Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കീഴ്ഘടകങ്ങളെ തള്ളി ജില്ലാ സെക്രട്ടറി; അറസ്റ്റിലായവർക്ക് നിയമസഹായം നൽകില്ലെന്ന് പി.മോഹനൻ; നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാം; നിയമസഹായം നൽകേണ്ടത് കുടുംബം; യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി

കീഴ്ഘടകങ്ങളെ തള്ളി ജില്ലാ സെക്രട്ടറി; അറസ്റ്റിലായവർക്ക് നിയമസഹായം നൽകില്ലെന്ന് പി.മോഹനൻ; നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാം; നിയമസഹായം നൽകേണ്ടത് കുടുംബം; യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. നിയമസഹായം നൽകേണ്ടത് കുടുംബമാണെന്നും പി.മോഹനൻ പറഞ്ഞു. നിയമനടപടി ആകാമെന്നാണ് നിലപാട്. യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പ്. വിദ്യാർത്ഥികൾക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അറസ്റ്റിലായർക്ക് സിപിഎം നിയമസഹായം നൽകണമെന്ന് പാർട്ടി ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അലനും താഹയും തെറ്റുകാരല്ലെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിലപാടെടുത്തു. പൊലീസ് നടപടിയിൽ അലനും താഹയും ഉൾപ്പെട്ട പാർട്ടി ഘടകങ്ങളും പ്രതിഷേധിച്ചു.യുഎപിഎ ചുമത്തിയതിൽ പൊലീസിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പാർട്ടി നിയമ സഹായം നൽകാൻ തീരുമാനിച്ചത്. നടപടി പിൻവലിക്കണമെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും 14ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സിപിഎം അംഗങ്ങളുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ അറസ്റ്റ് ചെയ്തത്. നിയമ വിദ്യാർത്ഥിയാണ് അലൻ. ജേർണലിസം വിദ്യാർത്ഥിയാണ് താഹ.

വ്യക്തമായ തെളിവില്ലാതെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ. ലഘുലേഖ കൈവശം വച്ചാൽ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസിൽ ഇപ്പോൾ എഫ്.ഐ.ആർ മാത്രമേയുള്ളു. അതിൽ പറയുന്ന വകുപ്പുകൾ നിലനിൽക്കണമെങ്കിൽ ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥൻ കൊച്ചിയിൽ പറഞ്ഞു.

യുഎപിഎ കരിനിയമമെന്ന് ആവർത്തിച്ച് സിപിഎം നേതാക്കളും രംഗത്തുവന്നു. എന്നാൽ യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവർത്തകർ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമെന്നാണ് പൊലീസിന്റെ വാദം. നഗരങ്ങളിൽ വിവരശേഖരണവും ആശയപ്രചാരണവുമാണ് ഇവർ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. കേസിൽ യുഎപിഎ നിലനിൽക്കുമോയെന്ന് അന്വേഷണത്തിനുശേഷം കോടതിയെ അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP