Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗണപതിയെന്നറിപ്പെടുന്ന മുപ്പല ലക്ഷ്മണറാവു സിപിഐ മാവോയിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി; ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ; 21 അംഗ പോളിറ്റ് ബ്യൂറോയിലെ അന്തിമ വാക്ക്; മറ്റു സംസ്ഥാനങ്ങളിൽ സായുധപോരാട്ടം ലക്ഷ്യമിടുന്ന സംഘടന കേരളത്തിലെ വനങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതതാവളങ്ങളായി മാത്രം; പാർട്ടി ഘടന കേന്ദ്രകമ്മിറ്റിയും റീജണൽ ബ്യൂറോയും സ്റ്റേറ്റ് സോണൽ ജില്ലാ കമ്മിറ്റികളും സായുധ സ്‌ക്വാഡായ ദളവും അടങ്ങുന്നത്

ഗണപതിയെന്നറിപ്പെടുന്ന മുപ്പല ലക്ഷ്മണറാവു സിപിഐ മാവോയിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി; ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ; 21 അംഗ പോളിറ്റ് ബ്യൂറോയിലെ അന്തിമ വാക്ക്; മറ്റു സംസ്ഥാനങ്ങളിൽ സായുധപോരാട്ടം ലക്ഷ്യമിടുന്ന സംഘടന കേരളത്തിലെ വനങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതതാവളങ്ങളായി മാത്രം; പാർട്ടി ഘടന കേന്ദ്രകമ്മിറ്റിയും റീജണൽ ബ്യൂറോയും സ്റ്റേറ്റ് സോണൽ ജില്ലാ കമ്മിറ്റികളും സായുധ സ്‌ക്വാഡായ ദളവും അടങ്ങുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഗണപതിയെന്നറിപ്പെടുന്ന പാർട്ടി ജനറൽ സെക്രട്ടറി മുപ്പല ലക്ഷ്മണറാവു(69) ആധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ. സിപിഐ. മാവോയിസ്റ്റ് സംഘടനയുടെ തലപ്പത്തുള്ളത് 21 അംഗ പോളിറ്റ് ബ്യൂറോ. ഇതിന്റെ കടിഞ്ഞാണും അവസാന വാക്കും കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും തലയ്ക്കു കോടികൾ വിലയിട്ടിട്ടുള്ള ആന്ധ്ര കരിംനഗർ സ്വദേശിയായ ഗണപതിയുടേത്.

പോളിറ്റ് ബ്യൂറോയുടെ കീഴിൽ കേന്ദ്രകമ്മിറ്റി, റീജണൽ ബ്യൂറോ (ഏതാനും സംസ്ഥാനങ്ങളുടെ ചുമതല) സ്റ്റേറ്റ് കമ്മിറ്റി, സോണൽ കമ്മിറ്റി, ജില്ലാകമ്മിറ്റി, ദളം (സായുധ സ്‌ക്വാഡ്) എന്നിങ്ങനെയാണു പാർട്ടി ഘടന. ആന്ധ്ര, ചത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യവും ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിൽ നേരിയ സാന്നിധ്യവുമാണ് സംഘടനക്കുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ സായുധപോരാട്ടം ലക്ഷ്യമിടുന്ന സംഘടന കേരളത്തിലെ വനങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതതാവളങ്ങളായി.

കർണാടകയിൽ തുംഗഭദ്ര ദളത്തിന്റെയും കേരളത്തിൽ ശിരുവാണിദളത്തിന്റെയും കീഴിലാണ് പ്രവർത്തനം.മൂന്നുസംസ്ഥാനങ്ങൾ ചേരുന്ന മുക്കവല എന്നനിലയിലാണ് മാവോയിസ്റ്റുകൾ കേരള വനമേഖല ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പശ്ചിമഘട്ട മാവോയിസ്റ്റ് മേഖലാ കമ്മിറ്റിയുടെ ചുമതല ബി.ജി കൃഷ്ണമൂർത്തിക്കും വിക്രം ഗൗഡക്കുമാണ്.

കേരളത്തിലെ പ്രവർത്തനങ്ങൾ ആറുദളങ്ങളുടെ കീഴിലാക്കി വിഭജിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനമേഖലയോടു ചേർന്ന് കബനിദളവും മലപ്പുറം, ഗൂഢല്ലൂർ മേഖലയിൽ നാടുകാണിദളവും അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂർ മേഖലകളിൽ ഭവാനിദളവും വയനാട് വന്യജീവി സങ്കേതവും, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതവും, കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതവും കേന്ദ്രീകരിച്ച് വരാഹിണി ദളവുമാണുള്ളത്.

ജനകീയ സാമൂഹിക സമരപരിപാടികളിലൂടെ ആശയസമരം നടത്താൻ നഗരങ്ങളിലെ സ്ലീപ്പിങ് സെല്ലുകളുടെ പിന്തുണയോടെ രൂപം കൊടുത്ത അർബൻദളമാണു പിന്നീടുള്ളത്. ഉന്നത നേതാവായിരുന്ന കിഷൻജിയുടെ ഇളയ സഹോദരനായ മല്ലരാജ വേണുഗോപാൽ റാവുവാണ് അർബൻ ദളം രൂപീകരിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളെ ചേർത്ത് രൂപീകരിച്ച പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയാണ് മല്ലരാജ. ഇയാളുടെ തലയ്ക്ക് ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ 25 ലക്ഷംരൂപ വീതവും പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾ 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ ഗീത എന്ന സുന്ദരിക്കാണ് കേരളത്തിലെ അർബൻദളത്തിന്റെ ചുമതല. കർണാടക നക്സൽ വിരുദ്ധസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യയായിരുന്ന സുന്ദരി നിലവിൽ സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP