Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വല്ലാതെ വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ പൊലീസ് വഴങ്ങി; ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുന്നതിനിടെ ആൾ മുങ്ങി; റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യസൂത്രധാരൻ അപ്പുണി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; കൊലപാതകത്തിന്റെ സമയവും തീയതിയും നിശ്ചയിച്ചതും വാട്‌സാപ്പിലൂടെയും ഇന്റർനെറ്റ് കോളിലൂടെയും പഴുതില്ലാതെ ആസൂത്രണം ചെയ്തതും അപ്പുണ്ണി

ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വല്ലാതെ വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ പൊലീസ് വഴങ്ങി; ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുന്നതിനിടെ ആൾ മുങ്ങി; റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യസൂത്രധാരൻ അപ്പുണി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; കൊലപാതകത്തിന്റെ സമയവും തീയതിയും നിശ്ചയിച്ചതും വാട്‌സാപ്പിലൂടെയും ഇന്റർനെറ്റ് കോളിലൂടെയും പഴുതില്ലാതെ ആസൂത്രണം ചെയ്തതും അപ്പുണ്ണി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കളത്തിൽ വീട്ടിൽ വി.അപ്പുണ്ണി പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. ആലപ്പുഴയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴാണ് അപ്പുണ്ണി രക്ഷപ്പെട്ടത്.

2018 മാർച്ച് 27നു പുലർച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൽ സത്താറിന്റെ ക്വട്ടേഷൻ പ്രകാരം അപ്പുണ്ണിയും സംഘവുമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിലെ പ്രധാന പ്രതിയായ അപ്പുണ്ണി കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിൽ നിന്നും നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതും രാജേഷിന്റെ വിവരങ്ങൾ നൽകിയതും അപ്പുണ്ണിയാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തി വാട്‌സ്് ആപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കൊലയാളികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചതും സംഘത്തിനു താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

മുൻപ് നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണി രാജേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയെല്ലാം പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവിൽ തുടരുകയായിരുന്നു. സത്താറിന്റെ മുൻ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കായംകുളം പുള്ളിക്കണക്ക് ദേശത്തിനകം കളത്തിൽ വീട്ടിൽ വി.അപ്പുണ്ണിയെ(അപ്പു32) ചെന്നൈയിൽ ഒളിത്താവളമൊരുക്കിയ സഹോദരീഭർത്താവ് ചെന്നൈ വാടി മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ 18ൽ സുമിത്തി(34)നൊപ്പമാണ് 2018 ഏപ്രിൽ 16 ന് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഒരു സ്ത്രീയെ അപ്പുണ്ണി സ്ഥിരമായി വിളിക്കാറുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഉപയോഗിച്ച് അപ്പുണ്ണിയെ കായംകുളത്തേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ രാജേഷിനെ കൊലപ്പെടുത്തിയതിൽ നേരിട്ടു പങ്കെടുത്തവരെല്ലാം പിടിയിലായി.

മാർച്ച് 27നു പുലർച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ്(34) കൊല്ലപ്പെട്ടത്. ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൽ സത്താറിന്റെ ക്വട്ടേഷൻ പ്രകാരം മുഹമ്മദ് സാലിഹും(അലിഭായി) അപ്പുണ്ണിയും തൻസീറും അടങ്ങുന്ന സംഘമാണു രാജേഷിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനുശേഷം അലിഭായി, തൻസീർ എന്നിവർക്കൊപ്പം അപ്പുണ്ണി കാറിൽ ബെംഗളൂരുവിലേക്കു കടന്നെന്നു പൊലീസ് അറിയിച്ചു. അവിടെനിന്ന് അലിഭായി ഡൽഹിക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. ചെന്നൈയിൽ സുമിത്തിന്റെ വീട്ടിലും പിന്നീടു പോണ്ടിച്ചേരി, മധുര, ധനുഷ്‌കോടി, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു. അപ്പോഴെല്ലാം സഹായവുമായി സുമിത്തും ഒപ്പമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

സത്താറിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത അലിഭായി നാട്ടിലുള്ള സുഹൃത്തായ അപ്പുണ്ണിയെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്റെ സമയവും തീയതിയും മറ്റും തീരുമാനിച്ചത് അപ്പുണ്ണിയായിരുന്നു. വാട്‌സാപ്പിലൂടെയും ഇന്റർനെറ്റ് കോളിലൂടെയുമായിരുന്നു ആസൂത്രണം. അപ്പുണ്ണിയുടെ നിർദ്ദേശപ്രകാരമാണ് അലിഭായി കൊലപാതകത്തിനായി ഖത്തറിൽനിന്നുള്ള വരവും മടങ്ങിപ്പോക്കും കഠ്മണ്ഡു വഴിയാക്കിയത്. മറ്റു പ്രതികളെല്ലാം വലയിലായെങ്കിലും അപ്പുണ്ണി മാത്രം പിടിതരാതെ പൊലീസിനെ വലയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പല സ്‌ക്വാഡുകളായി തിരിഞ്ഞു പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അപ്പുണ്ണിയുമായി അടുപ്പമുള്ള ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കി. ബന്ധുക്കളെ ബുദ്ധിമുട്ടിച്ചു പ്രതിയെ സമ്മർദത്തിലുമാക്കി. അതിനിടെയാണ് എറണാകുളത്തെ സ്ത്രീയുമായുള്ള അപ്പുണ്ണിയുടെ അടുപ്പം മനസ്സിലാക്കുന്നത്. അതോടെ ആ വഴിക്കു നീങ്ങി. ആ ശ്രമം ഫലം കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP