Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങൾക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല; അമിത് ഷായ്ക്ക് എംഎൽഎമാരുടെ കൂറുമാറ്റവും...അവരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതുമൊക്കെ അറിയാമായിരുന്നു; അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നൽകിയതും എല്ലാ ഏർപ്പാടുകൾ നടത്തിയതും ചുക്കാൻ പിടിച്ചതും'; കർണ്ണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ സൂത്രധാരൻ അമിത്ഷായാണെന്ന് പറയുന്ന യെദ്യൂരപ്പയുടെ ഫോൺ സംഭാഷണം പുറത്ത്; യെദ്യൂരപ്പയെയും അമിത്ഷായെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്

'നിങ്ങൾക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല; അമിത് ഷായ്ക്ക് എംഎൽഎമാരുടെ കൂറുമാറ്റവും...അവരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതുമൊക്കെ അറിയാമായിരുന്നു; അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നൽകിയതും എല്ലാ ഏർപ്പാടുകൾ നടത്തിയതും ചുക്കാൻ പിടിച്ചതും'; കർണ്ണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ സൂത്രധാരൻ അമിത്ഷായാണെന്ന് പറയുന്ന യെദ്യൂരപ്പയുടെ ഫോൺ സംഭാഷണം പുറത്ത്; യെദ്യൂരപ്പയെയും അമിത്ഷായെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ബംഗലൂരു: കർണ്ണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്ത് നേതൃത്വം കൊടുത്തത് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായെന്ന് വ്യക്തക്കി, മുഖ്യമന്ത്രി യെദൂരിയപ്പയുടെ ഫോൺ സന്ദേശം പുറത്ത്. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ ചുക്കാൻ പിടിച്ചതും എല്ലാകാര്യങ്ങൾ ചെയ്തും അമിത്ഷായാണെന്ന് യെദൂരിയപ്പ വ്യക്തമാക്കുന്ന ഫോൺസന്ദേശം ദേശീയ രാഷ്ട്രീയത്തിലും പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയാണ്. ശബ്്ദരേഖ പുറത്തായതിന് പിന്നാലെ കർണാടകയിലെ യെദ്യൂരപ്പ സർക്കാരിനെ പുറത്താക്കണമെന്നും, അമിത്ഷായെ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. ഗവർണർ വഴിയാണ് കർണാടക കോൺഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം സമർപ്പിച്ചത്. ജനാധിപത്യ താത്പര്യങ്ങൾക്കു വേണ്ടിയാണ് ഇതെന്നും കോൺഗ്രസ് പറഞ്ഞു.

കോൺഗ്രസിൽനിന്നും ജെഡിഎസിൽനിന്നുമെത്തിയ എംഎൽഎമാരോട് മാന്യമായി ഇടപെടണമെന്ന് യെദൂരിയപ്പ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽനിന്ന് 17 എംഎൽഎമാർ രാജിവെച്ച് ബിജെപിയിലെത്തിയതോടെയായിരുന്നു. അവർ അതായത് ഈ കാലുമാറിയ ജെഡിഎസുകാർ ഉള്ളതുകൊണ്ടാണ് നാം അധികാരത്തിൽ എത്തിയയെന്നും അതിനാൽ അവർക്ക് മികച്ച പരിഗണന നൽകണമെന്നുണമാണ് യെദൂരിയപ്പ പറയുന്നത്.

സംഭാഷണത്തിൽ യെദ്യൂരപ്പ പറയുന്നതിങ്ങനെ.-

'അമിത് ഷായ്ക്ക് സഖ്യത്തിൽനിന്നുള്ള എംഎൽഎമാരുടെ കൂറുമാറ്റവും തുടർന്ന് എംഎ‍ൽഎമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതും അറിയാമായിരുന്നു. നിങ്ങൾക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല. ദേശീയാധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നൽകിയതും എല്ലാ ഏർപ്പാടുകൾ നടത്തിയതും ചുക്കാൻ പിടിച്ചതും. നിങ്ങൾക്കറിയാമോ? മുംബൈയിലേക്ക് കൊണ്ടുപോയ ആ 17 പേർക്കും മൂന്ന് നാല് മാസത്തേക്ക് അവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നില്ല. എന്തിനേറെ ആ കാലയളവിൽ അവർ അവരുടെ കുടുംബത്തെപ്പോലും കണ്ടിട്ടില്ല. നിങ്ങൾക്കതെന്തെങ്കിലും അറിയുമോ? ഇല്ലല്ലോ?'

പതിവിനു വിപരീതമായി, ഈ ഭരണകാലയളവിൽ പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണു സഹായിച്ചത്. ഭരണകക്ഷിയാകാൻ അവർ നമ്മളെ സഹായിച്ചു. അവർ അവരുടെ എംഎ‍ൽഎ സ്ഥാനം രാജിവച്ചു. സുപ്രീംകോടതി വരെ പോയി. ഇതെല്ലാം അറിഞ്ഞുതന്നെ എന്തുതന്നെ സംഭവിച്ചാലും നമ്മൾ അവരുടെ കൂടെ നിൽക്കണം. നിങ്ങളിലാരുമിത് പറഞ്ഞിട്ടില്ല. ഞാൻ നിങ്ങളിൽനിന്നും ഇത് പ്രതീക്ഷിച്ചില്ല. സോറി. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാൻ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്.ഞാനിത് കണ്ടിട്ടുണ്ട്. അവർ എന്നിൽ വിശ്വസിച്ചതുകൊണ്ടാണ് ഞാൻ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിരുന്നെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്'- പുറത്തുവന്ന ശബ്ദരേഖയിൽ യെദ്യൂരപ്പ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP