Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപദേശമില്ല, ഉള്ളിൽ നിന്ന് എതിർത്ത് ഇല്ലാതാക്കാൻ കഴിയണം; അല്ലെങ്കിൽ പുറത്തുവന്ന് തോൽപ്പിക്കണം; ഞങ്ങളൊക്കെ ചെയ്യുന്നത് പോലെ; കരിനിയമമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചവർ തന്നെയാണ് ഭരണത്തിലേറിയപ്പോൾ കരിനിയമം നടപ്പാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

ഉപദേശമില്ല, ഉള്ളിൽ നിന്ന് എതിർത്ത് ഇല്ലാതാക്കാൻ കഴിയണം; അല്ലെങ്കിൽ പുറത്തുവന്ന് തോൽപ്പിക്കണം; ഞങ്ങളൊക്കെ ചെയ്യുന്നത് പോലെ; കരിനിയമമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചവർ തന്നെയാണ് ഭരണത്തിലേറിയപ്പോൾ കരിനിയമം നടപ്പാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഭരണകാലത്ത് യുഎപിഎ കരിനിയമമാണെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചവർ തന്നെയാണ് ഭരണത്തിലെത്തിയപ്പോൽ കരിനിയമം നടപ്പാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാകാലത്തും യുഎപിഎക്കെതിരായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഇത്രയും നിസാരമായ കാര്യത്തിന് യുഎപിഎ ചുമത്തിയത് സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാവോവാദി വേട്ടക്കും യു.എ.പിഎക്കും എതിരെ സിപിഐക്കാർ കരഞ്ഞിട്ട് കാര്യമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഒന്നുകിൽ ഉള്ളിൽ നിന്ന് ചെറുത്ത് തോൽപിക്കാൻ കഴിയണം. അല്ലെങ്കിൽ പുറത്ത് നിന്ന് എതിർക്കാൻ കഴിയണം ഞങ്ങളൊക്കെ ചെയ്യുന്നത് പോലെയാണ് സിപിഐ ചെയ്യേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പുറത്തുവരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. അവർക്ക് ഉപദേശം കൊടുക്കുന്നില്ല. ഉള്ളിൽ നിൽക്കുന്നവർ അത് അകത്ത് എതിർത്ത് ഇല്ലാതാക്കാനുള്ള കരുത്ത് കാണിക്കുകയാണ് വേണ്ടത്. അതാണ് കൂട്ടായ ഭരണത്തിൽ സാധാരണ സംഭവിക്കാറുള്ളത്. ഇവിടെ നമ്മൾ ഇടക്കിടക്ക് കരച്ചിൽ കേൾക്കും. പക്ഷെ റിസൽട്ട് ഉണ്ടാവുന്നില്ല. തൊട്ടതിനൊക്കെ നാട്ടുകാരുടെ മുന്നിൽ കരയുന്നതിന് പകരം യുഎപിഎ ഇട്ടതിനൊക്കെ കരുത്ത് കാട്ടുകയാണ് സിപിഐ ചെയ്യേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊലീസ് പൊളിറ്റക്കിൽ അഡൈ്വസിനനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നാണ് സമീപകാലത്തെ പൊലീസ് ഇടപെടൽ കാണിക്കുന്നത്. വാളയാറിലെ സംഭവം തന്നെ ഉദാഹരണം. നീചമായ ഒരുകാര്യത്തിനാണ് വാളയാറിൽ പൊലീസ് സഹായിച്ചത്. പൊലീസിനെ കയറൂരി വിട്ടതുപോലെ ആയിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തള്ളിക്കളയാൻ ആവില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.രാഷ്ട്രീയമായി ന്യായീകരിക്കാൻ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നത്. മാവോവാദിവേട്ട, യു.എ.പി.എ ചുമത്തൽ, വാളയാർ പീഡന കേസ് എന്നിവ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ നിയന്ത്രണത്തിൽ പൊലീസ് നിൽക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP