Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയമാധവൻ നായരുടേത് കൊലപാതകമെന്ന് തെളിഞ്ഞാൽ കാര്യസ്ഥനെ അറസ്റ്റ് ചെയ്യും; വീ്ട്ടുജോലിക്കാരിയും രവീന്ദ്രൻ നായരും പറയുന്നത് വൈരുദ്ധ്യം നിറഞ്ഞ മൊഴികൾ; തറവാട്ടിൽ കിടന്ന ഓട്ടോ വിളിക്കാതെ മറ്റൊരു ഓട്ടോ വിളിച്ച് ജയദേവൻ നായരെ ആശുപത്രിയിൽ കൊണ്ടു പോയതിൽ നിറയുന്നത് ദുരൂഹത മാത്രം; ഉമാ മന്ദിരത്തിലെ സ്വത്തുക്കളെ കുറിച്ച് ആർക്കും എത്തും പിടിയുമില്ല; കൂടത്തായിയിൽ നിന്ന് കൂടത്തിലെ കള്ളം കണ്ടെത്താനെത്തി പൊലീസ്; കാലടിയിലെ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും

ജയമാധവൻ നായരുടേത്  കൊലപാതകമെന്ന് തെളിഞ്ഞാൽ കാര്യസ്ഥനെ അറസ്റ്റ് ചെയ്യും; വീ്ട്ടുജോലിക്കാരിയും രവീന്ദ്രൻ നായരും പറയുന്നത് വൈരുദ്ധ്യം നിറഞ്ഞ മൊഴികൾ; തറവാട്ടിൽ കിടന്ന ഓട്ടോ വിളിക്കാതെ മറ്റൊരു ഓട്ടോ വിളിച്ച് ജയദേവൻ നായരെ ആശുപത്രിയിൽ കൊണ്ടു പോയതിൽ നിറയുന്നത് ദുരൂഹത മാത്രം; ഉമാ മന്ദിരത്തിലെ സ്വത്തുക്കളെ കുറിച്ച് ആർക്കും എത്തും പിടിയുമില്ല; കൂടത്തായിയിൽ നിന്ന് കൂടത്തിലെ കള്ളം കണ്ടെത്താനെത്തി പൊലീസ്; കാലടിയിലെ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂടത്തായിയിൽ നിന്ന് കേരളാ പൊലീസ് ഇനി കരമന കൂടത്തിൽ തറവാട്ടിലേക്ക്. കാലടിയിലെ ജയമാധവൻ നായരുടെ(63) മരണം കൊലപാതകമെന്നു ക്രൈംബ്രാഞ്ച് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അറസ്റ്റിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മൊഴികളിലെ വൈരുദ്ധ്യമാണ് ഇതിന് കാരണം. ഒരു ഓട്ടോറിക്ഷ യാത്രയും അതിനെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിക്കുന്നത്. കൂടത്തായിയിലെ ജോളിയുടെ കൊലപാതകങ്ങൾക്ക് പിന്നാലെയാണ് ഈ കേസും സജീവമാകുന്നത്. രണ്ടിലും സമാനതകൾ ഏറെയാണ്.

തലയ്‌ക്കേറ്റ പരുക്കാണ് ജയദേവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ജയമാധവൻ നായർ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്നു ക്രൈംബ്രാഞ്ച് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് ആക്രമണത്തിലൂടെ ഉണ്ടായതാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്നാണ് പരിശോധിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യും. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രൻ നായരുടെ അറസ്റ്റിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് സൂചന.

ഇതിനൊപ്പമാണ് മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കുന്നത്. കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനായാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻനായരും വീട്ടുജോലിക്കാരിയായിരുന്ന ലീലയും ഓട്ടോറിക്ഷ വിളിച്ചത്. 2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി.

മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയി എന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി. മൊഴികളിലെ ഈ വൈരുദ്ധ്യമാണ് സംശയങ്ങൾക്ക് കാരണം. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത് ദുരൂഹമാണ്.

ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. കഴിഞ്ഞ ദിവസം ലീലയെയും രവീന്ദ്രൻനായരെയും ക്രൈംബ്രാഞ്ച് കൂടത്തിൽ തറവാട്ടിലെത്തിച്ച് ചോദ്യം ചെയ്തു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി.
നിലവിൽ പരമാവധി തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ കൂടത്തിൽ തറവാട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. ജയമാധവൻ നായരുടെ മരണത്തിൽ അസ്വഭാവികത തോന്നിയതിനാലാണ് ഫോറൻസിക് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

2017 ഏപ്രിൽ രണ്ടിന് കുളത്തറയിലെ ഉമാമന്ദിരത്തിൽ തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കണ്ടെത്തിയതാണ് സാക്ഷിമൊഴി. കട്ടിളപ്പടിയിൽ തട്ടി വീണാണ് ജയമാധവൻനായർ മരിച്ചതെന്നാണ് ആദ്യം സ്ഥലത്തെത്തിയ കാര്യസ്ഥൻ രവീന്ദ്രൻനായർ പ്രദേശവാസികളോട് പറഞ്ഞിരുന്നത്. ഉമാമന്ദിരത്തിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകളടക്കം നടത്തി. ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി രേഖകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഉമാ മന്ദിരത്തിലെ അന്തേവാസികളുടെ സ്വത്തുക്കൾ സംബന്ധിച്ച് ബന്ധുക്കൾക്ക് പോലും അറിയില്ല. നിരവധി സ്ഥലങ്ങളിൽ കുടുംബത്തിന്റെ പേരിൽ സ്വത്തുക്കളുണ്ടായിരുന്നു വെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ നിന്നും ലഭിച്ച രേഖകൾ പരിശോധിച്ചാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

കിടപ്പുമുറിയിലെ രണ്ട് കട്ടിലുകൾക്കിടയിൽ ജയമാധവൻ നായർ കമിഴ്ന്നു കിടന്ന സ്ഥലം രവീന്ദ്രൻ നായർ പൊലീസിന് കാണിച്ചു കൊടുത്തു. താൻ വന്നപ്പോൾ കട്ടിലിലാണ് ജയമാധവൻ കിടന്നതെന്നാണ് ലീലയുടെ മൊഴി. സ്ഥലത്തു നിന്നും രക്തക്കറയുടെ സാമ്പിൾ ശേഖരിച്ചു.ഒരു പ്രതിമയിലും രക്തക്കറയുണ്ടായിരുന്നു. ജയമാധവൻ നായരുടെ വൈദ്യപരിശോധന റിപ്പോർട്ടുകൾ പൊലീസ് ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP