Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരൾ രോഗ നിർണ്ണയത്തിന് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹെപ്പറ്റോളജി യൂണിറ്റ്; കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനഃരാരംഭിക്കുമെന്നും മന്ത്രി കെകെ ശൈലജ

കരൾ രോഗ നിർണ്ണയത്തിന് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹെപ്പറ്റോളജി യൂണിറ്റ്; കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനഃരാരംഭിക്കുമെന്നും മന്ത്രി കെകെ ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

കരൾ രോഗം വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ കീഴിൽ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്. കൂടാതെ മെഡിക്കൽ കോളേജിലെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനഃരാരംഭിക്കാനും ഈ യൂണിറ്റ് സഹായിക്കും. ഇതിന്റെ ഭാഗമായി ഒരു പ്രൊഫസർ തസ്തികയും ഒരു അസി. പ്രൊഫസർ തസ്തികയും സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.

വിവിധ കരൾ രോഗങ്ങളുടെ നിർണയവും ചികിത്സയും നടത്തുന്ന പ്രത്യേക വിഭാഗമാണ് ഹെപ്പറ്റോളജി. നിലവിൽ മെഡിക്കൽ കോളേജുകളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന് കീഴിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. എന്നാൽ തസ്തിക സൃഷ്ടിച്ച് ഇതിനെ വിപുലീകരിച്ചാണ് ഹെപ്പറ്റോളജി യൂണിറ്റ് പുതുതായി ആരംഭിക്കുന്നത്. ഭാവിയിൽ ഹെപ്പറ്റോളജി ഡി.എം. കോഴ്സ് തുടങ്ങുന്നതിനും ഈ യൂണിറ്റ് സഹായകരമാകും.

അമിതമായ കൊഴുപ്പുള്ള ആഹാരങ്ങൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം, മഞ്ഞപ്പിത്ത രോഗങ്ങൾ, വൈറസ് മൂലം കരളിലുണ്ടാകുന്ന രോഗങ്ങൾ എന്നിവയാണ് കരൾരോഗം ഉണ്ടാക്കുന്നത്. മദ്യപാനം കാരണവും കരൾരോഗം പിടിപെടാം. ജീവിതശൈലി രോഗങ്ങൾ കാരണം നോൺ ആൾക്കഹോളിക്ക് ഫാറ്റി ലിവർ ഉണ്ടാക്കുന്നു. ഇത് വളരെയധികം കൂടി വരുന്നതായാണ് കാണുന്നത്. ഫാറ്റി ലിവർ കാരണം ലിവർ സിറോസിസ്, ക്യാൻസർ തുടങ്ങിയ മാരക രോഗങ്ങളുണ്ടാക്കുന്നു.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ഒ.പി.യിൽ ചികിത്സ തേടുന്ന 50 മുതൽ 60 ശതമാനം പേരും ഐ.പി.യിൽ ചികിത്സിക്കുന്ന 75 മുതൽ 80 ശതമാനം പേരും കരൾ രോഗികളാണ്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ 90 ശതമാനം പേരും മരിക്കുന്നത് ഗുരുതര കരൾ രോഗം കാരണമാണ്. ആരംഭത്തിൽ തന്നെ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾ കണ്ടുപിടിച്ച് ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്നതാണ്. ഈയൊരു പ്രാധാന്യം മുന്നിൽ കണ്ടാണ് ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP