Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിലുള്ളത്; സിലക്ടർമാർ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ ജോലി അനുഷ്‌ക ശർമയ്ക്കു ചായ കൊടുക്കലാണ്; ഇന്ത്യൻ ക്രിക്കറ്റ് രക്ഷപ്പെടാൻ വങ്‌സാർക്കറെപ്പോലെയുള്ള വരണമെന്നും ഫറൂഖ് എൻജിനീയർ

യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിലുള്ളത്; സിലക്ടർമാർ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ ജോലി അനുഷ്‌ക ശർമയ്ക്കു ചായ കൊടുക്കലാണ്; ഇന്ത്യൻ ക്രിക്കറ്റ് രക്ഷപ്പെടാൻ വങ്‌സാർക്കറെപ്പോലെയുള്ള വരണമെന്നും ഫറൂഖ് എൻജിനീയർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിലുള്ളതെന്ന് മുൻ വിക്കറ്റ് കീപ്പർ ഫറൂഖ് എൻജിനീയർ. സിലക്ടർമാരുടെ മത്സരപരിചയമെടുത്താൽ എല്ലാവരുംകൂടി പത്തോ പന്ത്രണ്ടോ ടെസ്റ്റ് കളിച്ചിട്ടുണ്ടാകും. ക്യാപ്റ്റൻ വിരാട് കോലിക്കു താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വലിയ പങ്കുണ്ട്. പക്ഷേ, എന്തു കാര്യം. യോഗ്യതയുള്ളവർ സിലക്ടർമാരുടെ അക്കൂട്ടത്തിലില്ല. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിൽ നടന്നപ്പോൾ ഞാൻ ചിലരെ കണ്ടിരുന്നു. ഇന്ത്യയുടെ കുപ്പായമണിഞ്ഞ്, സിലക്ടർമാർ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ പ്രധാന ജോലി കോലിയുടെ ഭാര്യ അനുഷ്‌ക ശർമയ്ക്കു ചായ കൊടുക്കലായിരുന്നു. ദിലീപ് വെങ്‌സാർക്കറെപ്പോലെ ഒരാൾ കമ്മിറ്റിയിൽ ഉണ്ടാവേണ്ടതായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് രക്ഷപ്പെടാനും താരങ്ങളുടെ ക്ഷേമത്തിനും വെങ്‌സാർക്കറെപ്പോലെയുള്ളവരുടെ സാന്നിധ്യമാണു ഗുണം ചെയ്യുക എന്നും ഫറൂഖ് എൻജിനീയർ പറഞ്ഞു.

അതേ സമയം ഫറൂഖ് എൻജിനീയറുടെ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്് അനുഷ്‌ക. ചിലർ തെറ്റായ കഥകളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയാണ്. ഞാൻ ലോകകപ്പിനു പോയിരുന്നു. ഫാമിലി ബോക്‌സിൽ ഇരുന്നാണു കളി കണ്ടത്. സിലക്ടർമാർക്കൊപ്പം ഇരുന്നിട്ടേയില്ല. സിലക്ടർമാരെ വിമർശിക്കണമെങ്കിൽ ആർക്കു വേണമെങ്കിലും അതു ചെയ്യാം. പക്ഷേ, വെറുതെ എന്റെ പേര് അതിനായി ഉപയോഗിക്കരുത് എന്ന് അവർ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP