Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തിലായി; ബാറുകളിലും കഫേകളിലും റെസ്റ്റോറന്റുകളിലും അടക്കം പുകവലി നിരോധിച്ചത് ഏറെ നാളെത്ത ചർച്ചകൾക്കൊടുവിൽ

ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തിലായി; ബാറുകളിലും കഫേകളിലും റെസ്റ്റോറന്റുകളിലും അടക്കം പുകവലി നിരോധിച്ചത് ഏറെ നാളെത്ത ചർച്ചകൾക്കൊടുവിൽ

സ്വന്തം ലേഖകൻ

സ്ട്രിയൻ സർക്കാർ ബാറുകളിലും കഫേകളിലും റെസ്റ്റോറന്റുകളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിലാക്കി. ഇന്നലെ മുതൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കുറ്റകരമാണ്.വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് നിയമം പ്രാബല്യത്തിലായി. ഇതോടെ പുകവലി നിരോധനം കൊണ്ടുന്ന അവസാന യൂറോപ്യൻ രാജ്യമായി ഓസ്ട്രിയയും മാറി.

ജൂലൈയിൽ പാർലമെന്റ് പാസാക്കിയ നിയമം ആണ് ഇപ്പോൾ പ്രാബല്യത്തിലായത്.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ്, 50 ചതുരശ്ര മീറ്ററിൽ (540 ചതുരശ്ര അടി) വലുപ്പമുള്ള ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യപിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഓസ്ട്രിയക്കാർക്ക് പുകവലി അനുവദിച്ചിരുന്നു.എന്നാൽ പുതിയ നിയമം വന്നതോടെ നിയമം ലംഘിച്ചാൽ കനത്ത പിഴ ഉറപ്പാണ്.

നിരോധനം ലംഘിക്കുന്ന പുകവലിക്കാർക്ക് 1,000 ഡോളർ പിഴ നൽകേണ്ടിവരും, പുകവലിക്കാൻ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്ക് കുറ്റം ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ 2,000 ഡോളർ പിഴ 10,000 ഡോളറായി ഉയർത്തുകയും ചെയ്യും.ഷിഷകൾക്കും ഇലക്ട്രോണിക് സിഗരറ്റുകൾക്കും പുകവലി നിരോധനം ബാധകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP