Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ പെരുമാറുന്നത് പോലെയല്ല ശ്രോതാക്കളുടെ മുമ്പിൽ പെറുമാറേണ്ടത്; കാണികളോട് ബഹുമാനം കാട്ടണം, സഭയിൽ മാന്യത വിട്ട് പെരുമാറരുത്; ബിനീഷ് ബാസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ബാലചന്ദ്ര മേനോൻ

വീട്ടിൽ പെരുമാറുന്നത് പോലെയല്ല ശ്രോതാക്കളുടെ മുമ്പിൽ പെറുമാറേണ്ടത്; കാണികളോട് ബഹുമാനം കാട്ടണം, സഭയിൽ മാന്യത വിട്ട് പെരുമാറരുത്; ബിനീഷ് ബാസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ബാലചന്ദ്ര മേനോൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ അതിഥികളായി ക്ഷണിച്ചതിനെ തുടർന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും നടൻ ബിനീഷ് ബാസ്റ്റിനും ഇടയിൽ ഉണ്ടായ പ്രശ്‌നത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. പൊതുവേദിയിൽ നടൻ ബിനീഷ് ബാസ്റ്റിൻ നടത്തിയ പ്രതിഷേധം ശരിയായില്ല എന്ന് ബാലചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു.

ശ്രോതാക്കളുടെ മുമ്പിൽ പെരുമാറേണ്ടത് വീട്ടിലേതു പോലെയല്ലെന്നും മേനോൻ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നൽകിയതെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ബിനീഷ് ഇത് ചെയ്തത് എന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.

'ബിനീഷിന്റെ പ്രവൃത്തി തീർത്തും അൺ പാർലിമെന്ററിയായിരുന്നു. ഒരാൾ സംസാരിച്ചു കൊണ്ടിരിക്കവേ മറ്റൊരാൾ വേദിയിൽ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയേ അല്ല. ശ്രോതാക്കളുടെ മുമ്പിൽ പെറുമാറേണ്ടത് വീട്ടിലേതു പോലെയല്ല. കാണികളോട് ബഹുമാനം വേണമെന്നും സഭയിൽ മാന്യത വിട്ട് പെരുമാറരുതെന്നും ബാലചന്ദ്ര മേനോൻ ചൂണ്ടിക്കാട്ടി.

'ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നൽകിയത് മേനോൻ പ്രയോഗമാണ്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി മനഃപൂർവ്വം വ്യാഖ്യാനിച്ച് സൃഷ്ടിച്ചതാണ്. അഭിനേതാവായ ബിനീഷിനെ എല്ലാവരും അറിയാനാണ് ഈ സംഭവം വഴിവെച്ചതെന്നും ബാലചന്ദ്രമേനോൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP