Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ മരണശേഷം മാനസിക വെല്ലുവിളി നേരിടുന്ന മകൻ അനുഭവിക്കേണ്ടി വരിക നരകയാതന; മകനെ പരിചരിക്കാനാകാതെ വന്നതോടെ കൊലപ്പെടുത്തിയത് ഉറക്കഗുളിക നൽകി; മകന്റെ മൃതദേഹവും കെട്ടിപ്പിടിച്ച് വിശ്വനാഥൻ മരണം കാത്തുകിടന്നത് നാലുനാൾ; അവശനായ പിതാവിനെയും അഴുകിത്തുടങ്ങിയ മകനെയും അയൽക്കാർ കണ്ടെത്തിയത് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ

തന്റെ മരണശേഷം മാനസിക വെല്ലുവിളി നേരിടുന്ന മകൻ അനുഭവിക്കേണ്ടി വരിക നരകയാതന; മകനെ പരിചരിക്കാനാകാതെ വന്നതോടെ കൊലപ്പെടുത്തിയത് ഉറക്കഗുളിക നൽകി; മകന്റെ മൃതദേഹവും കെട്ടിപ്പിടിച്ച് വിശ്വനാഥൻ മരണം കാത്തുകിടന്നത് നാലുനാൾ; അവശനായ പിതാവിനെയും അഴുകിത്തുടങ്ങിയ മകനെയും അയൽക്കാർ കണ്ടെത്തിയത് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മാനസിക വെല്ലിവിളി നേരിടുന്ന മകനെ കൊലപ്പെടുത്തിയ പിതാവ് മകന്റെ മൃതദേഹവും കെട്ടിപ്പിടിച്ച് മരണം കാത്തുകിടന്നത് നാല് ദിവസം. തമിഴ്‌നാട് ആൽവാർപേട്ടിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് ഉറക്കഗുളിക നൽകിയാണ് കൊലപ്പെടുത്തിയത്. നാല്പത്തിനാല് വയസുകാരനായ മകനെ പരിചരിക്കാൻ ആകെയുണ്ടായിരുന്നത് 82കാരനായ പിതാവ് മാത്രമായിരുന്നു. എന്നാൽ, പ്രായത്തിന്റെ അവശതകൾ കാരണം പിതാവായ വിശ്വനാഥന് മകനെ പരിചരിക്കുവാൻ കഴിയാതെയായി.

ഈയടുത്ത് മകന് അസുഖം വന്നപ്പോഴും പരിചരിക്കാനാകാതെ വൃദ്ധൻ വലഞ്ഞു. ഇതോടെയാണ് തന്റെ മരണ ശേഷം മകൻ എങ്ങനെ കഴിയും എന്ന ചിന്ത വിശ്വനാഥന്റെ മനസ്സിൽ വേരുറപ്പിച്ചത്. ആരോരുമില്ലാതെ അലയുന്ന മകനെ തനിച്ചാക്കി മരണത്തിന് കീഴടങ്ങാൻ കഴിയില്ല എന്ന് വൃദ്ധൻ തീരുമാനിച്ചു. ഇതോടെ സ്വാഭാവിക മരണം വരെ കാത്തിരിക്കേണ്ട എന്നും വേദനയും നരകയാതനയുമില്ലാതെ ഇരുവരും മരണം വരിക്കുന്നതാണ് നല്ലതെന്നും വിശ്വനാഥൻ തീരുമാനിക്കുകയായിരുന്നു.

അമിത അളവിൽ ഉറക്കഗുളിക നൽകിയാണ് 82 കാരനായ പിതാവ് മകനെ കൊന്നത്. മകനെ കൊന്നതിന് ശേഷം മകന്റെ മൃതദേഹത്തിന് സമീപം നാല് ദിവസം ഈ പിതാവ് ആഹാരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടന്നു. ഇവർ താമസിക്കുന്ന ത്രിവേണി അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വെള്ളിയാഴ്ച പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ മകന്റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന വൃദ്ധനായ പിതാവിനെയാണ് കണ്ടത്.

82കാരനായ വിശ്വനാഥൻ കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നു. സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ 15 വർഷം മുമ്പ് മരിച്ചു. തുടർന്ന് ഒറ്റക്കാണ് ഇത്രയും നാൾ മാനസിക വെല്ലുവിളി നേരിടുന്ന മകനെ വളർത്തിയത്. പ്രായാധിക്യത്തിന്റെ അവശതകൾ നേരിടുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല. അസുഖബാധിതനായിരുന്ന സമയത്ത് മകനെ ശുശ്രൂഷിക്കാൻ അദ്ദേഹത്തിന് ആയിരുന്നുമില്ല. വിശ്വനാഥന് ലഭിക്കുന്ന പെൻഷൻ തുകകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. തന്റെ മരണശേഷം മകനെ നോക്കാൻ ആരുമുണ്ടാകില്ലെന്ന ഭയമാണ് വിശ്വനാഥൻ മകനെ കൊല്ലാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് വിശ്വനാഥൻ മകന് ഉറക്കഗുളിക നൽകിയത്. മകന് നൽകിയതിന് പിന്നാലെ വിശ്വനാഥനും ഉറക്കഗുളിക കഴിച്ചിരുന്നു. മകൻ മരിച്ചതോടെ വിശ്വനാഥൻ അബോധാവസ്ഥയിലായി. പക്ഷേ മരണം സംഭവിച്ചില്ല. മകന്റെ മൃതദേഹം കണ്ടെത്തുമ്പോൾ അതേ കട്ടിലിൽ തന്നെയായിരുന്നു വിശ്വനാഥനും ഉണ്ടായിരുന്നത്.

അച്ഛനും മകനും അധികം പുറത്തിറങ്ങാറില്ലാത്തതിനാൽ അയൽവാസികൾക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ മുതൽ ദുർഗന്ധം വന്നുതുടങ്ങിയതോടെ അയൽക്കാർക്ക് എന്തോ പന്തികേടുതോന്നി വിളിച്ചുനോക്കിയെങ്കിലും ആരും മറുപടി നൽകിയില്ല. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്. വിശ്വനാഥൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP