Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിനെതിരെ പ്രക്ഷോഭവുമായി സിപിഎം; നവംബർ 13ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ബഹുജന മാർച്ചും ധർണ്ണയും

മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിനെതിരെ പ്രക്ഷോഭവുമായി സിപിഎം; നവംബർ 13ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ബഹുജന മാർച്ചും ധർണ്ണയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (ആർ.സി.ഇ.പി- റീജിയണൽ കോംപ്രിഹെൻസീവ് പാർട്ണർഷിപ്പ്) പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം. ഇതിന്റെ ഭാഗമായി നവംബർ 13ന് സിപിഎം ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തും. മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കരാർ യാഥാർഥ്യമായാൽ കേരളത്തിലെ കാർഷിക മേഖല സമ്പൂർണ്ണ തകർച്ചയിലാകും. രാജ്യത്തിന്റെയും ജനങ്ങളുടെയാകെയും പൊതു താൽപര്യങ്ങളെയാകെ ഹനിക്കുന്നതാണ് ആർ.സി.ഇ.പി കരാർ. ആസിയാൻ രാഷ്ട്രങ്ങളെ കൂടാതെ ആസ്‌ട്രേലിയ, ന്യൂസിലാൻഡ് ചൈന, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന സഖ്യത്തിലാണ് ഇന്ത്യ കൂടി ഉൾപ്പെട്ട് ഒപ്പിടാൻ പോകുന്നത്. സേവനം, നിക്ഷേപം, സംഭരണം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവയുടെ സ്വതന്ത്ര വ്യാപാര മേഖലയാവുകയാണ് ഈ കരാറിലൂടെ.

കരാറിൽ ഒപ്പിടുന്നതോടെ 28 ശതമാനം ഉൽപന്നങ്ങളുടെ തീരുവ ഇല്ലാതാവുകയാണ്. 90 ശതമാനം ചരക്കുകളുടേയും തീരുവ പൂജ്യത്തിലെത്തിക്കാൻ ജപ്പാനും ആസിയാൻ രാഷ്ട്രങ്ങളും ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയുമാണ്. അതിനിടയിലാണ് ആർ.സി.ഇ.പി കരാർ വരുന്നത്. അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാനോ ചർച്ച ചെയ്യാൻ പോലുമോ കേന്ദ്ര സർക്കാർ തയ്യാറാകുന്നുമില്ല. ആസിയാൻ രാജ്യങ്ങളിലെ സ്വാഭാവിക റബ്ബർ, ഏലം ഇഞ്ചി, കശുവണ്ടി, നാളികേരം, വെളിച്ചെണ്ണ, മത്സ്യം തുടങ്ങിയവ സംരക്ഷിത പട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP