Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനിൽ എന്ന സംവിധായകൻ 'അവർണ്ണ'ജാതിയിൽ പെട്ടയാളായിരുന്നെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ; ബീനീഷ് 'സവർണ്ണ'ജാതിയിൽ പെട്ട ആളായിരുന്നെങ്കിൽ സാധ്യതയുണ്ടോ; ബിനീഷിന്റെ സ്ഥാനത്ത് കുറെക്കൂടി സ്റ്റാർഡം ഉണ്ടായിരുന്ന 'സവർണ്ണേതര'നായിരുന്നുവെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ; ജാതിയുണ്ടെന്ന് സ്ഥാപിച്ചാലേ ജാതിവെറിയർക്ക് ജാതിജിഹാദ് നടത്താനാവൂ; ഈ സമൂഹത്തിന് ഒരവസരം നൽകുമോ? സി. രവിചന്ദ്രൻ എഴുതുന്നു

അനിൽ എന്ന സംവിധായകൻ 'അവർണ്ണ'ജാതിയിൽ പെട്ടയാളായിരുന്നെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ; ബീനീഷ് 'സവർണ്ണ'ജാതിയിൽ പെട്ട ആളായിരുന്നെങ്കിൽ സാധ്യതയുണ്ടോ; ബിനീഷിന്റെ സ്ഥാനത്ത് കുറെക്കൂടി സ്റ്റാർഡം ഉണ്ടായിരുന്ന 'സവർണ്ണേതര'നായിരുന്നുവെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ; ജാതിയുണ്ടെന്ന് സ്ഥാപിച്ചാലേ ജാതിവെറിയർക്ക് ജാതിജിഹാദ് നടത്താനാവൂ; ഈ സമൂഹത്തിന് ഒരവസരം നൽകുമോ? സി. രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

ഈ സമൂഹത്തിന് ഒരവസരം നൽകുമോ?

(Will You Give This Society A Chance?)

(1) കുറഞ്ഞ തോതിലെങ്കിലും ജാതിയനുഭവങ്ങളും ജാതിസംഭവങ്ങളും കേരളത്തിലും അരങ്ങേറുന്നുണ്ട്. സൂക്ഷ്മപരിശോധന നടത്തിയാൽ കുറെക്കൂടി തപ്പിയെടുക്കാം. ജാതിസ്‌കാനറും വ്യാഖ്യാനഫാക്ടറിയും കൈവശമുണ്ടെങ്കിൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ്. പക്ഷെ വ്യാജനിർമ്മിതികൾ അരുത്. കുറെയേറെ രോഗവിമുക്തി നേടിയ സമൂഹമാണിതെന്ന കാര്യം മറക്കരുത്. കഷ്ടപെട്ട് സമ്പാദിച്ച നേട്ടമാണിത്. സ്വന്തം കാര്യലാഭത്തിനായി എല്ലാം വെള്ളത്തിലെറിയരുത്. കേരളസമൂഹത്തെ വീണ്ടും ഇരുട്ടിലാഴ്‌ത്തരുത്. അനിൽ-ബീനീഷ് (സംവിധായകന്-നടൻ) സിനിമാറ്റിക് വിഷയം സംബന്ധിച്ച് രണ്ടു ദിവസമായി വന്ന ചർച്ചയിൽ പങ്കെടുത്ത് എഴുതിയ കാര്യങ്ങൾ താഴെകൊടുക്കുന്നു.

(2) സംഭവത്തിലെ നടനെയും സംവിധായകനേയും അറിയില്ല, സിനിമകളും കണ്ടിട്ടില്ല. പതിവുപോലെ ഈ വിഷയവും ഒരു വ്യാജ 'ജാത്യാനുഭവനിർമ്മിതി' (caste incident/experience) ആണെന്ന് തെളിഞ്ഞതിൽ അത്ഭുതമൊന്നുമില്ല. ഇമ്മാതിരി പലതരം ജാതിയനുഭവങ്ങളുടെ ഒപ്പിച്ചെടുക്കലും ചീറ്റലും കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി കേരളത്തിൽ നാം കാണുന്നുണ്ട്. 'അനുഭവവും കെട്ടുകഥകളും' എന്ന പ്രഭാഷണത്തിൽ ഇത്തരം ചില നിർമ്മിതികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കുറെ തെറ്റിദ്ധാരണകൾ, ഷോമാൻഷിപ്പ്, പരദൂഷണം, ജാതി മദനിമാരുടെ സൈബർ പൊങ്കാല ഇത്യാദി ഐറ്റങ്ങളാണ് അറിഞ്ഞിടത്തോളം ഇവിടെയും ചേരുവകൾ.

(3) ആദ്യത്തെ വാദം നോക്കൂ, ഇപ്പോഴും ജാതിവിവേചനം കേരളത്തിൽ ശക്തമാണ്-അതുകൊണ്ട് ജാതിസംവരണം തുടരണം, മറിച്ച് പറയുന്നവരെ പച്ചയ്ക്കിടണം എന്ന വാദമാണ്. ജാതി വിവേചനം ഉണ്ടെങ്കിൽ അത് ജാതി സംവരണത്തെ സാധൂകരിക്കുന്നത് എങ്ങനെയാണ്? 84 വർഷമായി കേരളത്തിൽ ജാതിസംവരണം ആചരിക്കുന്നു. എന്നിട്ടും ജാതിവിവേചനത്തിന് കുറവില്ല എങ്കിൽ ജാതിസംവരണം ജാതിബോധം നിലനിർത്തുന്നു അല്ലെങ്കിൽ വർദ്ധിപ്പിക്കുന്നു എന്നല്ലേ അർത്ഥം? കാരണം ഈ കാലഘട്ടത്തിൽ മറ്റുള്ള ഒട്ടുമിക്ക സാമൂഹികവിവേചനങ്ങളും പൂർണ്ണമായി അവസാനിക്കുകയോ കാര്യമായി ദുർബലപെടുകയോ ചെയ്തിട്ടുണ്ട്. അവയൊന്നും സംവരണം നൽകി സംരക്ഷിക്കപ്പെട്ടിരുന്നില്ല. ജാതി അങ്ങനെയല്ല, അത് സംവരണം നൽകി സംരക്ഷിക്കപ്പെട്ടു-അതുകൊണ്ട് വർദ്ധിച്ചു നിലനിൽക്കുന്നു എന്നല്ലേ ഈ വാദത്തിൽ നിന്ന് തെളിയുന്നത്? എത്രവലിയ സെൽഫ് ട്രോളാണിത്.

(4) ജാതിസംവരണം പ്രാതിനിധ്യമാണെന്ന് പറഞ്ഞു നിൽക്കുക-കണക്കെടുക്കെടുപ്പോ പുനഃപരിശോധനോ അനുവദിക്കാതിരിക്കുക- ജാതിസംവരണം ജാതിവിവേചനവുമായി ബന്ധപെട്ടതല്ലെന്ന് പരസ്യമായി വാദിക്കുക- അതേസമയം ജാതിയനുഭവങ്ങൾ പടച്ചുണ്ടാക്കി അത് ജാതിസംവരണത്തിന് സാധൂകരണമായി പ്രസരിപ്പിക്കുക. എല്ലാ ജാതികൾക്കും സംവരണമായതോടെ സർവ ജാതിടീമുകൾക്കും ആകെ കിളിപോയ അവസ്ഥയാണ്. സാമ്പത്തിക സംവരണപ്രേമികളായ വൈരുദ്ധ്യാത്മക പ്രഭുക്കന്മാരായാലും കട്ടജാതിസംവരണസ്നഹികളായ ജാതിവെറി ടീമുകളായാലും.. എന്തിനെയാണ് അനുകൂലിക്കാൻ ശ്രമിക്കുന്നത്-എന്തിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത് എന്നുംപോലും തിരിച്ചറിയാനാവാത്ത ശോച്യാവസ്ഥ. ജാതി ഇല്ലെന്നു പറഞ്ഞാൽ ജാതി ഇല്ലാതാകുമോ.. കുക്കുക്കു.. കക്കക്ക തുടങ്ങി പ്ലേ സ്‌കൂൾ നിലവാരമുള്ള ചോദ്യങ്ങളുന്നയിച്ച് അതിന് സാങ്കൽപ്പിക ഉത്തരങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നവർ കേരളസമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്കുകളെ കുറിച്ച് തിരിച്ചറിയുമ്പോഴേക്കും ഒരു സമൂഹം എന്ന നിലയിൽ നാം ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കും.

(5) വിവേചനം ഉള്ളതുകൊണ്ട് പ്രാതിനിധ്യം ഇല്ലെന്നോ പ്രാതിനിധ്യം ഉള്ളതുകൊണ്ട് വിവേചനം ഇല്ലെന്നോ തെളിയുന്നില്ല എന്ന ലളിതസത്യം പോലും അംഗീകരിക്കാൻ കഴിയാത്തവരുണ്ടോ? ജാതിസംവരണം പ്രാതിനിധ്യമാണെന്ന് പറയുക-കണക്കെടുക്കാൻ അനുവദിക്കാതിരിക്കുക. ജാതിസംവരണം ജാതിവിവേചനവുമായി ബന്ധപെട്ടതല്ലെന്ന് പരസ്യമായി വാദിക്കുക-അതേസമയം ജാതിയനുഭവങ്ങൾ പടച്ചുണ്ടാക്കി അത് ജാതിസംവരണത്തിന് സാധൂകരണമായി പ്രസരിപ്പിക്കുക. എല്ലാ ജാതികൾക്കും സംവരണമായതോടെ സർവ ടീമുകൾക്കും ആകെ കിളിപോയ അവസ്ഥയാണ്. സാമ്പത്തിക സംവരണപ്രേമികളായ ഇടതു പ്രഭുക്കന്മാരായാലും കട്ടജാതിസംവരണസ്നഹികളായ ജാതിവെറി ടീമുകളായാലും.. എന്തിനെയാണ് അനുകൂലിക്കാൻ ശ്രമിക്കുന്നത്-എന്തിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത് എന്നുംപോലും തിരിച്ചറിയാനാവാത്ത ശോച്യാവസ്ഥ. ജാതി ഇല്ലെന്നു പറഞ്ഞാൽ ജാതി ഇല്ലാതാകുമോ.. കുക്കുക്കു.. കക്കക്ക തുടങ്ങി പ്ലേസ്‌കൂൾ നിലവാരമുള്ള ചോദ്യങ്ങളുന്നയിച്ച് അതിന് സാങ്കൽപ്പിക ഉത്തരങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നവർ കേരളസമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്കുകളെ കുറിച്ച് തിരിച്ചറിയുമ്പോഴേക്കും ഒരു സമൂഹം എന്ന നിലയിൽ നാം ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കും.

(6) ഏതൊരു സാമൂഹികവിഷയവും ഏകദേശ കൃത്യതയോടെ വിലയിരുത്താനാവും. അതിന് ഏറ്റവുമധികം സഹായിക്കുന്നത് സയൻസിന്റെ രീതി ശാസ്ത്രവും സാമാന്യ യുക്തിയുടെ പ്രയോഗവമാണ്. പൂർണ്ണ കൃത്യത സയൻസിൽ പോലും സാധ്യമല്ലല്ലോ. സാമാന്യമായ റിഡക്ഷനിഷം തന്നെ നോക്കാം. ഏതൊരു സംഭവത്തിന്റെയും കാര്യകാരണബന്ധം ( cause and effect) വിലയിരുത്താനായി അതിന്റെ നിർമ്മിതിസാഹചര്യവും നിർമ്മിതി ഘടകങ്ങളും കണ്ടെത്തണം. എന്തൊക്കെ ചേർന്നാണ് ഒരു സംഭവം ഉണ്ടായിരിക്കുന്നത് എന്നതാണ് ചോദ്യം. നിർമ്മിതിഘടകങ്ങളിൽ ഏതെല്ലാം മാറ്റിയാലാണ് നിർമ്മാണം/സംഭവ്യത (construction/eventuality) ദുർബലപ്പെടുന്നത് എന്നു പരിശോധിക്കുക. നിർമ്മിതിയെ ഏറ്റവുമധികം ദുർബലപ്പെടുത്തുന്ന അഭാവങ്ങളായിരിക്കും മുഖ്യ കാരണങ്ങൾ. ഏക കാരണം (single cause) ഉണ്ടാവില്ല. പക്ഷെ മുഖ്യകാരണങ്ങൾ ഉണ്ടാവും. ഈ വിഷയത്തിൽ ജാതിയാണോ മുഖ്യഘടകം എന്നറിയാൻ വകുപ്പുണ്ട്. ഈ സംഭവത്തിലെ നിർമ്മിതിസാഹചര്യങ്ങളിൽ ഓരോന്നായി സാങ്കൽപ്പികമായി നീക്കംചെയ്യുക. ഏത് നീക്കുമ്പോഴാണ് സംഭവം അസാധ്യമാകുന്നത്? ആ സാഹചര്യം/ഘടകം ആയിരിക്കും ആ സംഭവത്തിന്റെ നിർമ്മിതികാരണങ്ങളിൽ പ്രധാനം.

(7) സഹായകരമായ ഒരു ചിന്താപരീക്ഷണം: രണ്ടു കൂട്ടരും പറയുന്നത് വിശ്വസിക്കേണ്ടതില്ല. പകരം ചോദിക്കുക-അനിൽ എന്ന സംവിധായകൻ 'അവർണ്ണ'ജാതിയിൽ പെട്ടയാളായിരുന്നെങ്കിൽ ഈ സംഭവത്തിന് സാധ്യതയുണ്ടോ? ബീനീഷ് 'സവർണ്ണ'ജാതിയിൽ പെട്ട ആളായിരുന്നെങ്കിൽ സാധ്യതയുണ്ടോ?

ബിനീഷിന്റെ സ്ഥാനത്ത് കുറെക്കൂടി സ്റ്റാർഡം ഉണ്ടായിരുന്ന'സവർണ്ണേതര'നായിരുന്നുവെങ്കിൽ (ഉദാ-മമ്മൂട്ടി, ഫഹദ്, മുകേഷ് etc) ഈ സംഭവത്തിന് സാധ്യതയുണ്ടോ? കോളജ് യൂണിയൻ ടീം സൂപ്പർ പരദൂഷണ-തമ്മിലടി മേക്കേഴ്സ് അല്ലെങ്കിൽ സാധ്യതയുണ്ടോ?....ഉത്തരങ്ങൾ സമാഹരിക്കുക. പ്രശ്നത്തിന്റെ ശരിയായ കാരണങ്ങൾ മുൻഗണനാക്രമത്തിൽ പുറത്തുവരും. ജാതി അപ്രസക്തമായാലും ഏത് ജാതിയിൽ പെട്ടവരാണ് കഥാപാത്രങ്ങളെങ്കിലും ഈ സംഭവത്തിന് സാധ്യതയുണ്ട് എന്നു വ്യക്തമാകും. പക്ഷെ ജാതിയുണ്ടെന്ന് സ്ഥാപിച്ചാലേ ജാതിവെറിയർക്ക് ജാതിജിഹാദ് നടത്താനാവൂ എന്നു മാത്രം. തങ്ങൾക്ക് വളരാനാവില്ല എന്ന പിടിവാശിയല്ല സമൂഹത്തെ ഒരുതരത്തിലും രോഗവിമുക്തിനേടാൻ സമ്മതിക്കില്ലെന്ന ദുശാഠ്യമാണ് ഈക്കൂട്ടരെ കേരളത്തിൽ ഒരു സ്വതന്ത്രസമൂഹ നിർമ്മിതിക്ക് മുമ്പിലുള്ള വമ്പൻ ഭീഷണികളിലൊന്നായി മാറ്റുന്നത്. ആതുരതകൾ ആസുരമായി ആഘോഷിക്കരുത്. Kindly give this society a chance.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP