Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിൽ താൻ കൊണ്ട് വന്ന നിയമം ശരിയാണോ എന്നറിയാൻ നടത്തിയ 'ടെസ്റ്റ്' പാളി; വിവാഹബന്ധത്തിന് പുറത്ത് സെക്‌സിന് പോയാൽ ശിക്ഷ ആസനത്തിൽ ചൂരല് കൊണ്ട് ചൂടൻ അടി; നിയമം കൊണ്ടുവരാൻ പണിയെടുത്ത മതനേതാവിന് അതേ കുറ്റത്തിന് 28 അടി ശിക്ഷ; ഇന്തൊനേഷ്യയിലെ അത്‌ഷേയിൽ നേതാവിന് പണി കിട്ടിയത് ഇങ്ങനെ

നാട്ടിൽ താൻ കൊണ്ട് വന്ന നിയമം ശരിയാണോ എന്നറിയാൻ നടത്തിയ 'ടെസ്റ്റ്' പാളി; വിവാഹബന്ധത്തിന് പുറത്ത് സെക്‌സിന് പോയാൽ ശിക്ഷ ആസനത്തിൽ ചൂരല് കൊണ്ട് ചൂടൻ അടി; നിയമം കൊണ്ടുവരാൻ പണിയെടുത്ത മതനേതാവിന് അതേ കുറ്റത്തിന് 28 അടി ശിക്ഷ; ഇന്തൊനേഷ്യയിലെ അത്‌ഷേയിൽ നേതാവിന് പണി കിട്ടിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: വലിയ വായിൽ നിലവിളിക്കുകയാണ് മുഖ്‌ലിസ് ബിൻ മുഹമ്മദ്. ഇതുപോലൊരു പറ്റുപറ്റാനില്ല. ഓരോ അടിയും കൊള്ളുമ്പോഴും അയാൾ ഓർത്തു...ഓ..ഏതുനേരത്താണോ എനിക്കീ നിയമം ഉണ്ടാക്കാൻ തോന്നിയത്. സംഭവം അങ്ങ് ഇന്തൊനേഷ്യയിലാണ്. ഇന്ത്യയിലാണെങ്കിൽ വിവാഹേതര ബന്ധത്തിന് ചന്തിക്കടിക്കാനൊന്നും ആരും വരില്ല. ഇന്തൊനേഷ്യയിലെ അത്‌ഷേയിൽ അങ്ങനെയല്ല. പിടിച്ചാൽ അടി മേടിച്ചേ വീട്ടിൽ പോകാനാകൂ. അത്‌ഷേ ഉലേമ കൗൺസിലിൽ അംഗമായ മുഖ്‌ലിസ് ബിൻ മുഹമ്മദ് തന്നെയാണ് വിവാഹബന്ധത്തിൽ വേലി ചാടിയാൽ ചന്തിക്ക് ചൂരല് കൊണ്ട് അടി അടക്കമുള്ള കടുത്ത ശിക്ഷ ഉണ്ടാക്കാൻ കളമൊരുക്കിയത്. ഒടുവിൽ താനുണ്ടാക്കിയ നിയമപ്രകാരമുള്ള അടി മുഖ്‌ലിസിന് കിട്ടി. ഒന്നല്ല. 28 തവണ. സംഗതി വേലിചാട്ടം തന്നെ. ഒരുയുവതിയുമായി ഇയാൾക്ക് അടുപ്പമുണ്ടെന്ന് നാട്ടുകാർ അറിഞ്ഞതോടെ നാണക്കേട് മാത്രമല്ല, ആകെ കുഴപ്പമായി. യുവതിക്കും കിട്ടി 23 അടി.

ഇസ്ലാമിക ശരിയത്ത് നിയമം കർശനമായി പാലിക്കുന്ന ഇന്തൊനേഷ്യയിലെ ഏക സ്ഥലമാണ് അത്‌ഷേ. സ്വവർഗ ലൈംഗികതയും ചൂതാട്ടവുമൊക്കെ ഇവിടെ ശിക്ഷാർഹമാണ്. 'ഇത് ദൈവത്തിന്റെ നിയമമാണ്. ഉലേമ കൗൺസിലിൽ അംഗമാണെങ്കിലും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ, അടി ഉറപ്പാണ്', ഡെപ്യൂട്ടി മേയർ, ഹുസൈനി വഹാബ് പറഞ്ഞു. ഒരു ബീച്ചിൽ പാർക്ക് ചെയ്ത കാറിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്. സെപ്റ്റംബറിലാണ് സംഭവം. ശിക്ഷ നടപ്പാക്കിയത് വ്യാഴാഴ്ചയും. മുഖ്‌ലിസിനെ ഉലേമ കൗൺസിലിൽ നിന്ന് പുറത്താക്കുമെന്ന കാര്യവും ഉറപ്പായി. 2005 ൽ ശരിയത്ത് നിയമം അത്‌ഷേയിൽ നടപ്പാക്കിയ ശേഷം ആദ്യമായി പരസ്യമായി അടി വാങ്ങുന്ന മതനേതാവ് കൂടിയാണ് 46 കാരനായ മുഖ്‌ലിസ്. ഒരുപതിറ്റാണ്ട് മുമ്പ് അത്‌ഷേക്ക് കർശന ഇസ്ലാമിക നിയമം നടപ്പാക്കാൻ പ്രത്യേക അവകാശം നൽകിയിരുന്നു. ശരിഅത്ത് നിയമം കർശനമായി നടപ്പാക്കാൻ സർക്കാരിനെ സഹായിക്കുകയാണ് ഉലേമ കൗൺസിലിന്റെ ചുമതല.

2017 ൽ രണ്ടുപുരുഷന്മാർക്ക് സ്വവർഗ്ഗ ലൈംഗികതയുടെ പേരിൽ 83 തവണയാണ് അടിശിക്ഷ നൽകിയത്. കുട്ടികൾ ഒഴിച്ചുള്ളവരെല്ലാം കാൺകെയാണ് ശിക്ഷ നടപ്പാക്കുക. മുസ്ലീങ്ങൾക്കും അമുസ്ലീമുകൾക്കും ഇവിടെ ശിക്ഷ ബാധകമാണ്.

ഈ വാർത്തയോടുള്ള മുരളി തുമ്മാരുകുടിയുടെ പ്രതികരണം കൂടി വായിക്കാം:

ഈ കർമ്മത്തിന്റെ ഒരു കാര്യം

ചന്തിക്കടിക്കുന്ന തരത്തിൽ ഉള്ള പ്രാകൃതമായ ശിക്ഷാരീതികളെ ഒരിക്കലും പിന്തുണക്കുന്നില്ല. ഉഭയസമ്മതപ്രകാരം ആണെങ്കിൽ പ്രായപൂർത്തിയവർ തമ്മിലുള്ള വിവാഹേതര ബന്ധങ്ങൾ തെറ്റാണെന്ന അഭിപ്രായവും ഇല്ല.

എന്നാലും വിവാഹേതരബന്ധങ്ങൾക്ക് ചന്തിക്കടി നിർബന്ധം ആക്കാൻ വേണ്ടി അക്ഷീണം പ്രവർത്തിച്ച ഒരാൾ അതേ 'കുറ്റത്തിന്' അതേ 'ശിക്ഷ' ഏറ്റു വാങ്ങുമ്പോൾ കർമ്മത്തിന്റെ ഒരു കാര്യം ഓർക്കാതെ വയ്യ.

പണ്ടൊക്കെ പിന്നെ പിന്നെ, ഇപ്പോൾ പാടത്തു പണി, വരമ്പത്ത് കൂലി.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ. ഇനിയുള്ള കാലം ഈ നിയമം മാറ്റാൻ ഉള്ള ശ്രമത്തിൽ ഏർപ്പെടാമല്ലോ. അത് കഴിഞ്ഞു മതി ബാക്കി ഉള്ള പണി.

മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP