Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ ഇനി ഷോർട്സ് ധരിക്കാം; കേസെടുക്കില്ലെന്ന് സൗദി സർക്കാരിന്റെ ഉറപ്പ്; പൊതുമര്യാദ ലംഘനമല്ലെന്ന് വിലയിരുത്തൽ; നടപടി സോഷ്യൽ മീഡിയയിൽ വിവാദമായതോടെ

സൗദിയിൽ ഇനി ഷോർട്സ് ധരിക്കാം; കേസെടുക്കില്ലെന്ന് സൗദി സർക്കാരിന്റെ ഉറപ്പ്; പൊതുമര്യാദ ലംഘനമല്ലെന്ന് വിലയിരുത്തൽ; നടപടി സോഷ്യൽ മീഡിയയിൽ വിവാദമായതോടെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഷോർട്സ് ധരിക്കുന്നത് ഇനിമുതൽ പൊതുമര്യദാ ലംഘനമല്ലെന്ന് സൗദി സർക്കാർ. സമൂഹ മാധ്യമങ്ങളും മറ്റും ഈ വിഷയം ഏറ്റെടുത്തതിനെ തുടർന്നാണ് അധികൃതരുടെ അറിയിപ്പ്. പൊതുമര്യാദ സംരക്ഷണ നിയമാവലിയിലെ ഏഴ്,ഒമ്പത് ഖണ്ഡികകളിൽ പറഞ്ഞിരിക്കുന്നത് പൊതുമര്യാദക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അതേ, നിയമാവലിയിൽ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കുമെന്നാണ്.

നിയമാവലിയിൽ സൂചിപ്പിക്കാത്ത വിഷയത്തിൽ ശിക്ഷാനടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ല. പൊതുമര്യാദ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തപ്പെട്ട വ്യക്തിക്ക് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്‌മിനിസ്‌ട്രേഷൻ കോടതിയിൽ പരാതി പറയാനുള്ള അവകാശമുണ്ടെന്നും നിയമാവലിയിൽ പറയുന്നു.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന 'മഹസർ' സമ്പൂർണമാവണമെന്നും നിയമലംഘനം നടത്തിയ വ്യക്തിയുടെ പേര്, വ്യക്തിഗതവിവരങ്ങൾ, ഫോൺനമ്പർ, നിയമലംഘനത്തിന്റെ വകുപ്പ്, സ്ഥലം, തീയതി, എന്നീ കാര്യങ്ങൾ മഹസറിൽ രേഖപ്പെടുത്തണം. ഇവക്ക് പുറമെ പിടിച്ച ഓഫീസറുടെ പേര്, തിരിച്ചറിയൽ നമ്പർ, ഒപ്പ് തുടങ്ങിയവയും കൃത്യമായി 'മഹസറിൽ' രേഖപ്പെടുത്തണമെന്നും നിയമമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP