Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പവിത്രത്തിലെ ചേട്ടച്ഛന്റെ ഉണ്ണിമധുരം! വീട്ടിലെ അടുക്കളയിൽ തയ്യാറാക്കിയത് തായ് സ്റ്റൈൽ ഫിഷ് കറിയും; 25 മിനിറ്റിനുള്ളിൽ സൂപ്പർതാരമുണ്ടാക്കിയ ഭക്ഷണം കഴിച്ച സുപ്രിയാ പൃഥ്വിരാജ് വെളിപ്പെടുത്തിയത് 'ഷെഫ് മോഹൻലാൽ' എന്ന പാചകക്കാരനെ; ട്രൈ ചെയ്താൽ ആർക്കും പറ്റുമെന്ന് ഗുരുവിനെ ഒപ്പം നിർത്തി പറഞ്ഞ് മോഹൻലാലും; സിനിമാ തിരക്കുകൾക്കിടയിലും വീട്ടിലെ അടുക്കളയിൽ കുക്കായി മോഹൻലാൽ മാറുമ്പോൾ

പവിത്രത്തിലെ ചേട്ടച്ഛന്റെ ഉണ്ണിമധുരം! വീട്ടിലെ അടുക്കളയിൽ തയ്യാറാക്കിയത് തായ് സ്റ്റൈൽ ഫിഷ് കറിയും; 25 മിനിറ്റിനുള്ളിൽ സൂപ്പർതാരമുണ്ടാക്കിയ ഭക്ഷണം കഴിച്ച സുപ്രിയാ പൃഥ്വിരാജ് വെളിപ്പെടുത്തിയത് 'ഷെഫ് മോഹൻലാൽ' എന്ന പാചകക്കാരനെ; ട്രൈ ചെയ്താൽ ആർക്കും പറ്റുമെന്ന് ഗുരുവിനെ ഒപ്പം നിർത്തി പറഞ്ഞ് മോഹൻലാലും; സിനിമാ തിരക്കുകൾക്കിടയിലും വീട്ടിലെ അടുക്കളയിൽ കുക്കായി മോഹൻലാൽ മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പവിത്രത്തിലെ ചേട്ടച്ഛന്റെ ഉണ്ണിമധുരം.... മലയാളി നെഞ്ചിലേറ്റിയ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത പവിത്രത്തിൽ അച്ഛന്റെ പാരമ്പര്യ വഴിയേ പാചകക്കാരനായ കഥാപാത്രമായിരുന്നു മോഹൻലാൽ. കല്യാണ സദ്യയ്ക്ക് രുചിക്കൂട്ടുകളുണ്ടാക്കി ജീവിതത്തിൽ പരാജയപ്പെട്ട കഥാപാത്രം. എന്നാൽ സ്വന്തം ജീവിത വഴിയിൽ വിജയം മാത്രം നേടുന്ന മോഹൻലാൽ നെഞ്ചിലേറ്റുന്നതിൽ പാചകവുമുണ്ട്. സിനിമാ തിരിക്കുകൾക്കിയിലും വീട്ടിൽ ലാൽ പാചകക്കാരനാകുന്നു.

നല്ല ഭക്ഷണം നൽകുന്നവരെ സ്‌നേഹിക്കുന്നൊരാളാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ പല സൗഹൃദങ്ങളുടെയും അടിത്തറ ഭക്ഷണമായിരുന്നു വെന്നു പറഞ്ഞിട്ടുണ്ട്. കഴിക്കാൻ മാത്രമല്ല പ്രിയപ്പെട്ടവർക്കു വേണ്ടി പാചകം ചെയ്യാനും ഇഷ്ടപ്പെടുന്നൊരാളാണ് ലാലേട്ടൻ. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ ഇൻസ്റ്റാഗ്രാം സാക്ഷ്യപ്പെടുത്തലാണ് ലാലിലെ പാചകക്കാരനെ പുറംലോകത്ത് ചർച്ചയാക്കുന്നത്. ചോയ്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ജോസ് തോമസിനൊപ്പം ലാലേട്ടൻ പാചകം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

'പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവർ അത് കഴിച്ചിട്ട് നല്ലതെന്നു പറയുമ്പോഴുള്ള സന്തോഷം...വിഭവം ഏതായാലും സ്‌നേഹത്തോടെ തയാറാക്കുന്നതിലാണ് കാര്യമെന്നാണ് ലാലേട്ടൻ പറയുന്നത്. ജോസ് തോമസിനൊപ്പം സീഫുഡ് തയാറാക്കുന്ന വിഡിയോയിൽ ഇത്തരം പരീക്ഷണങ്ങൾ താൻ സ്ഥിരമായി ചെയ്യാറുണ്ടെന്നാണ് ലാൽ പറയുന്നത്. 25 മിനിറ്റു കൊണ്ട് തയാറാക്കിയ സീഫുഡ് വിഭവം രുചിച്ചവർക്കെല്ലാം നല്ല അഭിപ്രായം. 'എല്ലാവർക്കും ഇത് ചെയ്യാൻ പറ്റും, പക്ഷേ ശ്രമിക്കണമെന്നു മാത്രം...'വിഭവത്തെക്കുറിച്ചും പാചകത്തെക്കുറിച്ചും ചെറു പുഞ്ചിരിയോടെ ലാലേട്ടന്റെ അഭിപ്രായം.

ലാലേട്ടന്റെ സ്വന്തം കൈകൊണ്ട് തയാറാക്കിയ ഭക്ഷണം കഴിക്കാൻ അവസരം കിട്ടിയത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കുമാണ്. വിരുന്നിന് പൃഥ്വിക്ക് എത്താൻ സാധിച്ചില്ല, ആ മനോഹര നിമിഷത്തിന്റെ ചിത്രം സുപ്രിയ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചു.'ഷെഫ് മോഹൻലാൽ' വീട്ടിൽ തയാറാക്കിയ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ...എന്ന കുറിപ്പോടെ. പൃഥിക്ക് ഇതൊരു വലിയ മിസാണെന്നും സുപ്രിയ കുറിക്കുന്നു. ഇതിനൊപ്പമാണ് വീഡിയോ വൈറലാകുന്നത്.

അഭിനയത്തിന് അപ്പുറത്ത് കഴിവുള്ള വ്യക്തിയാണ് ലാൽ എന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. സ്വന്തമായി താനും ലാലും ചേർന്ന് സ്വകാര്യ കിച്ചൺ ഉണ്ടാക്കിയിട്ടുണ്ടെന്നും ചോയ്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ജോസ് തോമസ് പറയുന്നു. ഈ വീഡിയോയിൽ സീഫുഡാണ് ലാൽ ഉണ്ടാക്കിയത്. അതും തായ് സ്റ്റൈൽ. ലാലുണ്ടാക്കിയ ഫുഡ്.. കൈപുണ്യത്തിന്റെ അപ്പുറമാണെന്ന് കഴിച്ചു നോക്കിയ ജോസ് തോമസ് പറയുന്നു. ലാലിന്റെ ഭാര്യ സുചിത്രയും ഇതും കഴിച്ചു നോക്കി രുചിയുടെ കൈപുണ്യം നുകരുന്നു. എന്റെ ഗുരുവാണ് ഇദ്ദേഹം എന്നാണ് ജോസ് തോമസിനെ മോഹൻലാൽ പറയുന്നത്.

ഇതുവരും ചേർന്ന് തായ് സ്റ്റൈയിൽ ഫിഷ് കറിയും തായ് സ്റ്റൈയിൽ ചിക്കനും മറ്റും ഉണ്ടാക്കി. 25 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ. എല്ലാവർക്കും ചെയ്യാം. ട്രെ ചെയ്യണം-ഇതാണ് പാചക വീഡിയോയിൽ ലാൽ പങ്കുവയ്ക്കുന്ന വികാരം.

      View this post on Instagram

When Chef Mohanlal invites you over for a delicious home cooked meal! #AboutLastNight

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP