയെ സമീപിച്ചത്. ഇനി ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലാണ്. കമ്മീഷന് നൽകിയ പരാതിയിൽ തീരുമാനത്തിന് കാക്കുകയാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP