Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് വിമാനങ്ങൾ; അവയുടെ തന്നെ ശബ്ദത്തെ മറികടക്കുമ്പോൾ സൃഷ്ടിക്കുന്ന ഒരു ഷോക്ക് തരംഗമാണ് സോണിക് ബൂം; തിരിയിളക്കം പോലുള്ള ശബ്ദത്തിൽ കുലുങ്ങിയപ്പോൾ ഭയന്ന് വിറിച്ച് ആൻഡമാനുകാർ; ആകാശത്ത് ഒരേ സമയം പാറി പറന്നത് ആറു എഫ്16 പോർവിമാനങ്ങൾ; ഒടുവിൽ ആൻഡമാനുകാരുടെ ഭയം വഴിമാറിയത് കൗതുകത്തിന്; സിംഗപ്പൂർ എയർഫോഴ്‌സിന്റെ യുദ്ധ വിമാനങ്ങൾ ആൻഡമാനെ ഭയപ്പെടുത്തിയപ്പോൾ

ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് വിമാനങ്ങൾ; അവയുടെ തന്നെ ശബ്ദത്തെ മറികടക്കുമ്പോൾ സൃഷ്ടിക്കുന്ന ഒരു ഷോക്ക് തരംഗമാണ് സോണിക് ബൂം; തിരിയിളക്കം പോലുള്ള ശബ്ദത്തിൽ കുലുങ്ങിയപ്പോൾ ഭയന്ന് വിറിച്ച് ആൻഡമാനുകാർ; ആകാശത്ത് ഒരേ സമയം പാറി പറന്നത് ആറു എഫ്16 പോർവിമാനങ്ങൾ; ഒടുവിൽ ആൻഡമാനുകാരുടെ ഭയം വഴിമാറിയത് കൗതുകത്തിന്; സിംഗപ്പൂർ എയർഫോഴ്‌സിന്റെ യുദ്ധ വിമാനങ്ങൾ ആൻഡമാനെ ഭയപ്പെടുത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആൻഡമാൻ, നിക്കോബാർ ദ്വീപുകാർ ഭയന്ന് വിറച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയാത്തതായിരുന്നു ഇതിന് കാരണം. ആകാശത്ത് ഒരേ സമയം ആറു എഫ്16 പോർവിമാനങ്ങൾ വൻ ശബ്ദത്തോടെ പറന്നതാണ് ആൻഡമാൻ, നിക്കോബാർ ദ്വീപുകാരെ പരിഭ്രമത്തിലാക്കിയത്.

എന്താണ് സംഭവമെന്ന് അന്വേഷിച്ച് ചിലർ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ആദ്യമൊന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടെ പോർവിമാനങ്ങളെല്ലാം ദ്വീപിൽ തന്നെ ലാൻഡ് ചെയ്യുകയും ചെയ്തു. ഇന്ധനക്ഷാമവും കാലാവസ്ഥാ മുന്നറിയിപ്പും കാരണമാണ് പോർവിമാനങ്ങളെല്ലാം ഐഎൻഎസ് ഉത്ക്രോഷ് ബേസിൽ അടിയന്തര ലാൻഡിങ് നടത്തിയത്. റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർഫോഴ്സിന്റെ (ആർഎസ്എഎഫ്) ആറ് എഫ് -16 വിമാനങ്ങളും ഒരു സി 130 വിമാനവുമാണ് വ്യാഴാഴ്ച പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഇത് ഇന്ത്യൻ നേവിയുടെ വിമാനത്താവളമായ ഐഎൻഎസ് ഉത്ക്രോഷ് ആണ്.

അടിയന്തര ലാൻഡിങ് എന്ന ആവശ്യത്തോട് ആൻഡമാൻ, നിക്കോബാർ കമാൻഡിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ആദ്യമൊന്നും പ്രതികരിച്ചില്ല. എന്നാൽ റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർഫോഴ്‌സ് (ആർഎസ്എഎഫ്) വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുമായി (ഐഎഎഫ്) പരിശീലന പരിപാടികൾക്കായി ഇന്ത്യയിലെ കലൈകുണ്ട എയർഫോഴ്സ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ഇത് മനസ്സിലാക്കിയതോടെ ലാൻഡിംഗിന് അനുമതി എത്തി. സംയുക്ത പരിശീലനത്തിനായി ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി കരാർ 2017 ൽ ഒപ്പുവച്ചിരുന്നു.

പോർട്ട് ബ്ലെയറിൽ നിന്ന് ഇന്ധനം നിറച്ച ശേഷം മോശം കാലാവസ്ഥയെത്തുടർന്ന് എല്ലാ വിമാനങ്ങളും ഒരു ദിവസം ഇവിടെ തങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് വിമാനങ്ങൾ ലാൻഡ് ചെയ്തത്. എന്നാൽ രാവിലെ മുതൽ പോർട്ട് ബ്ലെയർ ആകാശത്തിന് മുകളിലൂടെ യുദ്ധവിമാനങ്ങൾ സോണിക് ബൂം സൃഷ്ടിച്ച് പറന്നിരുന്നു. ആൻഡമാനിൽ ഏതെങ്കിലും യുദ്ധവിമാന പരിശീലനത്തിനുള്ള സാധ്യതയെക്കുറിച്ചാണ് ഊഹിച്ചത്. യൂദ്ധ സാധ്യതയിലേക്കും ചർച്ച ചെയ്തു.

പോർട്ട് ബ്ലെയറിൽ 6 പോർവിമാനങ്ങൾ ലാൻഡ് ചെയ്തുവെന്ന വാർത്ത പെട്ടെന്ന് പ്രചരിക്കുകയും നൂറുകണക്കിന് ആളുകൾ വിമാനത്താവളത്തിന് സമീപം യുദ്ധവിമാനങ്ങൾ കാണാനെത്തുകയും ചെയ്തിരുന്നു. മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇതുമൂലം ഭൂമി കുലുങ്ങുന്നതായി തോന്നാം. കാതടപ്പിക്കുന്ന ശബ്ദവും ഉണ്ടാക്കുന്ന പ്രതിഭാസമാണ് സോണിക് ബൂം

ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവയാണു സൂപ്പർ സോണിക് വിമാനങ്ങൾ.സൂപ്പർ സോണിക് വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാൻ മാക് നമ്പർ എന്ന മാനകം ഉപയോഗിക്കുന്നു.ഉദാഹരത്തിനു മാക് നമ്പർ-2 എന്നാൽ ശബ്ദ്ത്തിന്റെ 2 മടങ്ങ് ആയിരിക്കും വേഗത(ശബ്ദവേഗത വായുവിൽ ഏതാണ്ടു 1236 കി.മീ പെർ മണിക്കൂർ ആണ്).സൂപ്പർ സോണിക് വിമാനങ്ങൾ അവയുടെ തന്നെ ശബ്ദത്തെ മറികടക്കുന്നു,അങ്ങനെ അവക്കു പിന്നിൽ ഒരു ഷോക്ക് തരംഗം സൃഷ്ടിക്കുകയും നമുക്ക് അതൊരു സോണിക് ബൂം ആയി അനുഭവപ്പെടുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP