Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ വാൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല; പറയാനും, എഴുതാനും അഴകുള്ള ഒരു പേര് അത്രേയേ തോന്നിയുള്ളൂ; ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില സർനെയിമുകൾ ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ! 'മേനോൻ' മുറിച്ചു മാറ്റി മകന് പേരിട്ട് നടൻ അനീഷ് ജി മേനോൻ

ആ വാൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല; പറയാനും, എഴുതാനും അഴകുള്ള ഒരു പേര് അത്രേയേ തോന്നിയുള്ളൂ; ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില സർനെയിമുകൾ ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ! 'മേനോൻ' മുറിച്ചു മാറ്റി മകന് പേരിട്ട് നടൻ അനീഷ് ജി മേനോൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് ബാസ്റ്റിൻ പ്രശ്‌നത്തിനിടെ പേരിന് കൂടെയുള്ള മേനോൻ വാൽ ഒഴിവാക്കുന്നതായി സംവിധായകൻ ശ്രീകുമാർ മേനോൻ ഇന്നലെ അറിയിച്ചിരുന്നു. പേരിനൊപ്പമുള്ള ഒരു മേനോൻ വാൽകൂടി ഒഴിവാക്കി ഒരു നടൻ ശ്രദ്ധ നേടി. ദൃശ്യത്തിലെ 'ജോർജ് കുട്ടിയുടെ അളിയനാ'യ അനീഷ് ജി.മേനോനാണ് മകന് പേരിട്ടപ്പോൾ മേനോൻ സർനെയിം ഒഴിവാക്കിയത്.

മകന്റെ വരവ് സോഷ്യൽ മീഡിയയിൽ ആരാധകർക്കും പ്രേക്ഷകർക്കും മുൻപിൽ അനീഷ് സന്തോഷത്തോടെ പ്രഖ്യാപിച്ചു. മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദവും അതെ സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തിൽ സ്വന്തം മകനെ ജാതിമതിലുകൾക്കപ്പുറം നിൽക്കുന്ന പേര് വിളിച്ചു മാതൃകയാവുകയാണ് അനീഷ്. ശേഷം അനീഷ് വിശദമായ ഫേസ്‌ബുക് കുറിപ്പുമായി എത്തുന്നു.

പോസ്റ്റ് ചുവടെ:

മേനോൻ/ നായർ വാലുകളില്ലതെ
'അനീഷ്'
എന്ന പേര് മാത്രമാണ്
പേരിടൽ ചടങ്ങിന്

എന്റെ അച്ഛൻ എന്റെ കാതിൽ വിളിച്ച പേര്.
പിന്നീട്, ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് കഴിയുന്നത് വരെ
School register-ൽ അനീഷ്.ജി എന്നായി പേര്.
മാട്ട- മിമിക്രി സ്റ്റേജുകളിൽ നിന്ന് 'കെ.പി.എ.സി' -യിൽ നാടകം കളിക്കാൻ എത്തിയപ്പോഴും
ആ പേര് മാറ്റമില്ലാതെ തുടർന്നു.
സിനിമാ മോഹം മനസ്സിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ മുതൽ
'അനീഷ്.ജി'
എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന്
തോന്നുകയും
പേരിനൊപ്പം
'മേനോൻ' എന്ന വാൽകക്ഷ്ണംകൂടെ
കൂട്ടിച്ചേർത്ത്
'അനീഷ്.ജീ.മേനോൻ' എന്ന നീളമുള്ള പേരിൽ അറിയപ്പെടാനും ഞാൻ ആഗ്രഹിച്ചു.

പക്ഷേ 15- 20 കൊല്ലം മുൻപ്
ആ വൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല.
പറയാനും,എഴുതാനും
അഴകുള്ള ഒരു പേര് അത്രേയെ
തോന്നിയുള്ളു.
ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്
ഇന്ന് എന്റെ മകന്റെ പേരിടൽ ചടങ്ങിന്
ഞാനവനെ ജാതി-മത അടയാളങ്ങൾ ഇല്ലാതെ 'ആര്യാൻ' എന്ന്
പേരുചൊല്ലി വിളിച്ചു.
ഇന്ന്
നവംബർ-1-2019 മുതൽ അവൻ 'ബേബി ഓഫ് ഐശ്വര്യ' എന്ന പോസ്റ്റിൽ നിന്നും
സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു.
'ആര്യൻ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP