Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തി; ഇസ്രയേൽ കമ്പനിയുടെ പെഗസ്സസ് സ്പൈവേർ ഉപയോഗിച്ചുള്ള ചോർത്തലിന് പിന്നാല് ബിജെപി സർക്കാർ; വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്സാപ്പിൽനിന്ന് ലഭിച്ചിരുന്നു; ബംഗാൾ മുഖ്യമന്ത്രിയും മമതാ ബാനർജിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു ആരോപണവുമായി കോൺഗ്രസ്

പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തി; ഇസ്രയേൽ കമ്പനിയുടെ പെഗസ്സസ് സ്പൈവേർ ഉപയോഗിച്ചുള്ള ചോർത്തലിന് പിന്നാല് ബിജെപി സർക്കാർ; വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്സാപ്പിൽനിന്ന് ലഭിച്ചിരുന്നു; ബംഗാൾ മുഖ്യമന്ത്രിയും മമതാ ബാനർജിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു ആരോപണവുമായി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് ആരോപിച്ചു കോൺഗ്രസ്. ഇസ്രയേൽ കമ്പനിയുടെ പെഗസ്സസ് സ്പൈവേർ ഉപയോഗിച്ചാണ് ചോർത്തൽ നടന്നതെന്നാണ് കോൺഗ്രസ് ആരോപിച്ചത്. പാർട്ടി വക്താവ് രൺദീപ് സുർജേവാലയാണ് വാർത്താ സമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചത്. വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്സാപ്പിൽനിന്ന് ലഭിച്ചിരുന്നു. മറ്റുപലർക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്ത് തന്നെയായിരുന്നു ഇതെന്നും സുർജേവാല അവകാശപ്പെട്ടു.

പ്രതിപക്ഷത്തെ പല നേതാക്കളുടെയും വിവരങ്ങൾ ബിജെപി സർക്കാർ ചോർത്തുന്നുവെന്ന ആരോപണം കോൺഗ്രസ് വക്താവ് നേരത്തെതന്നെ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരുടെയും വിവരങ്ങൾ ചോർത്തുന്നതായി കോൺഗ്രസ് സംശയിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പിന്നാലെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കയുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ. മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ലോക്സഭാ മുൻ എംപി സന്തോഷ് ഭാരതീയ എന്നിവർ അടക്കമുള്ള വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങളാണ് സ്പൈവേർ ഉപയോഗിച്ച് ചോർത്തിയതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്നലെ തന്റെ ഫോൺ ചോർത്തുന്നെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ആക്ടിവിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവർത്തനം നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസമാണ് വാട്സ് ആപ്പ് വെളിപ്പെടുത്തിയത്. മെയ്‌ വരെ ഇന്ത്യൻ യൂസർമാരെയും ചാരന്മാർ നിരീക്ഷിച്ചിരുന്നെന്നായിരുന്നു വെളിപ്പെടുത്തൽ.

നാലു വൻകരകളിലായി 20 രാജ്യങ്ങളിലെ 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എൻ.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയതന്ന് വാട്സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്‌ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയപ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയെും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ.

വാട്‌സ് ആപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തിൽ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്സ് ആപ്പ് പറഞ്ഞത്. ഫോണിലെ മെസ്സേജുകളിലേക്കും ഫോൺകോളുകളിലേക്കും പാസ്വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങൾ ചോർത്തുന്നതെന്നും വാട്സ് ആപ്പ് വെളിപ്പെടുത്തിയിരുന്നു.

ഫോൺ ചോർത്തിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഫോൺ ചോർത്തൽ ഞെട്ടിക്കുന്നുവെന്നും മോദി സർക്കാരിന്റെ നടപടി ലജ്ജാകരം എന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഫോൺ ചോർത്തൽ വിവരം കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ അറിയിച്ചെന്ന വാട്‌സ് ആപ്പ് വിശദീകരണം വന്നതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ സോണിയ രംഗത്തെത്തുന്നത്. വിമർശനത്തിന് തൊട്ടുപിന്നാലെ സോണിയ ഗാന്ധിക്ക് ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ മറുപടി നൽകി. യുപിഎ സർക്കാരിന്റെ കാലത്ത് പ്രണബ് മുഖർജിയുടെയും കരസേനാ മേധാവി ജനറൽ വി കെ സിംഗിനെയും നിരീക്ഷിക്കാൻ ആരാണ് നിർദ്ദേശം നൽകിയതെന്ന് രാജ്യത്തോട് സോണിയ പറയണം എന്നായിരുന്നു നദ്ദയുടെ പ്രതിരോധം. ഫോൺ ചോർത്തലിൽ പങ്കില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ അറിവോടെയാണ് ഫോൺ വിവരങ്ങൾ നഷ്ടപ്പെട്ടത് എന്ന ആരോപണവുമായി ഫോൺ വിവരങ്ങൾ നഷ്ടപ്പെട്ട അജ്മൽ ഖാൻ രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് പ്രക്ഷോഭത്തിൽ പങ്കെടുത്തതാവാം ഇതിന് കാരണമെന്ന് അജ്മൽ ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇരുപതിലേറെപ്പേരുടെ ഫോൺ വിവരങ്ങളാണ് പെഗസ്സസ് ചോർത്തിയെടുത്തത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിക്കാനാണ് ഇരുപതിലധികം പേരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP