Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹർദ്ദിക്കിന് മിസ് ചെയ്യുന്നത് ' ചെറുതിനെയും വലുതിനെയും'; ധോണിയുടെ വീട്ടിലേക്ക് ഉടൻ എത്തും എന്ന മുന്നറിയിപ്പായി ഇന്ത്യൻ ഓൾ റൗണ്ടറുടെ ട്വീറ്റ്

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹർദ്ദിക്കിന് മിസ് ചെയ്യുന്നത് ' ചെറുതിനെയും വലുതിനെയും'; ധോണിയുടെ വീട്ടിലേക്ക് ഉടൻ എത്തും എന്ന മുന്നറിയിപ്പായി ഇന്ത്യൻ ഓൾ റൗണ്ടറുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ഉടൻ ധോണിയുടെ വീട്ടിലേക്ക് എത്തിയേക്കും. ട്വിറ്ററിൽ ഹർദിക്കിന്റെ പോസ്റ്റ് കണ്ടതോടെയാണ് വീട്ടിലേക്ക് ഹർദിക് ഉടനെത്തുമെന്ന മുന്നറിയിപ്പ് ധോനിക്ക് ആരാധകർ നൽകുന്നത്.

ധോണിക്കും സിവയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ചെറിയതിനേയും, വലുതിനേയും മിസ് ചെയ്യുന്നു എന്നാണ് ഹർദിക് എഴുതിയത്. ഇംഗ്ലണ്ട് ലോകകപ്പിന് ഇടയിൽ ധോണിക്കൊപ്പം സിവയുടെ കൈ പിടിച്ച് നിരത്തുകളിലൂടെ നടക്കുന്ന ഫോട്ടോയാണ് ഹർദിക് പങ്കുവെച്ചത്. അടുത്തിടെ സ്വിമ്മിങ് പൂളിൽ സിവയ്ക്കും ധോണിക്കും ഒപ്പമുള്ള ഹർദിക്കിന്റെ ഫോട്ടോയും ആരാധകർക്ക് മുൻപിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ മാസമായിരുന്നു പുറംവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന ഹർദ്ദിക് ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായത്. ഇനിയും നാല് മാസത്തോളം വിശ്രമം വേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റാഗ്രാമിൽ ഹർദിക് പാണ്ഡ്യ കുറിച്ചത് ഇങ്ങനെ, 'ശസ്ത്രക്രിയ വിജയകരമായിരുന്നു. നിങ്ങളുടെ ആശംസകൾക്ക് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. കളിക്കളത്തിലേക്ക് ഉടൻ തിരിച്ചെത്തും. അതുവരെ കാത്തിരിക്കേണ്ടിവരും'. ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു പാണ്ഡ്യയുടെ പോസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP