Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നട്ടുച്ച നേരത്തെ സൂര്യാസ്തമയം; എംഎ ഖാസിം മുസ്ലിയാർ സ്മരണിക പ്രകാശനം ചെയ്തു

നട്ടുച്ച നേരത്തെ സൂര്യാസ്തമയം; എംഎ ഖാസിം മുസ്ലിയാർ സ്മരണിക പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഷാർജ : സമസ്തയുടെ സംഘശക്തിക്ക് കാസർഗോഡ് ജില്ലയിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി നിന്ന കുമ്പള ബദ്രിയ്യ നഗർ വാദി സലാമാ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി പ്രിൻസിപലായിരുന്ന എംഎ ഖാസിം ഉസ്താദിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ അവിടുത്തെ വിദ്യാർത്ഥികൾ പുറത്തിറക്കുന്ന ഖാസിം ഉസ്താദ് സ്മരണിക യുടെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേള പവലിയനിൽ വെച്ച് നടന്നു.

സത്യധാര സ്റ്റാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്മരണിക യുടെ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗവും നീലേശ്വരം ഖാളിയുമായ ഇകെ മഹ്മൂദ് മുസ്ലിയാർ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന ട്രെഷററും ജീവകാരുണ്യ പൊതുപ്രവർത്തന മേഖലയിലെ നിറസാന്നിധ്യവും ഗൾഫ് വ്യവസായ പ്രമുഖനുമായ നാസർ ഫ്രൂട്ട് മാണിക്കോത്തിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

ഉസ്താദ് അബ്ദുൽ സലാം വാഫി അൽ അശ്ഹരിയാണ് ഖാസിം ഉസ്താദിന്റെ ഓർമ്മകുറിപ്പുകൾ അടങ്ങിയ എംഎ ഖാസിം ഉസ്താദ് സ്മരണിക നട്ടുച്ച നേരത്തെ സൂര്യാസ്തമയം ഏഴുതി തയ്യാറാക്കിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP