Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിൽ ഒരു മേനോനായതുകൊണ്ടല്ല സിനിമാക്കാരനായതുകൊണ്ടാണ് ഈ ചെറ്റത്തരം കാട്ടിയതെന്ന് തുറന്ന് പറയാൻ നേരമായില്ലേ? ഒരു സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയതിനെ ചോദ്യം ചെയ്ത നടിമാരെ കൂവിയിരുത്തിയത് ഒരു നടിയായത് എങ്ങനെ ? നടികളെ ചരക്കുകളായി കാണുന്ന കാലത്തിന് എന്ന് അറുതി വരും? ഉച്ചനീചത്വം അറിഞ്ഞിട്ടും മേനോനെ വെറുതെ വിടുകയും പ്രിൻസിപ്പാളുടെ പൊട്ടത്തരത്തിന് മുമ്പിൽ മൗനികളാവുകയും ചെയ്ത പിള്ളാരുടെ മണ്ട ഒടിഞ്ഞതിനെ കുറിച്ചും ചർച്ചയാവേണ്ടേ?

അനിൽ ഒരു മേനോനായതുകൊണ്ടല്ല സിനിമാക്കാരനായതുകൊണ്ടാണ് ഈ ചെറ്റത്തരം കാട്ടിയതെന്ന് തുറന്ന് പറയാൻ നേരമായില്ലേ? ഒരു സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയതിനെ ചോദ്യം ചെയ്ത നടിമാരെ കൂവിയിരുത്തിയത് ഒരു നടിയായത് എങ്ങനെ ? നടികളെ ചരക്കുകളായി കാണുന്ന കാലത്തിന് എന്ന് അറുതി വരും? ഉച്ചനീചത്വം അറിഞ്ഞിട്ടും മേനോനെ വെറുതെ വിടുകയും പ്രിൻസിപ്പാളുടെ പൊട്ടത്തരത്തിന് മുമ്പിൽ മൗനികളാവുകയും ചെയ്ത പിള്ളാരുടെ മണ്ട ഒടിഞ്ഞതിനെ കുറിച്ചും ചർച്ചയാവേണ്ടേ?

മറുനാടൻ ഡെസ്‌ക്‌

ബിനീഷ് ബാസ്റ്റിൻ എന്ന യുവനടൻ അപമാനിക്കപ്പെട്ടിരിക്കുന്നു. അപമാനിച്ചത് അനിൽ രാധാകൃഷ്ണ മേനോൻ എന്ന അറിയപ്പെടുന്ന സംവിധായകനും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാളും ആ കോളേജ് ഭരിക്കുന്ന യൂണിയനുമാണ്. ഈ അപമാനിക്കൽ സോഷ്യൽ മീഡിയ ഇന്നലെ രാത്രി മുതൽ തന്നെ ഏറ്റെടുത്തു. ഇന്നലെ ഇങ്ങനെയൊരു സംഭവം ഉണ്ടായതിനെ തുടർന്ന് ചില സിനിമക്കാർ തന്നെ അതിന്റെ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും സോഷ്യൽ മീഡിയ കൊടുങ്കാറ്റുപോലെ അത് ഏറ്റെടുക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ബാസ്റ്റിനൊപ്പം നിന്ന എല്ലാവർക്കും അഭിനന്ദനമുണ്ട്. നന്ദിയുണ്ട്. ഏത് തരത്തിലുള്ള വിവേചനങ്ങളും, പ്രത്യേകിച്ച് ഉച്ചനീചത്വങ്ങളും നമ്മുടെ ആധുനിക സമൂഹത്തിൽ നിന്നും തുടച്ചി നീക്കേണ്ടതാണ്.

മേലാളനും കീഴാളനുമായി ജനതയെ കാണുന്ന എല്ലാവരും നീതിക്ക് മുമ്പിൽ തലകുനിച്ച് നിർത്തപ്പെടേണ്ടത് തന്നെയാണ്. പക്ഷേ ഇത്തരം ചർച്ചകൾ പലപ്പോഴും സത്യത്തിൽ നിന്ന് മാറിപോകുന്നത് കൂടി ചർച്ച ചെയ്യേണ്ടതുണ്ട്. ഇവിടെ ഈ വിവാദത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഒരു അസത്യംകൂടി ചേർന്നതാണ് എന്ന് ചൂണ്ടിക്കാണിക്കട്ടെ. അനിൽ രാധാകൃഷ്ണ മേനോൻ എന്ന സംവിധായകൻ ആ നടനോട് അങ്ങനെ പെരുമാറിയത് അമാന്യമായി പെരുമാറിയത്, അന്തസ്സില്ലാതെ പെരുമാറിയത് അദ്ദേഹത്തിന്റെ ജാതിമൂലമാണ് എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണ്. അനിൽ രാധാകൃഷ്ണ മേനോൻ മേനോൻ ആയതുകൊണ്ടും ബിനീഷ് ബാസ്റ്റിൻ മറ്റൊരു സമുദായാഗം ആയതുകൊണ്ടുമാണ് അങ്ങനെ പെരുമാറിയത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രചരണം അപകടകരമാണ്. ഈ വിഷയം ചർച്ചയാക്കുന്നതിന് മൂലകാരണമായ കോളജ് യൂണിയൻ ചെയർമാനോ പ്രിൻസിപ്പാളോ ഒരിക്കലും അനിൽ രാധാകൃഷ്ണൻ ഏതെങ്കിലും തരത്തിലുള്ള ജാതീയമായ സൂചന പറഞ്ഞതായി നമ്മളാരും അറിഞ്ഞില്ല.

പക്ഷേ എന്നിട്ടും മേനോൻ എന്ന് പേരിനൊപ്പം ഉള്ളതുകൊണ്ട് ജാതീയമായി ഇതിനെ ചിത്രീകരിക്കുന്നത് ആദ്യമേ എതിർക്കപ്പെടേണ്ടതാണ്. അനിൽ രാധാകൃഷ്ണന്റെ സിനിമകൾ കണ്ടാൽ, അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നത് കേട്ടാൽ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ജാതി ചിന്തയുള്ള ആളാണ് എന്ന് ആരോപിക്കാൻ സാധിക്കുകയില്ല. ഇവിടെ, ജാതിയും മതവും ഒരു ഘടകമേ ആയിരുന്നില്ല. ഇവിടെ മനസ്സിലാക്കേണ്ടത് ഒരു വലിയ വിഷയം ചർച്ച ചെയ്യുമ്പോൾ അതിൽ അൽപ്പമെങ്കിലും നുണ കയറ്റി വിട്ടാൽ ആ വിഷയത്തിന്റെ മെറിറ്റിനെ മൊത്തത്തിൽ ബാധിക്കും എന്നതാണ്. ഇവിടെ അനിൽ രാധാകൃഷ്ണ മേനോൻ ഇങ്ങനെ പെരുമാറിയത്, വെറുമൊരു ചെറ്റയെ പോലെ പെരുമാറിയത് അദ്ദേഹം മേനോൻ ആയതുകൊണ്ടല്ല. നേരെമറിച്ച് അദ്ദേഹം ഒരു സിനിമക്കാരൻ ആയതുകൊണ്ടാണ്.

സിനിമക്കാരോളം ഈഗോയും പുച്ഛവുമുള്ള മറ്റൊരു സമൂഹം ഈ നാട്ടിൽ ഉണ്ട് എന്ന് കരുതുന്നില്ല. അവർ ഒരു പ്രിവിലേജ്ഡ് സൊസൈറ്റിയായി സ്വയം കരുതുന്നു. പ്രത്യേകിച്ച് സക്‌സസ് ആകുന്നവർ. അതിന്റെ പ്രധാനപ്പെട്ട കാരണം അവരെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പോപ്പുലാരിറ്റിയാണ്. ഈ പ്രിവിലേജ്ഡ് കമ്മ്യൂണിറ്റിയുടെ മുമ്പിൽ നിൽക്കുന്നത് നടന്മാരാണ്. ഞങ്ങളൊരു മഹാസംഭവമാണ് എന്ന് കരുതുന്ന നടന്മാർ. അവരെ സൃഷ്ടിക്കുന്നവർ, അതായത്, ഈ പ്രിലിലേജ്ഡ് സൊസൈറ്റിയെ സൃഷ്ടിക്കുന്നവർ ഞങ്ങളാണ് എന്ന ഭാവം സംവിധായകർക്കും നിർമ്മാതാക്കൾക്കും ഉണ്ട്. അങ്ങനെയാണ് അവരും ഈ പ്രത്യേക ലോകത്തേക്ക് മാറിപ്പോകുന്നത്. ഇവിടെ സാധാരണ തരത്തിലുള്ള മനുഷ്യത്വവും മനുഷ്യ നിർമ്മിതിയും ഒന്നുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP