Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം; അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടുമെന്ന് ചിന്താ ജെറോം; അദ്ധ്യക്ഷയുടെ 'സെലക്ടീവ്' റെസ്‌പോൺസിനെ ട്രോളി സോഷ്യൽ മീഡിയ; ഒരു വലിയ കുല പഴം പറമ്പിൽ നിന്ന് കിട്ടി; വിഴുങ്ങിത്തീർത്തതു ഇന്നാണെന്ന് പരിഹാസം

നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം; അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടുമെന്ന് ചിന്താ ജെറോം; അദ്ധ്യക്ഷയുടെ 'സെലക്ടീവ്' റെസ്‌പോൺസിനെ ട്രോളി സോഷ്യൽ മീഡിയ; ഒരു വലിയ കുല പഴം പറമ്പിൽ നിന്ന് കിട്ടി; വിഴുങ്ങിത്തീർത്തതു ഇന്നാണെന്ന് പരിഹാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽരാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി എത്തിയ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് സോഷ്യൽ മീഡിയയുടെ പരിഹാസം. 'നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം. അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടുമെന്ന് ചിന്താ ജെറോം' ചുരുങ്ങിയ വാക്കുകളിലൂടെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇതിനൊപ്പം നടന്റെ ചിത്രവും ചേർത്തിട്ടുണ്ട്.

ഈ പോസ്റ്റിന് താഴെയാണ് ചിന്തയെ പരിഹസിച്ച് കമന്റുകൾ നിറയുന്നത്. സെലക്ടീവായി മാത്രം പ്രതികരിക്കുന്ന ചിന്തയെ വാളായാർ അടക്കമുള്ള വിഷയങ്ങൾ ഉണ്ടായപ്പോൾ ഇവിടെ ഇല്ലായിരുന്നോ എന്നും. അപ്പോൾ വാ തുറക്കാൻ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ഒരു വലിയ കുല പഴം പറമ്പിൽ നിന്ന് കിട്ടി അത് വിഴുങ്ങിത്തീർത്തതു ഇന്നാണെന്ന് മിക്കവരും കമന്റിൽ ഉപയോഗിക്കുന്നത്.

പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. തന്റെ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാൽ മതിയെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.

ചേച്ചി വാളയാർ വിഷയം നടന്നപ്പോൾ cheachide വായിൽ ഏതു പഴമായിരുന്നു.. ആ താടി വെച്ച 'നടന്റെ' പേര് ഇന്നലെ വൈകുന്നേരമാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. സംവിധായകൻ മൊട്ടയെ കാണുന്നതും ഇന്നലെ തന്നെ. പക്ഷെ വെറും പ്രൊഫഷണൽ ഇഗോയിൽ നിന്നുടലെടുത്ത ഒരു സംഭവത്തെപ്പോലും ജാതിയും, മതവും കുത്തിക്കലർത്തി വിവാദമാക്കുന്ന 'മലയോളി'കളെ ഒരുപാട് നാളായിട്ട് അറിയാം...??

ദയവ് ചെയ്തു ബിനീഷിന് ഇപ്പൊ കിട്ടുന്ന പിന്തുണ നശിപ്പിക്കരുത്. ഒരു യുവജന കമ്മീഷൻ ??

യുവജന കമ്മീഷൻ ഇടപെടാൻ തീരുമാനിച്ചോ. ചോത്തി കെ ആർ ഗൗരി അങ്ങോട്ട് മാറിയിരിക്കു എന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചത് ആരായിരുന്നു?

വാളയാറിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചതിൽ ഒരു വാക്കും പറഞ്ഞില്ല മാഡം..
അഹ് നിമിഷം വായിൽ ന്തായിരുന്നു....
പുഴുങ്ങിയ മുട്ടയോ...

ആരോട് വിശദീകരണം തേടും. കോളേജ് യൂണിയൻ കരോടോ. അവിടെ പ്രതികരിക്കാതിരുന്ന കുട്ടികളോടോ, പ്രിൻസിപ്പാലിനോടോ. ഒരു വിവാദം വരുത്തി വച്ചതാണ് അതും യൂണിയൻ അറിഞ്ഞിരുന്നിട്ടും. പണ്ട് ഇ കെ നയനാർക്കു വേണ്ടി കെ ആർ ഗൗരിയമ്മയോടു 'ഏതോ ' കാരണത്താൽ മാറിനിക്കാൻ പറഞ്ഞില്ലേ അതുപോലെ. ചേച്ചി വാളയാറിലും അതുപോലെയുള്ള പ്രശ്‌നങ്ങളിലും കൂടി ഇടപെടു

ഈ കേരളപ്പിറവി ദിവസം ഒരിക്കലും മറക്കില്ല... നമ്മുടെ യുവജനക്കമ്മീഷന് പ്രതികരണശേഷി തിരിച്ചുകിട്ടിയ ദിവസം...അടിച്ചു പൊളികേടാ മക്കളെ????????

പ്രതികരണ ശേഷി തിരിച്ചുകിട്ടിയ യുവജന കമ്മീഷന് ആശംസകൾ..

ഒരു മണിക്കൂർ കഴിഞ്ഞ് സ്റ്റേജിൽ വന്നാൽ മതി എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പോയിപറഞ്ഞ യൂണിയൻ ചെയർമാനും
സ്റ്റേജിൽ കയറി നിലത്തിരുന്നപ്പോൾ പൊലീസിനെ വിളിക്കും എന്ന് പറഞ്ഞ പ്രിൻസിപ്പാളുംചങ്ക് പൊട്ടി ആ സ്റ്റേജീന്ന് ഇറങ്ങി പോയപ്പോൾ താങ്കളെല്ല പോകേണ്ടത് , മേനോനാണെന്ന് പറയാൻ നട്ടെല്ലില്ലാത്ത വിദ്യാർത്ഥികളും തെറ്റുകാരാണ്... 

അനിൽ രാധാകൃഷ്ണ മേനോന് വിവരമില്ലായിമ എന്ന് പറയാം..
ഒണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞ പ്രിൻസിപ്പലിന് പഠിച്ചു ബുദ്ധി കൂടിയതിന്റെ ബുദ്ധിയില്ലായിമ എന്ന് പറയാം...
ഈ എസ് എഫ് ഐ ക്കാർ കാണിച്ചതിന് എന്ത് ഞായികരണം കൊടുക്കും..
ജാതിക്കും മതത്തിനും എതിരെ സമരം ചെയ്തത് അറിയാത്തതിന്റെ അറിവില്ലായിമ ആകാം അല്ലെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.....

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP