Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികൾ ആയി ചിത്രീകരിക്കാൻ നോക്കേണ്ട'; അലന്റെ ബാഗിൽ നിന്നും കണ്ടെടുത്തത് മവോയിസ്റ്റ് ലഘുലേഖ, താഹയുടെ വീട്ടിൽ നിന്നും പിടിച്ചത് പുസ്തകം; യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ച് പിണറായി നിയമസഭയിൽ; പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി; യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും പൊലീസ് നടപടിയിൽ സർക്കാർ വിശദമായ പരിശോധന നടത്തുമെന്നും പിണറായി

'മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികൾ ആയി ചിത്രീകരിക്കാൻ നോക്കേണ്ട'; അലന്റെ ബാഗിൽ നിന്നും കണ്ടെടുത്തത് മവോയിസ്റ്റ് ലഘുലേഖ, താഹയുടെ വീട്ടിൽ നിന്നും പിടിച്ചത് പുസ്തകം; യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ച് പിണറായി നിയമസഭയിൽ; പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി; യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും പൊലീസ് നടപടിയിൽ സർക്കാർ വിശദമായ പരിശോധന നടത്തുമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കൊഴിക്കോട് പന്തീരാങ്കാവിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികൾ ആയി ചിത്രീകരിക്കാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകിയത്. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചത്. ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്..

അറസ്റ്റിലായ അലൻ ഷുഹൈബിന്റെ ബാഗിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തെന്ന് പിണറായി വിജയൻ പറഞ്ഞു. താഹ ഫസലിന്റെ വീട്ടിൽ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കണ്ടെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. യുഎപിഎ ചുമത്തിയ പൊലീസ് നടപടിയിൽ സർക്കാർ വിശദമായ പരിശോധന നടത്തും.

എന്നാൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളതുകൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ എന്നായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ തലയിൽ വെടിവെച്ചത് ശരിയാണോ എന്ന് സർക്കാർ വ്യക്തമാക്കണം. മറ്റുള്ളവരെ പിന്നിൽ നിന്ന് വെടിവച്ചിടുകയാണ് ചെയ്തത്. മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത പൊലീസുകാർക്കെതിരെ എന്ത് നടപടിയെടുത്തു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ചിരപുരാതന കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികൾക്കെതിരായാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്.

യുഎപിഎ ദുരുപയോഗം തടയാൻ ഇടത് സർക്കാർ മുൻകരുതൽ കൈകൊണ്ടു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 1967 ൽ ആരാണ് യുഎപിഎ നിർമ്മിച്ചതെന്ന് പറയുന്നില്ല. 2019 ൽ ബിജെപി വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കും വിധം നിയമം ഭേദഗതി ചെയ്തപ്പോൾ ഇതിനെ എതിർത്തത് ഇടത് പക്ഷം മാത്രമായിരുന്നു. യുഡിഎഫ് സർക്കാർ കാലത്തെടുത്ത 6 യുഎപിഎ കേസുകൾ ഈ സർക്കാർ റദ്ദാക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു, കരിനിയമത്തിന് ബിജെപിക്കൊപ്പം നിന്ന യുഡിഎഫും കോൺഗ്രസും പൗരാവകാശ സംരക്ഷകരുടെ വേഷം കെട്ടേണ്ടതില്ലെന്നും പിണറായി വിജയൻ ആക്ഷേപിച്ചു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പപ്പിലും വിശദമായ വിശദീകരണമാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയത്. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട കാര്യമില്ല. അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ല. കീഴടങ്ങാൻ വന്നവരെ അല്ല പൊലീസ് വെടിവച്ചതെന്നും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന് എതിരെയും ഇതുവരെ ആരോപണങ്ങൾ ഒന്നും ഉയർന്നിട്ടില്ലെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

അതേസമയം മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർ വലിയ സംഘത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നഗരം കേന്ദ്രീകരിച്ച് ആശയപ്രചാരണവും വിവരശേഖരണവുമായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. മറ്റ് മാവോയിസ്റ്റുകളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും, അലനും താഹയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. രക്ഷപ്പെട്ടയാൾ കോഴിക്കോട് സ്വദേശിയാണെന്നും സംഘത്തിൽ കൂടുതൽപ്പേരുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇവർക്കെതിരെ യു.എ.പി.എ നിലനിൽക്കുമോയെന്നു തെളിവുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP