Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോൺ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താൻ സെൻസർ സംവിധാനവുമായി ഓസ്ട്രേലിയ; വീഡിയോ കാണുന്നതിന് മുമ്പ് ആളുകൾ അവരുടെ പ്രായം തെളിയിക്കണമെന്ന് നിയമം; ആഭ്യന്തര വകുപ്പിന്റെ നൂതന പരിഷ്‌കാരത്തിൽ ചോദ്യങ്ങളുയർത്തി ജനങ്ങൾ

പോൺ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താൻ സെൻസർ സംവിധാനവുമായി ഓസ്ട്രേലിയ; വീഡിയോ കാണുന്നതിന് മുമ്പ് ആളുകൾ അവരുടെ പ്രായം തെളിയിക്കണമെന്ന് നിയമം; ആഭ്യന്തര വകുപ്പിന്റെ നൂതന പരിഷ്‌കാരത്തിൽ ചോദ്യങ്ങളുയർത്തി ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഓസ്ട്രേലിയ: പോൺ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താൻ സെൻസർ സംവിധാനവുമായി ഓസ്ട്രേലിയൻ സർക്കാർ. ഓൺലൈനിൽ പോൺ വീഡിയോ കാണുന്ന ആളുകളുടെ പ്രായം തിരിച്ചറിയുന്നതിനായി മുഖം സ്‌കാൻ ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കുന്നത്. അമേരിക്കയിലെ ചില പൊലീസ് വകുപ്പുകളിൽ ഈ സംവിധാനം ഉപയോഗിച്ചിരുന്നെങ്കിലും പിഴവുകൾ മൂലം പിന്നീട് നിർത്തലാക്കുകയായിരുന്നു. സാൻഫ്രാൻസിസ്‌കോയിലാണ് ഫേസ്് റെക്കഗ്നിഷൻ സംവിധാനം ആദ്യം നിർത്തലാക്കിയത്.

ഓസ്ട്രേലിയയിൽ നിലവിൽ വന്ന നിയമം പ്രായപൂർത്തിയാവാത്ത ആളുകൾ പോൺ വീഡിയോ കാണുന്നത് തടയുന്നില്ല. എന്നാൽ വീഡിയോ കാണുന്നതിന് മുമ്പ് ആളുകൾ അവരുടെ പ്രായം തെളിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിന്റെ ശുപാർശയെത്തുടർന്നാണ് സർക്കാർ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കാണുന്ന ആളുകളുടെ മുഖം കമ്പ്യൂട്ടറിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലെ മുഖവുമായി ഒത്തുനോക്കിയായിരിക്കും പ്രായം കണ്ടെത്തുകയെന്നാണ് പറയുന്നത്.

എന്നാൽ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ നേരത്തേ മുഖങ്ങൾ എങ്ങനെയാണ് ശേഖരിക്കുകയെന്ന കാര്യം എവിടെയും പറയുന്നില്ല. ആഭ്യന്തര വകുപ്പിന് നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് വകുപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.ദക്ഷിണ ഓസ്ട്രേലിയയിൽ നിന്നുള്ള നിയമ വിദഗ്ധനായ റെക്സ് പാട്രിക്ക് വിഷയത്തിൽ പ്രതികരിച്ചതിങ്ങനെയാണ്. 'സർക്കാർ വകുപ്പ് ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരുമ്പോൾ അത് ജനങ്ങൾ ഏറ്റെടുക്കണം'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP