Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ആഭ്യന്തര മന്ത്രിയാരാണ്? ഇതു എന്താണ് അടിയന്തര അവസ്ഥയോ? അതോ വെള്ളരിക്കപട്ടണമോ? അതോ കൊളോണിയൽ പൊലീസ് രാജോ? ഭരണ പാർട്ടിയുടെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് പോലും പൊലീസ് ഭാഷ്യത്തിൽ വിശ്വാസം ഇല്ലാത്ത സ്ഥിതി; കൂടുതൽ അക്കൗണ്ടബിലിറ്റിയോടെ നീതി നടപ്പാക്കുകയാണ് ആഭ്യന്തരമന്ത്രി വേണ്ടത്; ജെ എസ് അടൂർ എഴുതുന്നു

കേരളത്തിലെ ആഭ്യന്തര മന്ത്രിയാരാണ്? ഇതു എന്താണ് അടിയന്തര അവസ്ഥയോ? അതോ വെള്ളരിക്കപട്ടണമോ? അതോ കൊളോണിയൽ പൊലീസ് രാജോ? ഭരണ പാർട്ടിയുടെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് പോലും പൊലീസ് ഭാഷ്യത്തിൽ വിശ്വാസം ഇല്ലാത്ത സ്ഥിതി; കൂടുതൽ അക്കൗണ്ടബിലിറ്റിയോടെ നീതി നടപ്പാക്കുകയാണ് ആഭ്യന്തരമന്ത്രി വേണ്ടത്; ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ഴിഞ്ഞ മൂന്നു വർഷത്തിൽ കേരളത്തിലെ ഏറ്റവും മോശമായുള്ള പെർഫോമൻസുള്ള വകുപ്പ് ഏതാണ് എന്നു ചോദിച്ചാൽ സർക്കാരിനെ പൊതുവെ അനുകൂലിക്കുന്നവർ പോലും പറയും ആഭ്യന്തര വകുപ്പെന്ന്. കാരണം കഴിഞ്ഞ മൂന്നു വർഷങ്ങളിലുണ്ടായ ലോക്കപ്പ് മർദ്ദനങ്ങൾ. അവശ്യമില്ലാതെ ആളുകളെപിടിച്ചു അകത്തിടുക. സർക്കാരിനെ വിമർശിക്കുന്ന കെ എം ഷാജഹാനെപ്പോലുള്ളവരെ ഒരു കാര്യവുമില്ലാതെ പിടിച്ചകത്തിട്ടു ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തപ്പോൾ പഴയ കുടിപ്പകയുള്ളവർ മനുഷ്യ അവകാശത്തെകുറിച്ച് അനങ്ങിയില്ല. അത് പോലെ ഒരുപാടു സംഭവങ്ങൾ. ഇഷ്ട്ടക്കാരായ കുറ്റവാളികൾക്ക് ഇഷ്ട്ടം പോലെ പരോൾ.

കഴിഞ്ഞ പത്തു ദിവസങ്ങളിൽ കണ്ടത്. രണ്ടു പിഞ്ചു കുട്ടികളെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചു അവരെ തൂക്കു കയറിൽ കയറ്റിയ ക്രിമിനലുകളെ പാർട്ടി -പൊലീസ്‌കാർ ഇറക്കികൊണ്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ 'ഉഭയ സമ്മത' പ്രകാരം കാര്യങ്ങൾ ചെയ്തിട്ട് എങ്ങനെയോ ' ആത്മഹത്യ ' ചെയ്‌തെന്നു വരുത്തി ക്രിമിനലുകളെ വെറുതെ വിടുന്നു നീതി നിഷേധങ്ങൾ

മാവോക്കു പണ്ട് സിന്ദാബാദ് വിളിച്ചവരും , പീക്കിങ് റേഡിയോ കേട്ടവരും, ചെഗുവേര പടങ്ങൾ വച്ചു ബൊളീവിയൻ കാടുകളിലെ വീരാരാധന വിപ്ലവും ഇവിടെ പറഞ്ഞിട്ട് ഇവിടുത്തെ കാടുകളിൽ പോയി മാവോയിസ്റ്റുകൾ എന്നു പറഞ്ഞു മനുഷരെ 'എൻകൗണ്ടർ ' വേട്ടയാടി വെടി വച്ചിട്ട് കൊല്ലുക. എന്നിട്ട് അതിനെ ചോദ്യം ചെയ്തു നോട്ടീസ് വായിക്കുകയോ, കൈവശം വാക്കുകയോ, വിതരണം ചെയ്യുകയോ ചെയ്തു എന്ന് പറഞ്ഞു ഇരുപത് വയസ്സു പോലും തികയാത്ത രണ്ടു വിദ്യാർത്ഥികളെ യു എ പി എ എന്ന് ഭരണകൂട കരിനിയമനുസരിച്ചു അകത്തിടുക.

അവർ പാർട്ടി കുടുംബങ്ങൾ ആയതുകൊണ്ടും. അതിലൊരാളുടെ ബന്ധുക്കൾ കേരളത്തിലെ പൊതു മണ്ഡലത്തിൽ അറിയപ്പെടുന്ന ഭരണപാർട്ടി അനുഭാവികളായതുകൊണ്ടു ചർച്ചയായി. ആളുകൾ ചോദ്യം ചെയ്തു തുടങ്ങി. ഭരണപാർട്ടിയുടെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് പോലും പൊലീസ് ഭാഷ്യത്തിൽ വിശ്വാസം ഇല്ലാത്ത സ്ഥിതി.

ഒരു പക്ഷെ ആരോരും അറിയാത്ത സാധാരണക്കാരെ ഈ ഭീകരനിയമമനുസരിച്ചു അകത്താക്കിയാൽ ചിലപ്പോൾ ആറുമാസം കഴിഞ്ഞതായിരിക്കും അറിയുക. പണ്ട് അടിയന്തരവസ്ത സമയത്തു റീജണൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ ഉരുട്ടി ഉരുട്ടി ഉടച്ചു പീഡിപ്പിച്ചു കൊന്നു തള്ളിയ പഴയ പൊലീസിൽ നിന്ന് കേരളം വളർന്നില്ലേ?

ഇതു എന്താണ് അടിയന്തര അവസ്ഥയോ? അതോ വെള്ളരിക്കപട്ടണമോ? അതോ കൊളോണിയൽ പൊലീസ് രാജോ? പൊലീസ് ഒരു പബ്ലിക് സർവീസാണ്. ജനങ്ങൾക്ക് സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പ് വരുത്തി നിയമം നീതി പൂർവ്വം പരിപാലിക്കുക എന്നതാണ് പൊലീസ് ഉത്തരവാദിത്തം.

കൂടുതൽ ആയുധങ്ങളും അധികാരങ്ങളുമുള്ള പൊലീസ് കൂടുതൽ ഉത്തരവാദിത്തത്തോട് കൂടെ കൂടുതൽ അകൗണ്ടബിലിറ്റിയോടെ നീതി നടപ്പാക്കുകയാണ് വേണ്ടത്. അത് ഉറപ്പാക്കുക എന്നതാണ് ആഭ്യന്തര മന്ത്രിയുടെ പണി. പക്ഷെ കേരളത്തിൽ ഇപ്പോൾ ആഭ്യന്തര മന്ത്രിയുണ്ടോയെന്നു സംശയമാണ്. കാരണം അവിടെ ഒന്നും ശരിയാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP