Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാഴ്ച കൊണ്ട് ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് വാങ്ങിയത് മൂന്ന് ലക്ഷം; പണം തിരികെ ചോദിച്ചപ്പോൾ ചാലക്കുടിയിൽ എത്താൻ നിർദ്ദേശം; രണ്ട് പേരെ അയച്ചപ്പോൾ പണം നൽകലും ചെയ്‌സിങ്ങും പിന്നെ സിനിമാ സ്റ്റൈലിൽ പണം തട്ടലും; ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തു വീണയുടനെ പിന്നാലെയെത്തിയ കാറിൽ നിന്ന് ആരോ ഇറങ്ങി തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയെന്ന മൊഴി നിർണ്ണായകമായി; പൂമ്പാറ്റ സിനി വീണ്ടും പിടിയിൽ; ജഗജില്ലിയെ ഇത്തവണ പൊലീസ് കുടുക്കിയത് ഇങ്ങനെ

രണ്ടാഴ്ച കൊണ്ട് ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് വാങ്ങിയത് മൂന്ന് ലക്ഷം; പണം തിരികെ ചോദിച്ചപ്പോൾ ചാലക്കുടിയിൽ എത്താൻ നിർദ്ദേശം; രണ്ട് പേരെ അയച്ചപ്പോൾ പണം നൽകലും ചെയ്‌സിങ്ങും പിന്നെ സിനിമാ സ്റ്റൈലിൽ പണം തട്ടലും; ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തു വീണയുടനെ പിന്നാലെയെത്തിയ കാറിൽ നിന്ന് ആരോ ഇറങ്ങി തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയെന്ന മൊഴി നിർണ്ണായകമായി; പൂമ്പാറ്റ സിനി വീണ്ടും പിടിയിൽ; ജഗജില്ലിയെ ഇത്തവണ പൊലീസ് കുടുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വീണ്ടും പൂമ്പാറ്റ സിനി! കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്‌ത്തി കവർച്ച നടത്തിയ കേസിൽ പൂമ്പാറ്റ സിനിയും (ശ്രീജ40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്. മെയ്‌ 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.

സിനിയുടെ കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. 3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.

പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചു. തുടർന്ന് ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. പിന്നീട് രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. ഇതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണം കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. 'ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..'-എന്ന മൊഴി പൊലീസിന് കിട്ടി.

പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു. സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഇത് കണ്ട് നിന്നവർക്കുണ്ടായ സംശയമാണ് സിനിയെ കുടുക്കുന്നത്.

ചാലക്കുടി ഡിവൈ.എസ്‌പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആക്രമിക്കപ്പെട്ട സംഘത്തിലെ ഒരാൾ ഇരുപതോളം ക്രിമിനൽ കേസിലെ പ്രതിയായ പൂമ്പാറ്റ സിനിയുമായി പണമിടപാടുകൾ നടത്തിയെന്ന വിവരത്തിനു പിന്നാലെ നടത്തിയ അന്വേഷണമാണു പ്രതികളെ പിടിക്കാൻ സഹായിച്ചത്.

ചാലക്കുടി ഡിവൈഎസ്‌പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്‌ഐ എൻ. ഷിജു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP