Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

170 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് ശിവസേന; കോൺഗ്രസും എൻസിപിയും പിന്തുണക്കുന്നെന്ന് അവകാശവാദം; മഹാരാഷ്ട്രയിൽ അധികാര വടംവലി തുടരുന്നതിനിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തും; സേനയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നത് കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും; എല്ലാ കാത്തിരുന്നു കാണാൻ ബിജെപി ഒരുങ്ങുമ്പോൾ ഗവർണറെ കാണാൻ ശിവസേന

170 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് ശിവസേന; കോൺഗ്രസും എൻസിപിയും പിന്തുണക്കുന്നെന്ന് അവകാശവാദം; മഹാരാഷ്ട്രയിൽ അധികാര വടംവലി തുടരുന്നതിനിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തും; സേനയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നത് കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും; എല്ലാ കാത്തിരുന്നു കാണാൻ ബിജെപി ഒരുങ്ങുമ്പോൾ ഗവർണറെ കാണാൻ ശിവസേന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസും എൻസിപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. 170 എംഎൽഎമാരുടെ പിന്തുണയെന്നാണ് ശിവസേന എം പി സഞ്ജയ് റാവുത്ത് അവകാശപ്പെടുന്നത്. റാവുത്തിൽനിന്നു ലഭിച്ച എസ്എംഎസ് മാധ്യമങ്ങൾക്കു മുന്നിൽ ഉയർത്തിക്കാട്ടി എൻസിപി നേതാവ് അജിത് പവാർ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. സേനയും കോൺഗ്രസും എൻസിപിയും ചേർന്നാൽ 154 എംഎൽഎമാരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 പേരുടെ പിന്തുണ.

'ഉടൻ ചിത്രം തെളിയും' എന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രതികരിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഇന്നു നടത്തുന്ന കൂടിക്കാഴ്ചയ്ക്കും ഇതോടെ പ്രാധാന്യമേറി. ബിജെപി നേതാക്കൾ മൗനം തുടർന്നു. അമിത് ഷായുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നു ചർച്ച നടത്തും. ബിജെപി സംസ്ഥാന നേതൃത്വം ശിവസേനയെ അനുനയിപ്പിക്കാൻ ദൂതന്മാരെ നിയോഗിച്ചെങ്കിലും അമിത് ഷായുമായി മാത്രം ചർച്ചയെന്ന നിലപാടിലാണ് ഉദ്ധവ്. ചർച്ച മുഖ്യമന്ത്രിസ്ഥാനം പങ്കിടലിനെക്കുറിച്ചു മാത്രമെന്നു റാവുത്തും വ്യക്തമാക്കി.

അതിനിടെ മഹാരാഷ്ട്രയിൽ അവസാനവട്ട രാഷ്ട്രീയ കരുനീക്കവുമായി ശിവസേന ഇന്ന് ഗവർണറെക്കണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെടും. ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പാർട്ടിയിലെ മുതിർന്ന നേതാക്കളുമാണു ഗവർണർ ഭഗത് സിങ് കോശ്യാരിയെ കാണുക. അങ്ങനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ വിളിച്ചാൽ 105 സീറ്റുള്ള ബിജെപിയെയാണ് ഗവർണർക്കു വിളിക്കേണ്ടി വരിക. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്കു സർക്കാരുണ്ടാക്കാനും കഴിയില്ല. 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അങ്ങനെ സർക്കാരുണ്ടാക്കാൻ കഴിയാതെ വരുമ്പോൾ 56 സീറ്റുള്ള ശിവസേനയ്ക്ക് എൻ.സി.പിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കഴിയും. ഈ നീക്കത്തിലേക്കാണ് സേന പോകുന്നതെന്നു നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരുംദിവസങ്ങളിൽ നിങ്ങളും ജനങ്ങളും അറിയുമെന്നു മാധ്യമപ്രവർത്തകരോട് ശിവസേനാ തലവൻ ഉദ്ധവ് താക്കറെ ഞായറാഴ്ച പറഞ്ഞിരുന്നു. ബിജെപി ഇനിയും സമയം വൈകിപ്പിച്ചാൽ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യു, ധനമന്ത്രി സ്ഥാനങ്ങൾ നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനമെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാതെ സമവായത്തിനില്ലെന്നും ശിവസേന വ്യക്തമാക്കിയതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ ബിജെപിയോടു സംസാരിക്കുന്നില്ലെന്നും അതിനായി മുതിർന്ന നേതാവ് സുഭാഷ് ദേശായിയെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും സേനാ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ചില ദിവസങ്ങളായി മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്നും. പ്രധാന വകുപ്പുകൾ ലഭിക്കണമെന്നതുമാണ് ശിവസേനയുടെ അവശ്യം. എന്നാൽ ഇത് ബിജെപി ഇതുവരെ സമ്മതിച്ചിട്ടില്ല. ദേവേന്ദ്ര ഫട്‌നാവിസ് തന്നെ അടുത്ത അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി തുടരണം എന്ന വാശിയിലാണ് ബിജെപി. ശിവസേനയുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നതാണ് ബിജെപിയുടെ നിലവിലുള്ള നിലപാട്.

ഇപ്പോൾ മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ശിവസേന. ശിവസേനയ്ക്ക് 56 എംഎൽഎമാരാണ് ഉള്ളത്. നവംബർ 8നാണ് നിലവിലുള്ള മഹാരാഷ്ട്ര സർക്കാർ കാലാവധി അവസാനിക്കുന്നത്. അതിനാൽ നവംബർ 7ന് എങ്കിലും പുതിയ സർക്കാർ അധികാരമേൽക്കണം. നവംബർ 8 കഴിഞ്ഞാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽവരും. ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി 105 സീറ്റാണ് ഇവർക്കുള്ളത്. ശിവസേനയ്ക്ക് 56 അംഗങ്ങളാണ്. 288 അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP