Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദീപാവലി ആശംസയ്‌ക്കൊപ്പം കുരുക്കിലായത് ഇഷാന്ത് ശർമ; പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന ആൾദൈവം അസാറാം ബാപ്പുവിന്റെ ചിത്രം കണ്ടതോടെ എതിർപ്പുമായി രംഗത്തെത്തിയത് ആരാധകർ തന്നെ; ചിത്രം വിവാദമായതോടെ നീക്കി താരം

ദീപാവലി ആശംസയ്‌ക്കൊപ്പം കുരുക്കിലായത് ഇഷാന്ത് ശർമ; പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന ആൾദൈവം അസാറാം ബാപ്പുവിന്റെ ചിത്രം കണ്ടതോടെ എതിർപ്പുമായി രംഗത്തെത്തിയത് ആരാധകർ തന്നെ; ചിത്രം വിവാദമായതോടെ നീക്കി താരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദീപാവലി ആശംസയ്‌ക്കൊപ്പം കുരുക്കിലായി മറ്റൊരു ഇന്ത്യൻ താരം കൂടി. കുടുംബാംഗങ്ങൾക്കൊപ്പം നിന്ന് ഇഷാന്ത് ശർമ എടുത്ത ചിത്രമാണ് താരത്തിനെ കെണിയിലാക്കിയിരിക്കുന്നത്. മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ സിങ്ങിനും ഒപ്പമുള്ള ചിത്രമാണ് ഇഷാന്ത് ദീപാവലി പ്രമാണിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവർക്കും ആശംസിക്കുന്നു' എന്നും ഇഷാന്ത് ട്വീറ്റ് ചെയ്തു. പക്ഷേ ചിത്രത്തിൽ ഉണ്ടായിരുന്ന ഭിത്തിയിൽ പതിച്ച ചിത്രമാണ് പ്രശ്‌നം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പുവിന്റെ ചിത്രമാണ് ഭിത്തിയിലുള്ളത്. നിർഭയ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെയും അസാറാം വിവാദമുണ്ടാക്കിയിരുന്നു. 'സഹോദരങ്ങളേ' എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാം അന്ന് പറഞ്ഞത്.

10,000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ആൾദൈവമാണ് അസാറാം ബാപ്പു. 2013ൽ കേസിൽപെട്ട് ജയിലിൽ എത്തുമ്പോഴേക്കും 10,000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വ്യക്തിയായി അസാറാം ബാപ്പു മാറിയിരുന്നു. ആശ്രമങ്ങൾ ഇരിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും വില വേറെ. 40 വർഷംകൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങളാണ് അസാറാം തീർത്തത്. എന്തിനും തയാറായി പതിനായിരക്കണക്കിന് ആരാധകരും ശിഷ്യന്മാരും. വിവാഹിതനാണ് അസാറാം. ഭാര്യ ലക്ഷ്മീദേവി. നാരായൺ സായി എന്ന മകനും ഭാരതി ദേവി എന്ന മകളുമുണ്ട്. ഗുജറാത്തിലെ സൂറത്തിൽ അച്ഛനും മകനും ഉൾപ്പെട്ട പീഡനക്കേസിൽ നാരായൺ സായിയും ജയിലിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP