Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് കേരളത്തിൽ നിന്നും മയക്കുമരുന്ന് കടത്ത്; കാരിയർമാർക്ക് വാഗ്ദാനം നൽകുന്നത് മൂന്ന് ലക്ഷവും വിസയും ടിക്കറ്റും; ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൈമാറും; ഒന്നര കോടിയുടെ ഹാഷിഷുമായി കാസർഗോഡ് സ്വദേശി പിടിയിൽ; ബാഗിൽ ഒളിപ്പിച്ചിരുന്നത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും ഉപയോഗിക്കുന്ന വീര്യം കൂടിയ ഇനം

ഖത്തർ ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് കേരളത്തിൽ നിന്നും മയക്കുമരുന്ന് കടത്ത്; കാരിയർമാർക്ക് വാഗ്ദാനം നൽകുന്നത് മൂന്ന് ലക്ഷവും വിസയും ടിക്കറ്റും; ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൈമാറും; ഒന്നര കോടിയുടെ  ഹാഷിഷുമായി കാസർഗോഡ് സ്വദേശി പിടിയിൽ; ബാഗിൽ ഒളിപ്പിച്ചിരുന്നത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും ഉപയോഗിക്കുന്ന വീര്യം കൂടിയ ഇനം

ജംഷാദ് മലപ്പുറം

മലപ്പുറം: ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചുവരുന്ന ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് കേരളത്തിൽനിന്നും മയക്കുമരുന്ന് കടത്ത്.കാരിയർമാർക്ക് വാഗ്ദാനം നൽകുന്നത് ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റും. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൈമാറും. പിടിക്കപ്പെടാതിരിക്കാൻ വിദഗ്ദമായി പായ്ക്കിംഗും മറ്റും ചെയ്തുകൊടുക്കാനും പ്രത്യേകസംഘമുണ്ട്. വിദേശത്തേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവം പുറത്തുവന്നത്.

അന്താരാഷ്ട്ര മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ്പി ടികൂടിയത്. വിദേശത്ത് ഡി.ജെ പാർട്ടികളിലും, ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ഹാഷിഷാണ് ഖത്തറിലേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കാസർഗോഡ് ഹോസ്ദുർഗ്ഗ് സ്വദേശി ഷബാനമൻസിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (25)നെയാണ് പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേശൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്‌ഐ മൻജിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറിൽ മലയാളികളുൾപ്പടെയുള്ളവർ ജയിൽ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ചും മറ്റും മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരം അന്വേഷിക്കുന്നതിനായി പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേശൻന്റെ നേതൃത്വത്തിൽ എസ്‌ഐ മൻജിത് ലാലിനും സംഘത്തിനും കൈമാറിയിരുന്നു. ഒരുമാസത്തോളം കോഴിക്കോട് എയർപോർട്ടും പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതിൽ ഇത്തരത്തിൽ കാരിയർമാർക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ച് കൈമാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് മംഗലാപുരം, കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തൽമണ്ണ, കോട്ടക്കൽ, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായും പെരിന്തൽമണ്ണ എ.എസ്‌പി അറിയിച്ചു.

ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ് ഇത്തരത്തിൽ മയക്കുമരുന്നുമായി വിദേശത്തേക്ക് പോകുന്ന കാരിയർമാർക്ക് സംഘം വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൊടുക്കും. പിടിക്കപ്പെടാതിരിക്കാൻ വിദഗ്ധമായി പായ്ക്കിംഗും മറ്റും ചെയ്തുകൊടുക്കാനും പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്.

ബാംഗ്ളൂർ, കോഴിക്കോട്, കൊച്ചി, മംഗലാപുരം എയർപോർട്ടുകൾ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഖത്തറിലെ അടുത്ത ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണിത് ലഹരി മരുന്ന് കടത്തുന്നതെന്നും സൂചനയുണ്ട്. മാരകശേഷിയുള്ള എം.ഡി.എം.എ, ബ്രൗൺ ഷുഗർ, ട്രമഡോൾ ടാബ്ലറ്റ്, കഞ്ചാവ്, കെമിക്കൽ മിക്സ്ഡ് ഹാഷിഷ് തുടങ്ങിയവയും ഇത്തരത്തിൽ കടത്തുന്നതായി വിവരം ലഭിച്ചതായും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിശദമായി അന്വേഷണം നടന്നു വരികയാണെന്നും, മറ്റുള്ളവരെക്കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്നും എ.എസ്‌പി അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ സിഐ വി.ബാബുരാജ്, എസ്‌ഐ മൻജിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്കുമാർ, കബീർ, ബിപിൻ, മോഹൻദാസ് പട്ടേരിക്കളം, സുകുമാരൻ, ഫൈസൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP