Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നന്മ മരങ്ങളുടെ ഗുണ്ടായിസം... മക്കൾ നഷ്ടപ്പെട്ട അമ്മയെ വിചാരണ നടത്താൻ ഇവരാരാണ്.. ആരാണ് ഇവർക്ക് ഇതിനൊക്കെ അനുവാദം കൊടുത്തത്... ഫിറോസിന്റെ ചാവേർപട നൽകിയ പിന്തുണയോടെ ബലത്തിലാണോ..? വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ അവഹേളിക്കും വിധം സംസാരിച്ച സാജൻ കച്ചേരിക്കും കൂട്ടർക്കുമെതിരെ ഉയർന്നത് കടുത്ത പ്രതിഷേധം; ഫിറോസ് കുന്നുംപറമ്പിലിന്റെ ചിത്രവുമേന്തി വാളയാറിൽ എത്തിയ നന്മ മരങ്ങൾ വിവാദത്തിൽ ചാടിയത് ഇങ്ങനെ; സ്ഥലത്ത് എത്താതിരുന്നിട്ടും ഫിറോസിനെതിരെയും പ്രതിഷേധം

നന്മ മരങ്ങളുടെ ഗുണ്ടായിസം... മക്കൾ നഷ്ടപ്പെട്ട അമ്മയെ വിചാരണ നടത്താൻ ഇവരാരാണ്.. ആരാണ് ഇവർക്ക് ഇതിനൊക്കെ അനുവാദം കൊടുത്തത്... ഫിറോസിന്റെ ചാവേർപട നൽകിയ പിന്തുണയോടെ ബലത്തിലാണോ..? വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ അവഹേളിക്കും വിധം സംസാരിച്ച സാജൻ കച്ചേരിക്കും കൂട്ടർക്കുമെതിരെ ഉയർന്നത് കടുത്ത പ്രതിഷേധം; ഫിറോസ് കുന്നുംപറമ്പിലിന്റെ ചിത്രവുമേന്തി വാളയാറിൽ എത്തിയ നന്മ മരങ്ങൾ വിവാദത്തിൽ ചാടിയത് ഇങ്ങനെ; സ്ഥലത്ത് എത്താതിരുന്നിട്ടും ഫിറോസിനെതിരെയും പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നമ്മൾ ഏത് പാർട്ടിക്കാരനോ മതസ്ഥനോ എന്നതല്ല... ഹൃദയമുള്ള മലയാളികൾ വാളയാർ കുട്ടികൾക്കായി ഒന്നിച്ചു നിൽക്കണം.. ഇതൊരു അഭ്യർത്ഥനയാണ്. ജീവ കാരുണ്യ പ്രവർത്തകർ ഞങ്ങൾ എല്ലാവരും വാളയാറിൽ... ഇങ്ങനെ എട്ടു പേരുടെ ചിത്രവുമായി സോഷ്യൽ മീഡിയ പ്രചരണം. സഹായിക്കാനെത്തിയവർ അമ്മയോട് ചോദിച്ചത് ക്രൂരമായ സംശയങ്ങൾ. ഒടുവിൽ നാട്ടുകാർ ഇടപെട്ടു. അങ്ങനെ എല്ലാവരും കാലിയായി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് നന്മ മരങ്ങളാണ്.

സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ ചിത്രം സഹിതമായിരുന്നു നന്മ മരങ്ങളുടെ വാളയാർ യാത്രയുടെ പ്രചരണം. എന്നാൽ ഫിറോസ് കുന്നുംപറമ്പിൽ വാളയാറിൽ എത്തിയിരുന്നില്ല. ഇദ്ദേഹം ഗൾഫ് യാത്രയിലായിരുന്നു. പടത്തിലെ മറ്റുള്ളവരാണ് വാളയാറിലെ വീട്ടിലെത്തിയത്. പോക്സോ കേസിലെ ഇരയുടെ അമ്മ ആയതു കൊണ്ട് തന്നെ മുഖം കാണിക്കാതെ ലൈവും തുടങ്ങി. ഇതിന്റെ അവസാന ഭാഗത്താണ് നന്മ മരങ്ങൾ ചില സംശയങ്ങൾ ചോദിച്ചത്. ഇതോടെ കൂടിയിരുന്ന നാട്ടുകാർ ഒന്നടങ്കം പ്രതിഷേധിച്ചു. അങ്ങനെ നന്മ മരങ്ങൾ ജീവനും കൊണ്ടോടി. ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിലപാട് എടുക്കുന്ന സോഷ്യൽ മീഡിയാ ശക്തികൾ ഇത് ആഘോഷമാക്കി. അതിനിടെയാണ് ഫിറോസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്.

ഫിറോസിന്റെ അസാന്നിധ്യത്തിൽ മരിച്ച രണ്ട് ഇരകളുടേയും അമ്മമാരെ തീർത്തും അപമാനിക്കുന്ന ചോദ്യങ്ങളാണ് നന്മ മരങ്ങൾ ഉയർത്തിയത്. കുട്ടിയുടെ അച്ഛൻ കുട്ടിയുടേതല്ലോ.. ആദ്യ കുട്ടിയുടെ അച്ഛൻ വേറെ. രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ വേറെ. കുട്ടിയുടെ അച്ഛനും കുട്ടിയുടെ അമ്മയും കൂടെ അറിഞ്ഞു കൊണ്ടാണ് ഇതെന്ന് പറയുന്നുണ്ടല്ലോ..ഇതായിരുന്നു വെറും വൃത്തികെട്ട അർത്ഥവുമായുള്ള ചോദ്യം. കരഞ്ഞു കൊണ്ട് നിങ്ങൾക്ക് അങ്ങനെ തോന്നിയോ എന്ന് മറുപടി. അങ്ങനെ അല്ല സത്യം പുറത്തു വരാനാണ് ഇതെന്ന് പറഞ്ഞ് വീണ്ടും ചോദ്യം ആവർത്തിക്കുന്നു. കുട്ടിയുടെ അമ്മ പറയട്ടേയെന്ന് പറയുന്നതും ശബ്ദമായി എത്തുന്നു. ഇതോടെയാണ് നാട്ടുകാർ ഇടപെടുന്നത്.

നന്മ മരങ്ങളുടെ ഗുണ്ടായിസം... മക്കൾ നഷ്ടപ്പെട്ട അമ്മയെ വിചാരണ നടത്താൻ ഇവരാരാണ്.. ആരാണ് ഇവർക്ക് ഇതിനൊക്കെ അനുവാദം കൊടുത്തത്... എത്ര അഹങ്കാരവും ധഷ്ട്യത്തോടെയുമാണ് ആ അമ്മയോട് ഇവൻ സംസാരിക്കുന്നത്. ഫിറോസിന്റെ ചാവേർപട നൽകിയ പിന്തുണയോടെ ബാലത്തിലാണോ... ഇത്തരം സ്വയം പ്രഖ്യാപിത നന്മ മരങ്ങളെ നാട്ടുകാർ നാട്ടുകാർ കൈകാര്യം ചെയ്താൽ അതിനാകും എന്റെ പൂർണ പിന്തുണ-ഇതാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ പൊതുവികാരം. നന്മ മരങ്ങൾക്കൊപ്പം എത്താതതു കൊണ്ട് മാത്രം ഫിറോസ് കുന്നുംപുറം കഷ്ടിച്ച് രക്ഷപ്പെട്ടു. അല്ലെങ്കിൽ മറ്റൊരു ചാരിറ്റി വിവാദത്തിന് കൂടെ ഫിറോസിന് മറുപടി പറയേണ്ടി വരുമായിരുന്നു.

രണ്ട് കുട്ടികൾ മരിച്ചു... ഇത് ശരിയല്ല... നിങ്ങൾ പൊലീസാണോ.... അനാവശ്യ ചോദ്യം വേണ്ട.... നിങ്ങൾ പൊലീസൊന്നുമല്ലല്ലോ... ഇങ്ങനെയായിരുന്നു നാട്ടുകാരുടെ ഇടപെടൽ. ഇതോടെ ലൈവും തീർന്നു നന്മമരങ്ങളുടെ ആവേശവും ചോർന്നു. വാളയാർ കൊല്ലപ്പെട്ട രണ്ട് കുട്ടികൾടെ അച്ഛൻ രണ്ട് പേർ, ആദ്യ കുട്ടി ആദ്യ ഭർത്താവിന്റെ രണ്ടാമത്തേത് രണ്ടാമത്തെ ഭർത്താവിന്റെ എന്ന പരാമർശമാണ് പ്രശ്നങ്ങൾക്ക് കാരണം. നന്മ മരങ്ങളെ നാട്ടുകാർ ഓടിച്ചു വിടുന്നതും ഈ സാഹചര്യത്തിലാണ്. ഈ വീഡിയോ വൈറലാണ്. നന്മമരങ്ങളുടെ പൊളിച്ചു കാണിക്കുന്ന എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ ആരു ചിന്തിക്കാത്ത തരത്തിലൊരു ചർച്ച വാളയാറിൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. സാജൻ കച്ചേരി, ഹക്കീം പഴയന്നൂർ. ഫാറുക്കൽ പുളിശ്ശേരിയും അടക്കമുള്ളവരാണ് അവിടെ പോയത്.

അതിനിടെ വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പൊലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്‌ത്തിയത്.-ഉമ്മൻ ചാണ്ടി പറയുന്നു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP