Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മമ്മൂക്ക കീ ജയ് '; ഇരുപതിലേറെ വേറെ വർഷങ്ങൾക്കു മുൻപ് 'മറവത്തൂർ കനവ്' സിനിമക്കായി കോട്ടയത്ത അനുപമ തീയേറ്റിൽ കൊടി തോരണങ്ങൾ കെട്ടിയ ശേഷം മുദ്രാവാക്യം വിളിച്ച ആ ശബ്ദം ഇന്നലെ പുലർച്ചെ വീണ്ടും കേട്ടു; മമ്മൂട്ടി ഫാൻസിന്റെ ജില്ലാ ട്രഷറായിരുന്ന ആ പയ്യൻ ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററാണ്; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം എഡിറ്റ് ചെയ്ത ശേഷം ഡോൺ മാക്സ് പറഞ്ഞത് എന്താണ്? സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

'മമ്മൂക്ക കീ ജയ് '; ഇരുപതിലേറെ വേറെ വർഷങ്ങൾക്കു മുൻപ് 'മറവത്തൂർ കനവ്' സിനിമക്കായി കോട്ടയത്ത അനുപമ തീയേറ്റിൽ കൊടി തോരണങ്ങൾ കെട്ടിയ ശേഷം മുദ്രാവാക്യം വിളിച്ച ആ ശബ്ദം ഇന്നലെ പുലർച്ചെ വീണ്ടും കേട്ടു; മമ്മൂട്ടി ഫാൻസിന്റെ ജില്ലാ ട്രഷറായിരുന്ന ആ പയ്യൻ ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററാണ്; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം എഡിറ്റ് ചെയ്ത ശേഷം ഡോൺ മാക്സ് പറഞ്ഞത് എന്താണ്? സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാലം ചില വിസ്മയകാരമായ മാറ്റങ്ങളാണ് പലർക്കുമായി കാത്തുവെച്ചിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ട്രഷറായി മമ്മൂട്ടി ചിത്രങ്ങൾക്ക് കൊടിതോരണങ്ങൾ ഒരുക്കകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആ പയ്യൻ ഇന്ന്, ഇന്ത്യ അറിയപ്പെടുന്ന ഫിലിം എഡിറ്റാണ്. പേര്് ഡോൺ മാക്സ്. ഇപ്പോൾ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കത്തിന്റെ എഡിറ്റായ ഡോണിനെ കുറിച്ച് സുഹൃത്ത് റോബർട്ട് എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഡോണിൽ എന്തോ ഒരു 'സ്പാർക്' തോന്നി മമ്മൂട്ടി ഒരു ട്രെയിലർ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവൻ ശരിക്കും ഉപയോഗിച്ചു. ക്രോണിക് ബാച്ചിലർ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്യുകയായിരുന്നുവെന്ന് റോബർട്ട് പറയുന്നു.

'മമ്മുക്ക കണ്ടെത്തിയ ആ പയ്യൻ ഇന്ന് മോഹൻലാൽ സാർ ഉൾപ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റ വാക്കിൽ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം' മാമാങ്കം ' സിനിമ മുഴുവനും കണ്ട ഏക ഫാൻസ്‌കാരൻ ഡോൺ ആണല്ലോ !'- റോബർട്ട് ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിക്കുന്നു.

റോബർട്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

ഇരുപതിലേറെ വേറെ വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1998 ഏപ്രിൽ 7 നു ഒരു വൈകുന്നേരം കോട്ടയം അനുപമ തീയേറ്ററിന് മുന്നിൽ ഒരു വരവേല്പിനുള്ള ഒരുക്കം നടക്കുന്ന സീൻ. എല്ലാവരും പ്രീ ഡിഗ്രീ പിള്ളേർ. കോട്ടയത്തെ മമ്മൂട്ടി ഫാൻസ് പിള്ളേർ ആണ് കക്ഷികൾ. പിറ്റേന്ന് റിലീസ് ചെയ്യുന്ന മറവത്തൂർ കനവ് സിനിമയെ സ്വീകരിക്കാനുള്ള ഒരുക്കം ആണ് നടക്കുന്നത്. തീയേറ്ററിന് ചുറ്റും തോരണം കെട്ടി, തുണി ബാനർ വലിച്ചു പോസ്റ്റിൽ കെട്ടണം. കൂട്ടത്തിൽ ഒരേ ഒരാൾക്കേ പോസ്റ്റൽ കയറാൻ വശമുള്ളു. ആ പയ്യൻ തന്നെ വലിഞ്ഞു കയറി. തിരക്കുള്ള റോഡിൽ കൂടി പോയ ചിലർ കളിയാക്കി, ചിലർ ചീത്ത വിളിച്ചു.. അതൊന്നും മൈൻഡ് ചെയ്യാതെ പണി പൂർത്തിയാക്കിയിട്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞു 'മമ്മൂക്ക കീ ജയ് '.

ഇന്നലെ പുലർച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹലോ പറഞ്ഞപ്പോളെ കേട്ടതു അന്ന് കോട്ടയത്ത് മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും 'മമ്മൂക്ക കീ ജയ് '.ഞാൻ ചോദിച്ചു എന്തേ ഡോൺ, എന്താ സംഭവം?.. ഡോൺ പറഞ്ഞു, എടാ ഞാൻ മാമാങ്കം ട്രെയിലറിന്റെ വർക്കിൽ ആരുന്നു, ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാൽ നീ ഞെട്ടും.. എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ, അത്രയേറെ ആവേശം എന്നിലെ മമ്മൂട്ടി ഫാനിൽ ഉണർത്താൻ ഈ പടത്തിനു സാധിച്ചു. പിന്നെ ഞാനും ഉറങ്ങിയില്ല, വൈകുന്നേരം ട്രെയിലർ കണ്ടപ്പോൾ ആ ആവേശം ഇരട്ടിയുമായി.

അന്ന് പോസ്റ്റിൽ വലിഞ്ഞു കയറിയ ആ പയ്യൻ ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററായി മാറി. മമ്മൂട്ടി ഫാൻസിന്റെ ജില്ലാ ട്രഷറർ ആയിരുന്നു ഡോൺ. ജില്ലാ പ്രസിഡന്റ് ഞാനും.. ജോയിൻ സെക്രട്ടറി ആയിരുന്ന റെജീസ് ആന്റണി ഇന്ന് സംവിധായകനും. മറ്റൊരു ഭാരവാഹി ആയിരുന്ന ജിജി ഇന്ന് നിർമ്മാതാവായും എക്സിബിറ്ററായും രംഗത്തുണ്ട്. അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ പ്രമോദും ഇപ്പോഴത്തെ ആംചി മുംബൈയുടെ കലാകാരൻ ആശിഷും ഒപ്പം ഉണ്ടായിരുന്നു. അന്നും ഇന്നും ഞങ്ങളുടെ വഴികാട്ടി ആയി ബാബുക്കുട്ടനും, വി ഭാസ്‌കറും സൈഫുദീനും രംഗത്തുണ്ട്

ഞങ്ങളുടെ കൂട്ടത്തിൽ കൂടുതൽ മിടുക്കൻ ഡോൺ മാക്സ് ആയിരുന്നതുകൊണ്ടാവണം, സ്വാഭാവികമായും മമ്മുക്കയുടെ അടുത്ത് ആദ്യം അവൻ എത്തിപ്പെട്ടത്. അദ്ദേഹമാകട്ടെ ഡോണിൽ എന്തോ ഒരു 'സ്പാർക്' തോന്നി ഡോണിന് ഒരു ട്രെയിലർ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവൻ ശരിക്കും ഉപയോഗിച്ചു.. ക്രോണിക് ബാച്ചിലർ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്തു എന്ന് വേണം പറയാൻ. ഇന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ മമ്മൂക്കയുടെയും മലയാളത്തിന്റെയും ഏറ്റവും വലിയ സിനിമയിൽ പങ്കാളിയാകാൻ ഡോണിന് കഴിഞ്ഞത് ഒരു നിമിത്തം ആകും.

മമ്മുക്ക കണ്ടെത്തിയ ആ പയ്യൻ ഇന്ന് മോഹൻലാൽ സാർ ഉൾപ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റ വാക്കിൽ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം' മാമാങ്കം ' സിനിമ മുഴുവനും കണ്ട ഏക ഫാൻസ്‌കാരൻ ഡോൺ ആണല്ലോ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP