Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു; രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറുന്നത് ഈ മാസം 14 മുതൽ

ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു; രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറുന്നത് ഈ മാസം 14 മുതൽ

സ്വന്തം ലേഖകൻ

മത്ര: ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു. രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറ്റിയത്. നവംബർ 14 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.

ഇപ്പോൾ കണ്ണൂരിൽനിന്ന് ഇന്ത്യൻ സമയം രാത്രി 8.55നാണ് വിമാനം പുറപ്പെടുന്നത്. ഇത് 11.15ന് ഒമാനിലെത്തും. തിരിച്ച് 12.15ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കണ്ണൂരിൽ എത്തും. നവംബർ 14 മുതൽ കണ്ണൂരിൽ നിന്ന് രാവിലെ എട്ടരക്കാണ് പുറപ്പെടുക. ഇത് 10.50ന് മസ്‌കത്തിലെത്തും. തിരിച്ച് 11.50ന് പുറപ്പെട്ട് വൈകീട്ട് 4.45ന് കണ്ണൂരിൽ എത്തും.

പുതിയ സമയക്രമപ്രകാരം മസ്‌കത്തിൽനിന്നുള്ള യാത്രക്കാർ രാവിലെ ഒമ്പതുമണിയോടെ വിമാനത്താവളത്തിൽ എത്തേണ്ടിവരും. അതുപോലെ തന്നെയാണ് മടക്കയാത്രയും. രാവിലെ എട്ടരക്കാണ് വിമാനമെന്നതിനാൽ പുലർച്ചെ തന്നെ വിമാനത്താവളത്തിൽ എത്തേണ്ടിവരും. നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരെ ഇ-മെയിൽ വഴി സമയമാറ്റം അറിയിച്ചുവരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP