Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡ് താരങ്ങൾക്ക് പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ അവസരം കിട്ടുമ്പോൾ തങ്ങളുടെ ഫോൺ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് വെച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് എസ്‌പി ബാലസുബ്രഹ്മണ്യം; മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ വിവാദം അടങ്ങുന്നില്ല

ബോളിവുഡ് താരങ്ങൾക്ക് പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ അവസരം കിട്ടുമ്പോൾ തങ്ങളുടെ ഫോൺ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് വെച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് എസ്‌പി ബാലസുബ്രഹ്മണ്യം; മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ വിവാദം അടങ്ങുന്നില്ല

മറുനാടൻ ഡെസ്‌ക്‌

മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ സിനിമ വഴി ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനെ കുറിച്ച് സിനിമാപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചു എന്ന് മുതിർന്ന ഗായകനായ എസ്‌പി ബാലസുബ്രഹ്മണ്യം. എന്നാൽ താരങ്ങൾ പിന്നീട് മോദിക്കൊപ്പം യഥേഷ്ടം സെൽഫി എടുക്കുന്നത് കണ്ടത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും മുതിർന്ന ഗായകനായ എസ്‌പിബി കുറിച്ചു. മോദിയും ബോളിവുഡ് താരങ്ങളും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിവേചനത്തെക്കുറിച്ച് എസ്‌പിബിയുടെ കുറിപ്പ്. തങ്ങളുടെ മൊബൈൽ ഫോൺ സുരക്ഷാ ഉദ്യോഗസ്ഥർ വാങ്ങിവെച്ചെന്നും താരങ്ങൾക്ക് മാത്രം ഫോൺ അനുവദിച്ചത് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

'ദ ചേഞ്ച് വിത്തിൻ' എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം മോദി ബോളിവുഡ് താരങ്ങളുമായി ചർച്ച നടത്തിയത്. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സിനിമ-ടെലിവിഷൻ മേഖലകൾ വഴി ആശയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനെക്കുറിച്ചുള്ള ചർച്ച നടത്തിയത്.ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ജാക്വിലിൻ ഫെർണാണ്ടസ്, ബോണി കപൂർ കങ്കണ റണാവത ഏക്ത കപൂർ, സോനം കപൂർ, രാജ്കുമാർ ഹിരാനി, ആനന്ദ് എൽ റായ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും മോദി പങ്കു വെച്ചിരുന്നു.

മോദിയും താരങ്ങളുമായുള്ള സെൽഫികളും അതിന് ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചർച്ചയിൽ നിന്ന് തെന്നിന്ത്യൻ താരങ്ങളെ ഒഴിവാക്കിയത് നേരത്തെ വിവാദമുയർന്നിരുന്നു. കഴിഞ്ഞ മാസം അവസാനം നടത്തിയ ചടങ്ങിൽ ബോളിവുഡ് താരങ്ങളെ മാത്രമായിരുന്നു ക്ഷണിച്ചത്. വിശിഷ്ട വ്യക്തിത്വങ്ങളായും സാസ്‌കാരിക ചിഹ്നങ്ങളായുമുള്ള പ്രാതിനിധ്യം ബോളിവുഡ് താരങ്ങൾക്ക് മാത്രമാണെന്നും ദക്ഷിണേന്ത്യൻ സിനിമാ മേഖലയെ അവഗണിക്കുകയാണെന്നും തെലുങ്ക് അഭിനേതാവ് രാം ചരണിന്റെ ഭാര്യയും എൻട്രപ്രെണറുമായ ഉപാസന കാമിനേനി മുൻപ് വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP