Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേഘാലയയിൽ പ്രവേശിക്കുന്നതിന് ഇനി രജിസ്‌ട്രേഷൻ നിർബന്ധം; ലക്ഷ്യം ഗോത്രവർഗ്ഗക്കാരുടെ താൽപര്യം സംരക്ഷിക്കുക എന്നത്; 24 മണിക്കൂറിൽ കൂടുതൽ മേഘാലയയിൽ താമസിക്കണമെങ്കിൽ സർക്കാരിന് രേഖകൾ നൽകണം

മേഘാലയയിൽ പ്രവേശിക്കുന്നതിന് ഇനി രജിസ്‌ട്രേഷൻ നിർബന്ധം; ലക്ഷ്യം ഗോത്രവർഗ്ഗക്കാരുടെ താൽപര്യം സംരക്ഷിക്കുക എന്നത്; 24 മണിക്കൂറിൽ കൂടുതൽ മേഘാലയയിൽ താമസിക്കണമെങ്കിൽ സർക്കാരിന് രേഖകൾ നൽകണം

മറുനാടൻ മലയാളി ബ്യൂറോ

ഷില്ലോങ്: മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവർ മേഘാലയയിൽ പ്രവേശിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി മേഘാലയ റെസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി നിയമത്തിൽ ഭേദഗതി കൊണ്ടുവരികയും ചെയ്തു. രാജസ്ഥാനിലെ ഗോത്രവർഗ്ഗക്കാരുടെ താൽപര്യം സംരക്ഷിക്കുക എന്നതാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. നിയമത്തിലെ ഭേദഗതി ഉടൻ നിലവിൽ വരുമെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് പാസാക്കുമെന്നും ഉപമുഖ്യമന്ത്രി പ്രിസ്ടോൺ ടിൻസോങ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും അടക്കമുള്ളവരോട് അഭിപ്രായം ചോദിച്ചതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഘാലയയിൽ 24 മണിക്കൂറിൽ അധികം താമസിക്കാൻ ഉദ്ദേശിക്കുന്ന, മേഘാലയക്കാരല്ലാത്ത ആളുകൾ സർക്കാരിന് രേഖകൾ സമർപ്പിക്കണം. മേഘാലയ സന്ദർശിക്കുന്നവരുടെയും സ്വദേശികളുടെയും സർക്കാരിന്റെയും താൽപര്യം പരിഗണിച്ചാണിതെന്നും ടിൻസോങ് പറഞ്ഞു.കേന്ദ്ര-സംസ്ഥാന-ജില്ലാ കൗൺസിൽ ജീവനക്കാരെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ 2016ലാണ് മേഘാലയ റസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ട് നിലവിൽ വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP