Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെട്രോ വാൻകൂവറിൽ സീ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; സർവ്വീസുകൾ റദ്ദാക്കി സമരത്തിനിറങ്ങിയത്‌ കമ്പനിയുമായുള്ള തൊഴിൽ കരാർ സംബന്ധിച്ച ചർച്ചകളിൽ ഫലം കാണാത്തതിനാൽ

മെട്രോ വാൻകൂവറിൽ സീ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; സർവ്വീസുകൾ റദ്ദാക്കി സമരത്തിനിറങ്ങിയത്‌ കമ്പനിയുമായുള്ള  തൊഴിൽ കരാർ സംബന്ധിച്ച ചർച്ചകളിൽ ഫലം കാണാത്തതിനാൽ

സ്വന്തം ലേഖകൻ

മെട്രോ വാൻകൂവറിലെ ബസ്, സീബസ് ഡ്രൈവർമാരുടെ യൂണിയനും കോസ്റ്റ് മൗ ണ്ടെയ്ൻ ബസ് കമ്പനിയും തമ്മിലുള്ള കരാർ ചർച്ചകൾ അവസാനിച്ചതോടെ ദുരിതത്തിലായത് യാത്രക്കാർ. ഇരുവരും തമ്മിലുള്ള പുതിയ കരാറിൽ തീരുമാനമാകാത്തത് മൂലം ഇന്നലെ സർവ്വീസുകൾ റദ്ദാക്കി നടത്തിയ പണിമുടക്കിൽ നിരവധി പേരാണ് വലഞ്ഞത്.

14 ഓളം സർവ്വിസുകളാണ് വെള്ളിാഴ്‌ച്ച നിർത്തലാക്കിയത്. ബസ് ജീവനക്കാരുടെ സംഘടനയായ യൂണിഫോർ ആണ് സമരത്തിന് നേതൃത്വം നല്കിയത്. ട്രാൻസിറ്റ് ഓപ്പറേറ്റർമാർ യൂണിഫോം ധരിക്കാത്തതും അറ്റകുറ്റപ്പണിക്കാർ ഓവർടൈം ഷിഫ്റ്റുകൾ നിരസിക്കുകയും ചെയ്യുന്നതിനുമെതിരെയാണ് പ്രധാന പ്രതിഷേധം ഉയരുന്നത്.

ടെക്‌നീഷ്യന്മാരും വിദഗ്ധ ട്രേഡ് തൊഴിലാളികളും, എഞ്ചിനീയർമാർ ഉൾപ്പെടെ, രാവിലെ 8 മുതൽ പണിയിൽ നിന്നും വിട്ട് നിന്നു.അയ്യായിരത്തോളം ബസ് ഡ്രൈവർമാർ, മെയിന്റനൻസ് തൊഴിലാളികൾ, സീബസ് തൊഴിലാളികൾ എന്നിവരെ പ്രതിനിധീകരിക്കുന്നതാണ് യൂണിയൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP