Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും ഒരുക്കുന്ന ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് ആരംഭിച്ചു

ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും ഒരുക്കുന്ന ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് ആരംഭിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി നാലാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷനു പ്രൗഢോജ്വല തുടക്കം.

അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത്‌ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡണ്ട് വി.ടി. ഫൈസൽ ,യൂത്ത്ഫോറം ജനനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, പ്രോഗ്രം ജനറൽ കൺവീനർ സാഫിർ കുണ്ടനി, അസിസ്റ്റന്റ് കൺവീനർമ്മാരായ മഖ്ബൂൽ അഹമ്മദ്, റബീഅ് സമാൻ, യൂത്ത്ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷബീർ ,കേന്ദ്ര സമിതിയംഗങ്ങളായ മുസ്തഫ, ഷഫീഖ് അലി, തൗഫീഖ് അബ്ദുല്ല, അതീഖുറഹ്മാൻ, അബ്ദുൽ ബാസിത്ത്, ഉസ്മാൻ പുലാപറ്റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് വൈകിട്ട് 6:30 ന് ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്ര (ഡി .ഐ .സി .ഐ .ഡി) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റ് മത്സരവും നടക്കും. മതങ്ങളുടെ സഹവർത്തിത്വ ക്ഷമതയും സംഘർഷ സാധ്യതകളുണ്ടാക്കുന്ന ഘടകങ്ങളും അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്യുന്ന ഡിബേറ്റ് മത്സരത്തിൽ ഖത്തറിലെ പ്രമുഖ സ്‌കൂളുകൾ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP