Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗവർണറായാലും ഞാൻ പഴയ ശ്രീധരൻപിള്ള തന്നെ, ആർക്കും എന്നെ ഏപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം; മിസോറാമിന് വേണ്ടി കൂടുതൽ പ്രവർത്തിക്കേണ്ടി വരുമെങ്കിലും എന്റെ മനസ്സ് കേരളത്തിനുമൊപ്പമുണ്ടാകും'; ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യാനുള്ള പുസ്തകങ്ങൾ ഏൽപ്പിച്ചത് അബ്ദുള്ളക്കുട്ടിയെ; കോഴിക്കോടിന്റെ സ്നേഹാദരങ്ങളും സഹപ്രവർത്തകരുടെ ആശീർവാദവും ഏറ്റുവാങ്ങി അഡ്വ ശ്രീധരൻപിള്ള മിസോറാമിലേക്ക്

'ഗവർണറായാലും ഞാൻ പഴയ ശ്രീധരൻപിള്ള തന്നെ, ആർക്കും എന്നെ ഏപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം; മിസോറാമിന് വേണ്ടി കൂടുതൽ പ്രവർത്തിക്കേണ്ടി വരുമെങ്കിലും എന്റെ മനസ്സ് കേരളത്തിനുമൊപ്പമുണ്ടാകും'; ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യാനുള്ള  പുസ്തകങ്ങൾ ഏൽപ്പിച്ചത് അബ്ദുള്ളക്കുട്ടിയെ; കോഴിക്കോടിന്റെ സ്നേഹാദരങ്ങളും സഹപ്രവർത്തകരുടെ ആശീർവാദവും ഏറ്റുവാങ്ങി അഡ്വ ശ്രീധരൻപിള്ള മിസോറാമിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മിസോറാമിന് വേണ്ടി കൂടുതൽ പ്രവർത്തിക്കേണ്ടി വരുമെങ്കിലും തന്റെ മനസ്സ് കേരളത്തിനുമൊപ്പമുണ്ടാകുമെന്ന് നിയുക്ത മിസോറാം ഗവർണർ അഡ്വ പിഎസ് ശ്രീധരൻപിള്ള. ന്യൂഡൽഹിയിലേക്ക് യാത്ര പുറപ്പെടുമുമ്പ് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലകാര്യങ്ങളിലും കേരളത്തിനോട് സാമ്യതകൾ ഉള്ള സംസ്ഥാനമാണ് മിസ്സോറാം. ടൂറിസം രംഗത്ത് കേരളവുമായി കൈകോർത്ത് നടപ്പാക്കാവുന്ന പദ്ധതികളെകുറിച്ച് ആലോചിക്കും. മിസ്സോറാമിനൊപ്പം കേരളത്തിന്റെ വികസനത്തിനുമായി പ്രവർത്തിക്കും. മിസ്സോറാമിന്റെ വികസനത്തിനായി കൂടുതൽ ചെയ്യാനുണ്ട്. ഗവർണറായാലും താൻ പഴയ ശ്രീധരൻപിള്ള തന്നെയായിരിക്കും. ആർക്കും തന്നെ ഏപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോഴിക്കോട് തിരുത്തിയാട്ടെ വസതിയിൽ നിന്നാണ് ശ്രീധരൻ പിള്ള മീസോറാമിലേക്ക് യാത്ര തിരിച്ചത്. ബിജെപി നേതാക്കളും പ്രവർത്തകരും അഭിഭാഷക സുഹൃത്തുക്കളും അദ്ദേഹത്തെ യാത്രയക്കാനായി എത്തിയിരുന്നു. കോഴിക്കോട് നിന്ന് തീവണ്ടി മാർഗ്ഗം കൊച്ചിയിലെത്തിയ അദ്ദേഹം രാത്രി 7.55 നുള്ള ഇൻഡിഗോ വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് തിരിച്ചു. ന്യൂഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ സന്ദർശിച്ചശേഷം നാലിന് അദ്ദേഹം മിസ്സോറാമിലേക്ക് തിരിക്കും. അഞ്ചിന് രാവിലെ 11നാണ് സത്യപ്രതിജ്ഞ.

രാവിലെ ശ്രീധരൻപിള്ള ഭാര്യയ്‌ക്കൊപ്പം അഴകൊടി ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. രത്‌നസിംഗിന്റെ ഭാര്യ സാവിത്രി, മുതിർന്ന അഭിഭാഷകരായ ലീലാവതി, എൻ. ഭാസ്‌ക്കരൻ നായർ, പി.കെ. ശ്രീധരൻ നായർ, പി. ബാലഗോപാലൻ എന്നിവരെ സന്ദർശിച്ച് അനുഗ്രഹം തേടി. യാത്ര പുറപ്പെടുന്നതിന് മുമ്പ്, ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യാനുള്ള തന്റെ പുസ്തകങ്ങളായ 'ഉത്തരം തേടുമ്പോൾ, വാഴയിൽ വലിയ മേലായി മുത്തപ്പൻ അഞ്ചടി' എന്നിവയുടെ കോപ്പി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്ക് കൈമാറി. നവംബർ എട്ടിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ എ.പി. അബ്ദുള്ളക്കുട്ടി പങ്കെടുക്കും.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചേറ്റൂർ ബാലകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കെ. മോഹൻദാസ്, ബിജെപി സംസ്ഥാന സമിതി അംഗം ടിപി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിണാരി ഹരിദാസൻ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അയനിക്കാട് ശശിധരൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ടി. ചക്രായുധൻ, കോഴിക്കോട്ടെ വ്യാപാരി തോപ്പൻ ഭായി, താഹ തങ്ങൾ തുടങ്ങിയവർ അദ്ദേഹത്തെ യാത്രയയക്കാൻ വീട്ടിലെത്തിയിരുന്നു.

ഭാര്യ അഡ്വ. റീത്ത, മക്കളായ അഡ്വ. അർജ്ജുൻ ശ്രീധർ, ഡോ. ആര്യ അരുൺ, മരുമക്കളായ അഡ്വ. അരുൺ കൃഷ്ണധൻ, ജിപ്‌സ അർജ്ജുൻ പേരക്കുട്ടികളായ അഭിരാമി, അനന്ദിത, ദേവാംഗ്, ജാനകി, ബന്ധു അമിത്ത് എന്നിവരും ബിജെപി സംസ്ഥാന സമിതി അംഗം പി.എം. ശ്യാപ്രസാദ്, ശരത്ത് ലാൽ, കെ.കെ. ഉമേഷ് എന്നിവരും അദ്ദേഹത്തിനൊപ്പം ന്യൂഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP