Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നു കുട്ടികളുള്ള കാമുകന് സഹോദരിയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് യുവതി; കാമുകൻ ചിത്രങ്ങൾ കൈമാറിയത് സഹോദരിയുടെ ഭർതൃപിതാവിനും ബന്ധുക്കൾക്കും; 25കാരി സഹോദരി കുളിക്കുന്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് കാമുകനെ വിവാഹം കഴിക്കാനെന്നും പൊലീസ്; കാമുകൻ ഒളിവിൽ പോയതോടെ യുവതി അറസ്റ്റിൽ

മൂന്നു കുട്ടികളുള്ള കാമുകന് സഹോദരിയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് യുവതി; കാമുകൻ ചിത്രങ്ങൾ കൈമാറിയത് സഹോദരിയുടെ ഭർതൃപിതാവിനും ബന്ധുക്കൾക്കും; 25കാരി സഹോദരി കുളിക്കുന്ന ചിത്രങ്ങൾ അയച്ചുകൊടുത്തത് കാമുകനെ വിവാഹം കഴിക്കാനെന്നും പൊലീസ്; കാമുകൻ ഒളിവിൽ പോയതോടെ യുവതി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; സഹോദരിയുടെ നഗ്‌ന ചിത്രങ്ങൾ കാമുകന് അയച്ചുകൊടുത്തതായി യുവതിക്കെതിരെ പരാതി.സഹോദരി കുളിക്കുന്ന ചിത്രങ്ങൾ പകർത്തിയാണ് യുവതി കാമുകന് അയച്ചുകൊടുത്തത്. അഗ്രിപാദ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബൈക്കുള്ള സ്വദേശിയായ വിവാഹിതനുമായാണ് 25കാരിയായ യുവതിക്ക പ്രണയം. ചിത്രങ്ങൾ ലഭിച്ച കാമുകൻ അത് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകൻ ഒളിവിലാണ്. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമെന്നും പൊലീസ് പറഞ്ഞു. മാരയ്യ എന്നാണ് കാമുകന്റെ പേര്. നാലുവർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധം യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ലെന്നും പൊലീസ്.

നവരാത്രി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ കാമുകനും സഹോദരിയും തമ്മിൽ കശപിശയുണ്ടായി. യുവതിയുടെ സഹോദരിയുടെ കൈവശമുണ്ടായിരുന്ന ദണ്ഡ വടി അറിയാതെ ഇയാളുടെ ശരീരത്ത് തട്ടി. ഇതിനെ ചോദ്യം ചെയ്ത് യുവാവും യുവാവിന്റെ ഭാര്യയും രംഗത്തെത്തി. കശപിശ മൂർച്ഛിച്ചതോടെ യുവതിയുടെ സഹോദരി ഇയാളെ പൊതുജനമധ്യത്തിൽ തല്ലി. ഈ സംഭവത്തോടുള്ള വൈരാഗ്യമാണ് യുവാവ് നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കാൻ കാരണം.

വിവാഹം കഴിക്കണമെങ്കിൽ സഹോദരിയുടെ നഗ്‌ന ചിത്രങ്ങൾ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതില്ലെങ്കിൽ വിവാഹത്തിന് സമ്മതിക്കില്ലെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതോടെ യുവതി സഹോദരിയെ വീഡിയോ കോൾ ചെയ്താണ് ചിത്രങ്ങൾ തരപ്പെടുത്തിയത്. സഹോദരി കുളിക്കുമ്പോഴായിരുന്നു വീഡിയോ കോൾ. ഇതിനിടെ നിരവധി സ്‌ക്രീൻ ഷോട്ടുകൾ പകർത്തി കാമുകന് അയക്കുകയായിരുന്നു. ചിത്രങ്ങൾ ലഭിച്ച യുവാവ് യുവതിയുടെ ഭർതൃപിതാവിനടക്കം ചിത്രങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP