Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ചുഘട്ടമായി; ആദ്യഘട്ടം നവംബർ 30 നും രണ്ടാം ഘട്ടം ഡിസംബർ 7 നും മൂന്നാംഘട്ടം ഡിസംബർ 12 നും നാലാംഘട്ടം 16 നും അഞ്ചാം ഘട്ടം 20 നും; വോട്ടെണ്ണൽ ഡിസംബർ 23ന്; ഇടത് തീവ്രവാദികളുടെ ആക്രമണ ഭീഷണിയുള്ള 19 ജില്ലകളിൽ സുരക്ഷയ്ക്ക് പ്രത്യേക സേന; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ചുഘട്ടമായി; ആദ്യഘട്ടം നവംബർ 30 നും രണ്ടാം ഘട്ടം ഡിസംബർ 7 നും മൂന്നാംഘട്ടം ഡിസംബർ 12 നും നാലാംഘട്ടം 16 നും അഞ്ചാം ഘട്ടം 20 നും; വോട്ടെണ്ണൽ ഡിസംബർ 23ന്; ഇടത് തീവ്രവാദികളുടെ ആക്രമണ ഭീഷണിയുള്ള 19 ജില്ലകളിൽ സുരക്ഷയ്ക്ക് പ്രത്യേക സേന; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി:ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടമായി നടക്കും. 13 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 30 ന് നടക്കും. 20 മണ്ഡലങ്ങിലേക്ക് രണ്ടാം ഘട്ടം ഡിസംബർ ഏഴിന്. മൂന്നാം ഘട്ടം ഡിസംബർ 12 നും, നാലാം ഘട്ടം ഡിസംബർ 16 നും അഞ്ചാം ഘട്ടം ഡിസംബർ 20 നും നടക്കും. വോട്ടെണ്ണൽ ഡിസംബർ 23 നാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് 2020 ജനുവരി 5 നാണ.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് തീവ്രവാദ സംഘടനകൾ ശ്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അത് തടയാൻ പ്രത്യേക സേനയെ നിയോഗിക്കും. 19 ജില്ലകളാണ് പ്രശ്‌നബാധിതമായി കണക്കാക്കുന്നത്. ഇതിൽ 13 എണ്ണം അതീവപ്രശ്‌നബാധിതമാണ്. ഇതാദ്യമായി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്യാം. അവശ്യ സർവീസിൽ പെട്ട വോട്ടർമാർക്ക് ഡൽഹി തിരഞ്ഞെടുപ്പ് മുതൽ പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. വാർത്താസമ്മേളനത്തോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും സുനിൽ അറോറ പറഞ്ഞു.

സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള നാലാമത്തെ തിരഞ്ഞെടുപ്പാണിത്. മൊത്തം വോട്ടർമാരുടെ സംഖ്യ 2.26 കോടിയാണ്. 2014 ൽ ബിജെപി 37 സീറ്റും, സഖ്യകക്ഷിയായ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ അഞ്ച് സീറ്റും നേടി. 81 അംഗ സഭയിൽ എൻഡിഎക്ക് ഭൂരിപക്ഷത്തിന് വേണ്ട 41 സീറ്റ് ഇങ്ങനെയാണ് സ്വന്തമാക്കിയത്. രഘുബർ ദാസിനെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഝാർഖണ്ഡ് മുക്തി മോർച്ച തിരഞ്ഞെടുപ്പിൽ 17 സീറ്റോടെ രണ്ടാമതെത്തി. കോൺഗ്രസ് വെറും ആറ് സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 14 ൽ 12 സീറ്റും സ്വന്തമാക്കിയിരുന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരണത്തിലുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഝാർഖണ്ഡ്. കഴിഞ്ഞ മാസമാണ് ഹരിയാനയിലേക്കും മഹാരാഷ്ട്രയിലേക്കും തിരഞ്ഞെടുപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP