Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയ്ക്ക് വരനെ തേടി മകൾ; വെജിറ്റേറിയനായ, മദ്യപിക്കാത്ത, 50 വയസുള്ള സുന്ദരനെ അന്വേഷിച്ച് മകൾ ട്വിറ്ററിൽ ഇട്ട പോസ്റ്റ് ഏറ്റെുത്തത് നിരവധി പേർ; പോസ്റ്റ് അമ്മയുടെ ചിത്രത്തോടൊപ്പം

അമ്മയ്ക്ക് വരനെ തേടി മകൾ; വെജിറ്റേറിയനായ, മദ്യപിക്കാത്ത, 50 വയസുള്ള സുന്ദരനെ അന്വേഷിച്ച് മകൾ ട്വിറ്ററിൽ ഇട്ട പോസ്റ്റ് ഏറ്റെുത്തത് നിരവധി പേർ; പോസ്റ്റ് അമ്മയുടെ ചിത്രത്തോടൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

കൾക്ക് അനുയോജ്യനായ വരനെ തേടുന്ന അമ്മമാർ ഒരു പുതുമയല്ല. പക്ഷേ അമ്മയ്ക്ക് വേണ്ടി മകൾ വരനെ തേടിയാലോ? തന്റെ അമ്മയ്ക്ക് അനുയോജ്യനായ ഒരു വരനെ തേടുന്ന മകളുടെ പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിയമ വിദ്യാർത്ഥിയായ ആസ്താ വർമയാണ് തന്റെ അമ്മ്ക്ക് അനുയോജ്യനായ വരനെ തേടുന്നത്. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്ക് വെക്കുകയായിരുന്നു. തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ പങ്കുവെച്ചിട്ടുണ്ട്.

'50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്ക്കായി തിരയുന്നു. വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,'- ഇങ്ങനെയാണ് ആസ്തയുടെ ട്വീറ്റ്. ഈ ട്വീറ്റ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചാ വിഷയമാണ്. എന്തായാലും ആസ്തയ്ക്കും അമ്മയ്ക്കും സ്‌നേഹവും പിന്തുണയും അറിയിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ 31ന് രാത്രി പങ്കുവെച്ച ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.നാല് വർഷങ്ങൾക്ക് മുൻപ് മകന് വരനെ തേടി ഒരമ്മ വിവാഹപരസ്യം നൽകിയിരുന്നു. തുടർന്ന് അമ്മയെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി പേർ എത്തി. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ഇവർ താരവുമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP